അടിയെ നേരിടാന്‍ ശേഷിയില്ലാത്തവര്‍

Jess Varkey Thuruthel & Zachariah

ഭര്‍ത്താവ് അതിക്രൂരമായി അടിക്കാറുണ്ടെന്നും അതിനു ശേഷം എന്തെങ്കിലും വാങ്ങിത്തരാറുണ്ടെന്നും പറയുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഒരു നിര്‍വൃതിയുണ്ട്. ക്രൂരമായ ഓരോ അടിയും അവള്‍ ആസ്വദിക്കുന്നതു പോലെ. ഭാര്യയെ തല്ലുന്ന ഭര്‍ത്താവിന്റെ മുഖത്താകട്ടെ കഷായം കുടിച്ച ഭാവവും. ആര് ആരെയാണ് തല്ലിയതെന്നും ആരാണ് തല്ലു കൊണ്ടതെന്നും ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. പുരുഷനെന്നഹങ്കരിക്കുന്ന അവന്‍ പെണ്ണൊരുത്തിയുടെ കൈയില്‍ നിന്നും വാങ്ങിച്ചു കൂട്ടിയതിന്റെ സകല ലക്ഷണങ്ങളുമുണ്ട് ആ മുഖഭാവത്തില്‍.

അത് എന്തെങ്കിലുമാകട്ടെ, മരണ വീടിനു തുല്യമാണ് പല വീടുകളുമിന്ന്. വിവാഹത്തിലൂടെ അടിമത്തവും ദുരിതങ്ങളും ഏറ്റുവാങ്ങിയവര്‍. അവളുടെ ആത്മാഭിമാനത്തിനും അധ്വാനത്തിനും യാതൊരു വിലയും കൊടുക്കാതെ രാപകല്‍ തല്ലിച്ചതയ്ക്കുന്നവരുണ്ട്. അവന് വച്ചു വിളമ്പിയും വിഴുപ്പലക്കിയും എച്ചില്‍ പാത്രങ്ങള്‍ കഴുകിയും വീട്ടകങ്ങളില്‍ നിശബ്ദം ജീവിച്ചിരുന്നവരുടെ പരമ്പരയ്ക്ക് വിദ്യാഭ്യാസത്തോടെ അവസാനമുണ്ടാകുമെന്നു കരുതിയതാണ്. പക്ഷേ, അവളെന്നാല്‍ എല്ലാവരെയും പേടിക്കേണ്ടവളും അനുസരിക്കേണ്ടവളുമാണെന്ന ചിന്താഗതി ഇന്നും ശക്തമായി നിലനില്‍ക്കുന്നു. അതുതന്നെയാണ് അവളുടെ ശാപവും.

ഓഫീസ് ജോലിയും വീട്ടു ജോലിയും ഒറ്റയ്ക്കു ചെയ്യേണ്ടി വരിക എന്നതാണ് പല സത്രീകളും നേരിടുന്ന മറ്റൊരു പ്രശ്‌നം. അതിനാല്‍ തന്നെ, ഓഫീസ് ജോലി സ്വീകരിക്കുന്നവരുടെ എണ്ണം വെറും 10-20 ശതമാനം മാത്രം. ഭക്ഷണമുണ്ടാക്കലും വീടു പരിപാലനവും മക്കളെ നോക്കലുമെല്ലാം സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ഇനിയും മഹാഭൂരിപക്ഷത്തിനും മനസിലായിട്ടില്ല.

പ്രജിന്‍ പ്രതാപിന്റെയും ഭാര്യയുടെയും വീഡിയോയിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ചില പൊരുത്തക്കേടുകള്‍ കാണാനാകും. ഏട്ടന്റെ വീട്ടില്‍ തനിക്കു സര്‍വ്വ സ്വാതന്ത്ര്യവുമുണ്ടെന്നാണ് ഭാര്യ പറയുന്നത്. പക്ഷേ, അടിയെന്നു വച്ചാല്‍ അമ്മാതിരി അടി അടിക്കുമെന്നും പറയുന്നുണ്ട്. അപ്പോള്‍ എന്താണ് ഇവര്‍ പറയുന്ന സ്വാതന്ത്ര്യം? ഇനി സ്വാതന്ത്ര്യത്തിന് വേറെ എന്തെങ്കിലും അര്‍ത്ഥം കണ്ടു പിടിച്ചിട്ടുണ്ടോ?

നിസ്സഹായരായവരെ തല്ലുന്നതു ശരിയല്ല എന്ന സാമാന്യ ബോധം പ്രജിന്റെ മുഖത്തു നിന്നും വായിക്കാം. പക്ഷേ, അവളുടെ സന്തോഷം നിറഞ്ഞ മുഖം അതൊരു അവകാശം പോലെയാണ് പറയുന്നത്. അവന്‍ പലപ്പോഴും പതറുന്നുണ്ട്. പക്ഷേ, അവള്‍ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നു.

അന്തസോടെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശമ്പളമുള്ള ജോലി ചെയ്‌തേ തീരൂ. അതല്ലെങ്കില്‍, പരസ്പര സ്‌നേഹവും ബഹുമാനവും വ്യക്തി സ്വാതന്ത്ര്യങ്ങളും മനസിലാകുന്ന ഇടങ്ങളാകണം. തന്നെക്കാള്‍ താഴ്ന്നവരെ മാത്രമേ മനുഷ്യര്‍ മര്‍ദ്ധിക്കാറുള്ളു. അല്ലെങ്കില്‍, സ്വന്തം കലിപ്പിനു മാഹാത്്മ്യം കല്‍പ്പിക്കാനായി താഴ്ന്നവരെ അവര്‍ സൃഷ്ടിച്ചെടുക്കും. പെണ്ണിനെയാകുമ്പോള്‍ വിലപ്പോകുന്നതു നന്നാക്കല്‍ തത്വമാണ്. വയലന്‍സ് ഒരര്‍ത്ഥത്തിലും അംഗീകരിക്കാനാവില്ല. ടീച്ചറുടെ തല്ലും വടിയുമെല്ലാം എന്നേ പടിക്കു പുറത്താക്കിക്കഴിഞ്ഞു. Like a teacher who cares എന്നു പറയാന്‍ ബുദ്ധിഹീനര്‍ക്കു മാത്രമേ കഴിയുകയുള്ളു.

ജോലി ഉണ്ടായിട്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നിട്ടും ഭര്‍ത്താവിന്റെ തല്ലു വാങ്ങിക്കൂട്ടുന്ന സ്ത്രീകളും ധാരാളമുണ്ട്. എഴുത്തുകാരി എച്ച്മുക്കുട്ടി ഇക്കാര്യങ്ങള്‍ തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ജോലിയും ശമ്പളവും ഉണ്ടായിട്ടും കാര്യമില്ല, വേണ്ടത് ഈ സമൂഹത്തിന്റെ ചോദ്യക്കണ്ണുകളെ നേരിടാനുള്ള ധൈര്യവും തല്ലുകൊണ്ടു ജീവിക്കാന്‍ തയ്യാറല്ലെന്ന ഉറച്ച മനസുമാണ്. അല്ലാത്തപക്ഷം കാത്തിരിക്കുന്നത് അപമാനവും വേദനയും കണ്ണീരും മാത്രം.

………………………………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *