ഭാര്യയുടെ ആത്മീയത ഒരു പുരുഷന്റെ ജീവിതം നശിപ്പിച്ചത് ഇങ്ങനെ

Thamasoma News Desk

മതാന്ധത ബാധിച്ച, ലൈംഗികതയോട് അതീവ വിരക്തിയുള്ള ഒരു സ്ത്രീ വിവാഹത്തിലൂടെ തകര്‍ത്തെറിഞ്ഞത് ഒരു പുരുഷന്റെ ജീവിതമാണ്. ഒടുവില്‍, നീണ്ട വര്‍ഷത്തെ സഹനത്തിനും കോടതിയിലെ വാദങ്ങള്‍ക്കും പിന്നാലെ വിവാഹ മോചനം. ലൈംഗികയെക്കുറിച്ച് യാതൊരറിവും നേടാതെ, ലൈംഗികത പാപമാണെന്നു പഠിപ്പിക്കുന്ന മതസമൂഹത്തില്‍ നിന്നും ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന മനുഷ്യരുടെ ശാപമാണിത്. ജീവിതം തുലയും, ചിലപ്പോള്‍ ജീവനും.

ഉന്നത വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീയും പുരുഷനും 2009 ല്‍ വിവാഹിതരായി. ഭാര്യ ആയുര്‍വ്വേദ പ്രാക്ടീഷണര്‍, ഭര്‍ത്താവാകട്ടെ, ഒരു കമ്പനിയിലെ എം ഡിയും. നല്ല കുടുംബ പശ്ചാത്തലം. പക്ഷേ, ആത്മീയതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഭാര്യയ്ക്ക് ലൈംഗികതയില്‍ തെല്ലും താല്‍പര്യമില്ല. ശാരീരികമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ആത്മഹത്യാ ഭീഷണിയും. എന്നെങ്കിലും ശരിയാകുമെന്നു കരുതി രണ്ടുമൂന്നു വര്‍ഷങ്ങള്‍ മുന്നോട്ടു പോയി. ഒടുവില്‍, ഒരിക്കലും നേരെയാവില്ലെന്നു ബോധ്യമായപ്പോള്‍, 2012 ല്‍ ഭര്‍ത്താവ് കുടുംബക്കോടതിയില്‍ കേസ് കൊടുത്തു. അമിത ഈശ്വര വിശ്വാസം കൂടാതെ തന്റെ ഭാര്യ സ്‌കീസോഫ്രീനിയ രോഗിയാണ് എന്നു കൂടി ഭര്‍ത്താവ് പറഞ്ഞിരുന്നു.

എന്നാല്‍, ഭര്‍ത്താവു നിരത്തുന്ന വാദങ്ങള്‍ക്ക് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍, 2018 ല്‍ വിവാഹ മോചനക്കേസ് കുടുംബക്കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഇയാള്‍ പരാതിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍, ഭാര്യ സ്‌കീസോഫ്രീനിയയ്ക്ക് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികള്‍ ഹാജരാക്കി. 2011 മുതല്‍ ഭാര്യ തനിക്കൊപ്പമല്ല താമസിക്കുന്നതെന്നും ഭര്‍ത്താവ് കുടുംബ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഭാര്യയുടെ ആരോഗ്യസ്ഥിതിയും ദാമ്പത്യ ബാധ്യതകള്‍ നിറവേറ്റാന്‍ വിസമ്മതിച്ചതും 12 വര്‍ഷത്തോളം ഭര്‍തൃവീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതും ദാമ്പത്യം തകര്‍ന്നതും പരിഹരിക്കാനാകാത്തതുമാണെന്ന് തെളിയിക്കാന്‍ മതിയായ കാരണങ്ങളാണെന്ന് ഗുജറാത്ത് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. ഒടുവില്‍ കോടതി ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ചു.

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ലൈംഗിക വിദ്യാഭ്യാസമില്ല. ഇതാരും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠിക്കുന്നുമില്ല. ഏതുവിധേനയും പെനിട്രേഷന്‍ നടന്നാല്‍ ലൈംഗികതയായി എന്നു വിശ്വസിക്കുന്നവരാണ് ഏറെയും. അമിതമായ ഈശ്വര വിശ്വാസവും ലൈംഗികത പാപമാണെന്ന പഠിപ്പിക്കലും ലൈംഗികതയോട് പലര്‍ക്കും വിമുഖതയുണ്ടാക്കുന്നു. ഇണയെ കീഴ്‌പ്പെടുത്തുന്നതാണ് ലൈംഗികത എന്ന തെറ്റായ ചിന്ത മൂലം ലൈംഗികതയോട് പലര്‍ക്കുമുള്ളത് ഭയമാണ്. ഈ ഭയത്തെ ദുരീകരിക്കാനുള്ള യാതൊരു ശ്രമങ്ങളുമിവിടെ നടക്കുന്നില്ല.

പ്രണയവും സ്‌നേഹവുമെല്ലാം കൊലപാതകത്തെക്കാള്‍ വലിയ പാപമാണെന്നു പഠിപ്പിക്കുന്ന മതാന്ധത ബാധിച്ച മനുഷ്യരുടെ കൈകളില്‍ ഭരണവും കൂടി ആയതോടെ ഈ അധമ ചിന്താഗതി മനുഷ്യമനസുകളില്‍ രൂഢമൂലമാവുകയാണ്.

വിവാഹം കഴിക്കുന്നതിനു മുന്‍പ്, പങ്കാളിയാകാന്‍ തെരഞ്ഞെടുത്ത വ്യക്തിയോട് സ്വതന്ത്രമായി സംസാരിക്കാനും തങ്ങളുടെ ലൈംഗികാഭിമുഖ്യം തുറന്നു പറയാനും സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ കെട്ടുറപ്പുള്ള, സന്തോഷത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു കുടുംബ ബന്ധം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളു.

………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………….


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *