എന്താണ് കേരളത്തിന്റെ സനാതന പാരമ്പര്യം…?


ചുംബനവാദികളും ‘മഹത്തായ’ പാരമ്പര്യവാദികളും സ്ത്രീകളുടെ
വേഷവിധാനത്തെ ആകപ്പാടെ പൊളിച്ചെഴുതി അവളെ തുണിയില്‍ പൊതിഞ്ഞ് സംസ്‌കാരം
പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരും തമ്മിലുള്ള പോര് അനുദിനം മൂര്‍ച്ചിച്ചുവരുന്നു.
ഇരുചേരികളില്‍ അണിനിരന്ന് കേരളീയരെ സംസ്‌കാരം പഠിപ്പിക്കാന്‍
ഇറങ്ങിപ്പുറപ്പെട്ടവര്‍ പറയുന്നു, പൊതുവിടങ്ങളില്‍ ചുംബിച്ചാല്‍ നഗ്‌നരായി
നടത്തുമെന്ന്…! ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരാണ് സംസ്‌കാരമെന്നു
ജല്പിച്ച്, ചുംബനവാദികളെ കൊല്ലാനുള്ള കലിയോടെ പാഞ്ഞുനടക്കുന്നത്.
 
സ്ത്രീ
ജീന്‍സിട്ടാല്‍ ചില പുരുഷന്മാര്‍ക്ക്, സാത്വികരെന്ന് അറിയപ്പെടുന്നവര്‍ക്കു പോലും
വിഷമം ഉണ്ടാകുന്നുവത്രെ…! അവര്‍ക്കു പോലും കണ്‍ട്രോള്‍ കിട്ടുന്നില്ല പോലും…!!
സ്ത്രീയുടെ ഇത്തിരി നഗ്‌നത പോലും സഹിക്കാന്‍ കഴിയാതെ, ലൈംഗികത നിയന്ത്രിക്കാന്‍
കഴിയാതെ കൊച്ചു കുട്ടിയെപ്പോലും കാമത്തോടെ നോക്കുന്നവരില്‍ മതപണ്ഡിതര്‍
പോലുമുണ്ട്….!!
 
ഹേ, സദാചാരവാദികളെ, പറയൂ, എന്താണ് കേരളത്തിന്റെ
സംസ്‌കാരവും പാരമ്പര്യവും…? കന്യക മരണപ്പെട്ടാല്‍ അവളുടെ ആത്മാവിനു മോക്ഷം
കിട്ടാന്‍ ആ മൃതദേഹത്തെ ഭോഗിക്കാന്‍ കല്പിച്ചിരുന്നത് കേരളത്തിന്റെ
പാരമ്പര്യമാണോ….? അതോ വേശ്യാസംസ്‌കൃതിയില്‍ അധിഷ്ഠിതമായ മണാള
പാരമ്പര്യത്തെക്കുറിച്ചാണോ നിങ്ങള്‍ പറയുന്നത്…?
 
നാടുനീളെ നായര്‍
തറവാട്ടുകളില്‍ സംബന്ധം കൂടിയും, ദളിത സ്ത്രീകളെ ബലാല്‍സംഗം ചെയ്തും നടന്ന ബ്രാഹ്മണ
പാരമ്പര്യമാണോ നിങ്ങള്‍ പറയുന്ന മഹത്തായ പാരമ്പര്യം…? സ്വന്തം ഭാര്യയുടെ
കിടപ്പുമുറിക്കു മുന്നില്‍ നമ്പൂതിരിയുടെ മെതിയടിക്കും റാന്തല്‍ വിളക്കിനും മാറി
മാറി കാവലിരിക്കേണ്ടി വന്ന നായരുടെ പാരമ്പര്യമോ? ക്ഷേത്രത്തിലെ നമ്പൂതിരിമാര്‍ക്ക്
പ്രഭാത പൂജയും ഉച്ച പൂജയും അത്താഴ പൂജയും കഴിഞ്ഞ് ഭോഗിക്കാന്‍ നടക്കിരുത്തിയിരുന്ന
കന്യകമാരുടെ പാരമ്പര്യമോ? ഒരു പെണ്‍കുട്ടി വയസ്സറിയിച്ചാല്‍ നാട്ടിലെ പ്രമാണിയെ
വിളിച്ചു വരുത്തി അവളെ കാഴ്ചവെക്കുന്ന അച്ഛന്മാരുടെ പാരമ്പര്യമോ?
 
