ലൈംഗികത മോശം വികാരമല്ല

Jess Varkey Thuruthel ‘സെക്സിന് വേണ്ടിയേ അല്ല, എന്റെ മക്കള്‍ക്ക് ഒരച്ഛന്‍ വേണം. എനിയ്‌ക്കൊരു കൂട്ട് വേണം.’ ദിവ്യ ശ്രീധറിന്റെ വാക്കുകളാണിത്. ക്രിസ് വേണുഗോപാല്‍ എന്ന വ്യക്തിയുമായുള്ള വിവാഹത്തിന്റെ പേരില്‍ ചില വികല വ്യക്തിത്വങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുടെ പേരിലായിരിക്കാം ഇവര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് (Kris Divya). ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് ലൈംഗികത. പ്രണയമുണ്ടായിരിക്കുക, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുക എന്നതാണ് ഈ ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അത്തരം സ്‌നേഹത്തിന്റെ…

Read More

‘ല്ല്യ വാപ്പാ.. മയ പെയ്തപ്പോ വെള്ളം തെറിച്ചതാണ്…’

Thamasoma News Desk വിവാഹ ബന്ധം തകരാനുള്ള കാരണങ്ങള്‍ എന്തു തന്നെ ആയാലും മക്കളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കാരുണ്യം കാണിച്ചേ തീരൂ. പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും മക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അവരുടെ എല്ലാ അവകാശങ്ങളും നീതിയും അവരില്‍ നിന്നും തട്ടിപ്പറിക്കുകയാണ് ചെയ്യുന്നത്. കോടതി അനുവദിച്ചാല്‍പ്പോലും മക്കളെ അവരുടെ പിതാവിനു കാണിച്ചു കൊടുക്കാന്‍ പോലും പലരും അനുവദിക്കാറില്ല. മക്കളുടെ ഭാവി മുന്‍നിറുത്തിയാണ് കുടുംബക്കോടതി ഒരു തീരുമാനമെടുക്കുന്നത് എങ്കില്‍ക്കൂടി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്വന്തം മക്കളെ പിതാവിനൊപ്പം വിടണമെന്ന കോടതി ഉത്തരവു…

Read More

മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല,

Read More

മാന്യമായി പിരിഞ്ഞു ജീവിക്കാന്‍ ഇനിയെത്ര പഠിക്കണം നമ്മള്‍?

Jess Varkey Thuruthel ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും? വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍…

Read More

ഭാര്യയുടെ ആത്മീയത ഒരു പുരുഷന്റെ ജീവിതം നശിപ്പിച്ചത് ഇങ്ങനെ

Thamasoma News Desk മതാന്ധത ബാധിച്ച, ലൈംഗികതയോട് അതീവ വിരക്തിയുള്ള ഒരു സ്ത്രീ വിവാഹത്തിലൂടെ തകര്‍ത്തെറിഞ്ഞത് ഒരു പുരുഷന്റെ ജീവിതമാണ്. ഒടുവില്‍, നീണ്ട വര്‍ഷത്തെ സഹനത്തിനും കോടതിയിലെ വാദങ്ങള്‍ക്കും പിന്നാലെ വിവാഹ മോചനം. ലൈംഗികയെക്കുറിച്ച് യാതൊരറിവും നേടാതെ, ലൈംഗികത പാപമാണെന്നു പഠിപ്പിക്കുന്ന മതസമൂഹത്തില്‍ നിന്നും ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന മനുഷ്യരുടെ ശാപമാണിത്. ജീവിതം തുലയും, ചിലപ്പോള്‍ ജീവനും. ഉന്നത വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീയും പുരുഷനും 2009 ല്‍ വിവാഹിതരായി. ഭാര്യ ആയുര്‍വ്വേദ പ്രാക്ടീഷണര്‍, ഭര്‍ത്താവാകട്ടെ,…

Read More

അവരുടേത് യഥാര്‍ത്ഥ പ്രണയമാണെങ്കില്‍, പിരിക്കാന്‍ കോടതിയും ആഗ്രഹിക്കുന്നില്ല…

Thamasoma News Desk ഇത് ജഡ്ജിമാരുടെ ധര്‍മ്മ സങ്കടം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി കുടുംബ ജീവിതം ആരംഭിച്ചാല്‍ പങ്കാളിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം എന്നീ വകുപ്പുകള്‍ മാത്രമല്ല, മറിച്ച് പോക്‌സോ കുറ്റം കൂടി ചുമത്തപ്പെടും. എന്നാല്‍, കൗമാരക്കാര്‍ക്കിടയിലുണ്ടായിരുന്നത് യഥാര്‍ത്ഥ പ്രണയമായിരുന്നെങ്കിലോ? അവരെ തമ്മില്‍ വേര്‍പിരിക്കുകയും പങ്കാളിയെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് മഹാപാതകമാവില്ലേ? മുതിര്‍ന്നവര്‍ക്ക് ഇന്നും പ്രണയത്തോടും പ്രണയിക്കുന്നവരോടും പകയും വെറുപ്പുമാണ്. ഒളിച്ചോടി മൂന്നാം വര്‍ഷം ഒരു വയസുള്ള കുഞ്ഞുമായി തിരിച്ചെത്തിയ ദമ്പതികളെയും കുഞ്ഞിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്കു…

