ചിത്രയെപ്പോലും സ്വാധീനിക്കാനായെങ്കില്‍ ഭയക്കണം, അപകടം തൊട്ടടുത്തെത്തിക്കഴിഞ്ഞു
ജെസ് വര്‍ക്കി തുരുത്തേല്‍ ‘എല്ലാവരെയും പരീക്ഷിച്ചില്ലേ, ഞങ്ങള്ക്കുമൊരവസരം തന്നുകൂടെ?’ എന്ന യാചനയുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു ഗോദയിലേക്ക് പലതവണ ഇറങ്ങിയ ബി ജെ പി ഇന്ന് എതിരാളികളില്ലാത്ത വിധം വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനമുറപ്പിക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും നാളിതുവരെയും ഈ പാര്‍ട്ടിയെ സ്വന്തം മണ്ണില്‍ കാല്കുത്താന് അനുവദിച്ചിട്ടില്ല. 1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആര് എസ് എസിന്രെ രാഷ്ട്രീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാപാര്‍ട്ടി….