മര്യാദകള്‍ മറന്ന ശോഭനയ്ക്ക് ഇനി എന്ത് വിശ്വാസ്യതയാണ് ഉള്ളത്…???

സ്വയം പരിഹാസ്യയാകുന്ന ഒരു മൂന്നാംകിട രാഷ്ട്രീയക്കാരിയായി
മാറിയിരിക്കുന്നു ചെങ്ങന്നൂരിന്റെ ഓമന. പാല്‍ കൊടുത്ത കയ്യില്‍ തന്നെ
കടിച്ചു എന്ന് പറയുന്നതുപോലെയാണ് ഇന്നത്തെ നിങ്ങളുടെ പ്രതികരണങ്ങള്‍.
തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്
ചെങ്ങന്നൂരിനെ പ്രതിനിധികരിച്ചു. പിന്നീട് മറുകണ്ടം ചാടി. ആ ചാട്ടം
ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് വേണ്ടി ആയിരുന്നോ? പിന്നീട് കോണ്‍ഗ്രസിലേക്ക്
തിരികെ വന്നു. അപ്പോളും വീണ്ടും സ്ഥാനാര്‍ഥി മോഹം കൊണ്ടു നടക്കുന്ന ശ്രീമതി
ശോഭന, ആയുഷ്‌കാലം മൊത്തവും ജനപ്രതിനിധി ആക്കികൊള്ളാം എന്ന് നിങ്ങള്‍ക്ക്
ആരും വാക്ക് തന്നിട്ടില്ല. 

അധികാരമോഹം തലക്ക് പിടിച്ച്, ആ സുഖ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍
ഉണ്ടാകുന്ന ഒരുതരം മാനസിക വിഭ്രാന്തിയായിട്ടു മാത്രമേ എന്നെപ്പോലുള്ളവര്‍
ഇതിനെകാണുന്നുള്ളൂ. ഇന്ന് നിങ്ങള്‍ നടത്തുന്ന ഓരോ പ്രസ്താവനകളും അത്
നിങ്ങളെ തന്നെ തിരിഞ്ഞു കുത്തുന്നു. ‘ഓമന’ എന്ന പദപ്രയോഗത്തിലൂടെ നിങ്ങള്‍
കൂടുതല്‍ അപഹാസ്യയാകുന്നു. ഇന്നത്തെ സോഷ്യല്‍മീഡിയകളിലൂടെ ഇത്രയധികം
പരിഹസിക്കപ്പെട്ടിട്ടുള്ളതും തെറിയഭിഷേകം ഏറ്റു വാങ്ങിയതുമായ മറ്റൊരു
രാഷ്ട്രീയക്കാരും ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടില്ല. ലോകം മൊത്തവും ഉള്ള
മലയാളികള്‍ നിങ്ങളെ മനസ്സുകൊണ്ടെങ്കിലും പരിഹസിക്കുന്നു. അത് നിങ്ങള്‍
തിരിച്ചറിയുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില നിലപാടുകളുടെ പേരില്‍,
അല്ലെങ്കില്‍ സ്വാര്‍ത്ഥ താത്പര്യത്തിന്റെ പേരില്‍ അനേകം ആളുകള്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയിട്ടുണ്ട്. അവര്‍ ആരും ഇത്രയ്ക്ക് സ്വയം
പരിഹാസ്യരായിട്ടില്ല എന്നുള്ള സത്യം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്
മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനിയെങ്കിലും നിങ്ങളുടെ അപക്വമായ പ്രസ്താവനകള്‍
മതിയാക്കൂ. 
പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധി അറിഞ്ഞാല്‍ ജനങ്ങള്‍ താനേ കൂടികൊള്ളും.
പൊതുസമൂഹത്തില്‍ ഒരു അധികാരസ്ഥാനങ്ങളും ഇല്ലാത്ത അനേകം വ്യക്തികള്‍
നന്മകള്‍ ചെയ്തുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. അതിന്റെ
പേരില്‍ അവാര്‍ഡുകള്‍ വാങ്ങിയിരിക്കുന്നു. അപ്പോള്‍ നിങ്ങളുടെ ഉദ്ദേശം
അതല്ല. നിങ്ങള്‍ക്ക് അധികാരവും പണവും വേണം. അത് ലഭിക്കാഞ്ഞതുകൊണ്ട്
കോണ്‍ഗ്രസിനെ തെറിപറഞ്ഞു ഇറങ്ങി പോകുന്നു. ആര്‍ക്കും അതില്‍ പരിഭവം ഇല്ല.
കയറിച്ചെന്നിടം ഇതിലും മഹത്വരമാണല്ലോ, അതുമതി. 
കോണ്‍ഗ്രസിനെ നിങ്ങള്‍ ഇന്ന് അപഹസിക്കുമ്പോള്‍ അതില്‍ നിന്നും നേടിയതിന്റെ
കണക്കുകൂടി പറയുന്നത് ഉചിതമായിരിക്കും. അത് പറയുവാന്‍ കഴിയുന്നില്ലെങ്കില്‍
നിര്‍ത്തുക നിങ്ങളുടെ ഈ പദം പറച്ചില്‍. ഓശാന ദിവസമായ ഇന്നലെ നിങ്ങള്‍
ദേവാലയ മുറ്റത്ത് ഒരു കുരുത്തോലയും പിടിച്ചുകൊണ്ട് രാഷ്ട്രീയ അഭിമുഖം ഏതോ
ഒരു ദൃശ്യ മീഡിയക്ക് നല്കുന്നത് കണ്ടു. ദയവായി ക്രിസ്തീയ സമൂഹത്തിനും
വിശിഷ്യാ ഓര്‍ത്തഡോക്‌സ് സഭക്കും നിങ്ങള്‍ അപമാനം ആകരുത്. ഇത് ഒരപേക്ഷയാണ്.
കൂടുതല്‍ നാറാതെ മാന്യമായി സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുക.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവര്‍തന്നെ ഒരു വണ്ടി വിളിച്ച് വീട്ടില്‍കൊണ്ടുവന്ന് ഇരുത്തിക്കൊള്ളും. അതാണ് സിപിഎമ്മിന്റെ പാരമ്പര്യം. 
Santhosh Pavithramangalam
Tags: Sobhana George, Chengannur election, 
Meta Description: Sobhana George left Congress party and became a CPM candidate in Chengannur election

Leave a Reply

Your email address will not be published. Required fields are marked *