രാവിലെ
മുറ്റത്ത് ചൂട്ടു കുത്തിക്കെടുത്തിയ പാടുകളുടെ എണ്ണം നോക്കിയാണ് പഴയ നായര്‍
തറവാടുകളുടെ പ്രതാപമളന്നിരുന്നത് എന്ന് തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ട്
അധികകാലങ്ങളായിട്ടില്ല. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ എപ്പോള്‍
ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍
സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍
നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം…..!

പന്ത്രണ്ടോ
പതിമൂന്നോ വയസ്സില്‍, ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ
യജമാനരായ നമ്പൂതിരിയെ ഇല്ലങ്ങളില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു.
അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ
പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ
സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍
താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന, കാമ
കേളികളില്‍ നിപുണനായ പ്രഥമ നിഷേകനാണ് മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം
നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം
ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യ പ്രസക്തിയും.

 

ദേവന്റെ അടിച്ചിയും കൂത്തമ്പല അച്ചിയേയും ബ്രാഹ്മണര്‍ കൈകാര്യം
ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആ വാക്കുകള്‍ ലോപിച്ച് കേരളത്തില്‍ അസഭ്യ
വാക്കുകളായി മാറിയത്.
 
പറയൂ…, ഇതൊക്കെയായിരുന്നില്ലേ നമ്മുടെ സനാതന കേരള
പാരമ്പര്യം? അപ്പോള്‍ പിന്നെ മാനസികമായി ഇഷ്ടമുള്ള രണ്ടുപേര്‍ ഒന്നു
ചുംബിക്കുമ്പോഴേക്കും തകരുന്നത് നമ്മുടെ ഏതു പാരമ്പര്യമാണ്….? ഏതു സംസ്‌കാര
മൂല്യമാണ്…..? നൂറ്റാണ്ടുകളോളം മാറുമറക്കാന്‍ അനുവദിക്കാതെ, സ്ത്രീകളുടെ മാറിടം
കണ്ടാസ്വദിച്ചിട്ട്, ഒറ്റമുണ്ടുടുപ്പിച്ച് നമ്പൂതിരി കൂട്ടങ്ങള്‍ക്കു മുന്നില്‍
തിരുവാതിര നാളില്‍ ലാസ്യ നൃത്തമാടിച്ച് അവരുടെ അംഗലാവണ്യത്തിന്റെ ഉടലളവുകള്‍ കണ്ടു
രസിച്ചിട്ട്, ഇന്ന് സനാതന കേരള സംസ്‌കാരമന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നവരും അവരുടെ
പിതാക്കന്മാരും ഒരു നമ്പൂതിരി ഇല്ലവും തല്ലി പൊട്ടിച്ചില്ല….! ഒരു നാടുവാഴിയും
സ്വന്തം ഭാര്യയുടെ കിടപ്പു മുറിക്കു മുന്നില്‍, മെതിയടിക്കു കാവലിരുന്നതല്ലാതെ
താഴിട്ടു പൂട്ടിയില്ല…..! എന്നിട്ടും നിങ്ങള്‍ ഊറ്റംകൊള്ളുന്നു, മഹത്തായ കേരളീയ
പാരമ്പര്യത്തിന്റെ പേരില്‍…..!!

Written By Sajath Sahir

2 thoughts on “എന്താണ് കേരളത്തിന്റെ സനാതന പാരമ്പര്യം…?

  1. publisitikyu vendi enthu mairum ezhuthividunnathu chilappol ninte amma vedi ayipoyathinalavam……enthu paranjittentha karyam..? ninte appane okke umbichu niruthiyittu palliyile 'achan' maralle ninteyoke amme uukki ninne okke janipikkyunanthu. athine gunam kanumallo…..angine thirichum kure paradoshanam paranjalo…?

Leave a Reply

Your email address will not be published. Required fields are marked *