അലോപ്പതി ഭയന്നുവിറയ്ക്കുന്നുവോ….???

ഏകദേശം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തെ ഞാന്‍ വിളിക്കുമ്പോഴും ശാന്തമായിരുന്നു ആ സ്വരം….. അല്ലെങ്കിലും അത് എന്നെന്നും അങ്ങനെ തന്നെ ആയിരുന്നു. പുറമേ നടക്കുന്ന സംഘര്‍ഷങ്ങളൊന്നും സ്വന്തം മനസിനെ ബാധിക്കാന്‍ ഒരിക്കലും അദ്ദേഹം അനുവദിച്ചിരുന്നില്ല. തന്റെ ചികിത്സ തേടിയെത്തുന്ന രോഗികളിലും തികഞ്ഞ ആത്മവിശ്വാസം നിറയ്ക്കാന്‍ അദ്ദേഹം എന്നെന്നും ശ്രദ്ധിച്ചിരുന്നു….. ഇടംകൈത്തണ്ടയില്‍ താടിയൂന്നി, മുന്നിലെ പേപ്പര്‍ ഷീറ്റില്‍ രോഗവിവരങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ തലയൊന്നു ചെരിച്ച് കണ്ണുകളിലേക്കു നോക്കുന്ന ഒരു നോട്ടമുണ്ട്. മനസില്‍ അലയടിക്കുന്ന സങ്കടസാഗരത്തെയപ്പാടെ പുറത്തെത്തിക്കാന്‍ ശേഷിയുള്ള നോട്ടം. തുളുമ്പിപ്പോകുന്ന…

Read More