Read More

വിവാഹത്തിന് ഇന്ത്യന്‍ ഭരണഘടന കൈമാറി നവദമ്പതികള്‍

Thamasoma News Desk കേരളത്തില്‍, ഈ നവദമ്പതികള്‍ അതിവിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കമിടുന്നു. വിവാഹ വേളയില്‍, സ്വര്‍ണവും മോതിരവും താലിയും മാലയുമെല്ലാം കൈമാറുന്നതാണ് നിലവിലുള്ള ആചാരം. എന്നാല്‍, അതിനു പകരമായി ഇവര്‍ കൈമാറുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യയില്‍, ഓരോ മനുഷ്യരും, സ്ത്രീയോ പുരുഷനോ ട്രാന്‍സോ ആയിക്കൊള്ളട്ടെ, തുല്യരാണെന്നും തുല്യ അവകാശമാണെന്നും അവര്‍ ഇതിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. സാധാരണയായി വിവാഹവേദിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് പരമ്പരാഗതമായ മതാചാരങ്ങളും കീഴ് വഴക്കങ്ങളുമാണ്. എന്നാലിവിടെ, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഭരണഘടന കൈമാറ്റം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം….

Read More

വിവാഹം: പെണ്ണിന്റെ ഈ പിന്‍മാറ്റം ശുഭസൂചന

Jess Varkey Thuruthel പുരുഷന്‍ സ്ത്രീയുടെ ശിരസാണെന്നും അടങ്ങിയൊതുങ്ങി കുടുംബവും കുട്ടികളെയും നോക്കി ജീവിക്കുകയാണ് പെണ്ണിന് ദൈവം കല്‍പ്പിച്ചിരിക്കുന്ന നിയോഗമെന്നും ഇവിടെ മതങ്ങളും മതവിശ്വാസികളും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പെണ്ണിനെ മറ്റൊരു വീട്ടില്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളാണ് ഇക്കാലമത്രയും നല്‍കിയിരുന്നത്. പുരുഷന്റെ ലൈംഗിക അടിമ മാത്രമായിരുന്നില്ല, ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി കൂടിയായിരുന്നു. അവന്റെ കലിപ്പു തീര്‍ക്കാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. വിവാഹം കഴിച്ചതിനു ശേഷം സ്വാതന്ത്ര്യമെന്ന വാക്കു പോലും അവള്‍ക്ക് അന്യമായിരുന്നു. അവളുടെ ഇഷ്ടം എന്ന ഒന്നില്ലാത്ത, സ്വന്തമായി വീടില്ലാത്ത,…

Read More

വിവാഹവാഗ്ദാന ലൈംഗിക പീഡന പരാതി അഥവാ സ്വയം അധ:പതിക്കുന്ന സ്ത്രീവര്‍ഗ്ഗം

 പുരുഷനിര്‍മ്മിതമായ ഈ ലോകത്തില്‍ സ്ത്രീ വെറും രണ്ടാംസ്ഥാനക്കാരിയായി തരം താഴുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇവിടുള്ള മതങ്ങളും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുമെല്ലാം സ്ത്രീയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പോരടിക്കുന്ന നിരവധി സ്ത്രീകളും സ്ത്രീ മുന്നേറ്റങ്ങളുമാണ് ഇന്നു സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സ്വന്തമായുള്ള നിലനില്‍പ്പിനും നിദാനം. എന്നാല്‍, തുല്യനീതിക്കായി പോരടിക്കുന്ന സ്ത്രീകള്‍ പോലും ചില കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ സ്വയം രണ്ടാം സ്ഥാനത്തേക്ക് മാറിനില്‍ക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡന പരാതികളുടെ…

Read More

ദിലീപ്-കാവ്യ വിവാഹം: പകയ്ക്കു പിന്നില്‍……..

ദിലീപ്-കാവ്യ വിവാഹജീവിതത്തില്‍ അശാന്തിയുടെ വിത്തുകള്‍ അവര്‍ പാകിക്കഴിഞ്ഞു. തീര്‍ത്തും നിര്‍ദ്ദോഷമെന്നു തോന്നിക്കാവുന്ന ഒരു കുത്ത്, അതാണ് ആദ്യത്തെ ആക്രമണം. ‘ഞങ്ങളുടെ രണ്ടുപേരുടേയും ജീവിതത്തില്‍ ഇനി എന്നും നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കണം’ എന്ന കാവ്യ മാധവന്റെ വാക്കുകളെ തിരുത്തി, ‘മീനാക്ഷിയും അമ്മയും കൂടിയുണ്ട്’ എന്നു ദിലീപ് തിരുത്തിയതാണ് ആ വാചകങ്ങള്‍. മകള്‍ മീനാക്ഷിയുടെ അനുഗ്രഹാശിസുകളോടെ, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു ശേഷം സ്വന്തം കാമുകിയെ ദിലീപ് സ്വന്തമാക്കിക്കഴിഞ്ഞു. പക്ഷേ, അവരെ അവരുടെ പാട്ടിനു വിടാന്‍ മലയാളിക്കു മനസില്ല എന്നതിന്റെ ഉദാഹരണങ്ങളാണ്…

Read More