അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലാത്തവര്‍


Jess Varkey Thuruthel & Zachariah

വിളിച്ചു വരുത്തി അപമാനിച്ചിരിക്കുന്നു, അതും കഴിവുറ്റൊരു പാട്ടുകാരനെ. കാരണമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ  പ്രിന്‍സിപ്പാള്‍ പറഞ്ഞ ന്യായമാണ് അതിലും കേമം. പുറത്തുനിന്നുള്ളവര്‍ കോളജില്‍ പാടാന്‍ പാടില്ലത്രെ! അപ്പോള്‍ ജാസിയെന്താ ആ കോളേജിലുള്ളയാളാണോ? പാടാനായി പുറത്തു നിന്നും വരുത്തിയ അതിഥിതന്നെയല്ലേ അദ്ദേഹം?

പാട്ട് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയാണ് ഈ പ്രിന്‍സിപ്പാള്‍ ഇക്കാര്യം അറിയിച്ചത്. ഒരു മനുഷ്യനെ അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റമാണത്. പാടാനായി ജാസിക്കൊപ്പം വന്നവരാണ് അവര്‍. കോളേജിലെ പരിപാടി മനോഹരമാക്കാന്‍ എത്തിയവര്‍. അവരോടു പെരുമാറേണ്ട രീതി ഇതല്ല. പഠിപ്പോ വിവരമോ ഇല്ലാത്ത ഒരു മനുഷ്യന്‍ പോലും ഇത്തരത്തില്‍ ആരോടും പെരുമാറില്ല. അപ്പോള്‍ ഒരു കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയ വ്യക്തിയില്‍ നിന്നും ഇത്തരത്തിലുള്ള അപമാനമുണ്ടായിരിക്കുന്നത്. ഇവിടെ അപമാനിക്കപ്പെട്ടത് ജാസി ഗിഫ്റ്റ് അല്ല. അര്‍ഹതയില്ലാത്ത സ്ഥാനത്ത് എത്തിയ ആ പ്രിന്‍സിപ്പാള്‍ തന്നെയാണ്. അവര്‍ക്ക് ആ കോളേജിന്റെ പ്രിന്‍സിപ്പാളായിരിക്കാന്‍ യോഗ്യതയില്ല. കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാനും ഇവര്‍ക്ക് കഴിയില്ല എന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.

കോളേജിന് ഏതെങ്കിലും തരത്തിലുള്ള ഡിമാന്റുകള്‍ ഉണ്ടെങ്കില്‍ അത് പരിപാടി തുടങ്ങും മുന്‍പ് ജാസിയോടും സംഘത്തോടും പറയേണ്ടതായിരുന്നു. എന്തുകൊണ്ട് ഈ പ്രിന്‍സിപ്പാള്‍ അതു ചെയ്തില്ല? ഒരു പരിപാടി നടന്നു കൊണ്ടിരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്. ഇത് ഈ പരിപാടി അലങ്കോലമാക്കാന്‍ ഈ സ്ത്രീ കരുതിക്കൂട്ടി നടത്തിയൊരു നാടകം മാത്രമാണ്.

 

സഹിഷ്ണുത, സ്‌നേഹം, പരസ്പര ബഹുമാനം, ആദരവ് ഇവയെല്ലാം കുട്ടികളുടെ മനസില്‍ നിറയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് അധ്യാപകര്‍. ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കാനും പാലിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാത്തതു തന്നെയാണ് വിദ്യാര്‍ത്ഥികള്‍ വഴിപിഴയ്ക്കാനുള്ള കാരണവും. ഒരു മനുഷ്യജീവിയോടും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണ് കോലഞ്ചേരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാസി ഗിഫ്റ്റിനോടു ചെയ്തത്. ആരെല്ലാം അതിനെ ന്യായീകരിച്ചാലും കുസാറ്റു പോലെ എത്ര ഉദാഹരണങ്ങള്‍ നിരത്തിയാലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പ്രിന്‍സിപ്പാള്‍ ചെയ്ത കടുത്ത അനീതി നീതീകരിക്കത്തക്കതല്ല.

ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത് യേശുദാസോ എം ജി ശ്രീകുമാറോ മറ്റോ ആയിരുന്നെങ്കില്‍ ഈ പ്രിന്‍സിപ്പാള്‍ ഇതേപോലെ തന്നെ പെരുമാറുമായിരുന്നോ? ചില മനുഷ്യരോട് ഇങ്ങനെയൊക്കെയാവാമെന്ന ചിലരുടെ ധാര്‍ഷ്ട്ര്യമാണ് ഇതിനെല്ലാം പിന്നില്‍. വിനായകനാണെങ്കില്‍ എടാ എന്നു വിളിക്കാം, ജാസിയാണെങ്കില്‍ സ്റ്റേജില്‍ നിന്നും ഇറക്കിവിടാം, മൈക്ക് തട്ടിപ്പറിച്ചു വാങ്ങാം, അപമാനിക്കാം, ആരും ചോദിക്കില്ല എന്ന നിലപാട്.

ഉടമ സംസ്‌കാരം വീണ്ടും വേരുറപ്പിക്കുന്നതിന്റെ ലക്ഷണമാണിത്. മനുഷ്യന്റെ നിറവും ജാതിയും മതവും നോക്കി അടിമകളാക്കുന്ന ഉടമ സംസ്‌കാരത്തിന്റെ അരക്കിട്ടുറപ്പിക്കല്‍. കലാലയങ്ങളില്‍ ഈ കെട്ടുകാഴ്ചകള്‍ പാടില്ല. അതിനു വിരുദ്ധമായി നില്‍ക്കുന്ന പ്രിന്‍സിപ്പലിന്റെ സ്ഥാനം ഗേറ്റിനു വെളിയില്‍ തന്നെ.

 

…………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

…………………………………………………………………………………………….

 

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *