Jess Varkey Thuruthel
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ തന്റെ ഭാര്യ ഒരുക്കമാണെന്ന ഫേയ്‌സ്ബുക്ക് കമന്റിനു താഴെ ആഭാസം എഴുതി വച്ചത് ഒന്നോ രണ്ടോ പേരല്ല, നിരവധി പേര്‍. അവരില്‍ ഒരാളായ സംഘി (Sanghi) ജോര്‍ജ് കെ ടിയെ കണ്ണൂരിലെ ജനങ്ങള്‍ കൈകാര്യം ചെയ്തു.
ഈ സംഭവത്തെ സംഘി വളച്ചൊടിച്ചത് ഇങ്ങനെയാണ്. വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയാകാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ രാഷ്ട്രീയം ചോദ്യം ചെയ്ത് ഡി വൈ എഫ് ഐ ജിഹാദികള്‍ മര്‍ദ്ദിച്ചുവത്രെ! അവശനായ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ വൈകിപ്പിച്ചുവത്രെ!!
അവസരം കിട്ടിയാല്‍ സ്വന്തം അ്മ്മയെപ്പോലും ഭോഗിക്കാന്‍ മടികാണിക്കാത്ത ഇയാളെപ്പോലുള്ളവരെ ശിക്ഷിക്കാന്‍ ഇവിടെ വകുപ്പില്ല. അതിനാല്‍ത്തന്നെ, ഫേയ്‌സ്ബുക്കിലെങ്ങും ഇത്തരക്കാരുടെ അഴിഞ്ഞാട്ടമാണ്. ഏതെങ്കിലുമൊരു സ്ത്രീ അവര്‍ക്കിഷ്ടപ്പെട്ട വേഷം ധരിക്കുകയോ ഫോട്ടോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ ഇത്തരക്കാര്‍ അഴിഞ്ഞാടുകയായി. പിന്നീട് മെസേജ് ബോക്‌സിലെത്തി കിട്ടുമോ എന്ന ചോദ്യവും.
ഫേയ്‌സ് ബുക്കിലൂടെ അധിക്ഷേപിക്കുന്നതിന് കേസെടുക്കാന്‍ പോലീസിനു നിര്‍വ്വാഹമില്ല. കോടതി വഴി മാനനഷ്ടക്കേസ് കൊടുക്കാന്‍ മാത്രമേ മാര്‍ഗ്ഗമുള്ളു. അതിനാല്‍ത്തന്നെ ഇത്തരം കേസുകളുമായി മുന്നോട്ടു പോകുന്നത് അത്ര എളുപ്പമല്ല. പോലീസിനു തീര്‍ക്കാന്‍ പറ്റുന്ന കേസുമല്ല ഇത്. അതിനാല്‍, ലക്ഷക്കണക്കിന് പരാതികളാണ് ഇത്തരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളറിയാവുന്ന ലൈംഗിക വൈകൃതം ബാധിച്ചവര്‍ അഴിഞ്ഞാടുകയാണ് സോഷ്യല്‍മീഡിയയിലെങ്ങും. അത്തരത്തില്‍, തങ്ങള്‍ യാതൊരു തരത്തിലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടാണ് ജോര്‍ജ്ജും ലാല്‍ മന്നാത്തും ബാബുരാജുമെല്ലാം ഇത്തരം കമന്റുകളിട്ടത്. വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ തോരാക്കണ്ണീര്‍ കണ്ട് കരളലിഞ്ഞു നില്‍ക്കുന്നവര്‍ ഈ നെറികെട്ടവരെ വെറുതെ വിടുന്നതെങ്ങനെ.
സേഫ് സോണിലിരുന്ന് മനസിന്റെ വൈകൃതമത്രയും സോഷ്യല്‍ മീഡിയയില്‍ വിസര്‍ജ്ജിച്ചാല്‍ എല്ലാപ്രാവശ്യത്തെയും പോലെ രക്ഷപ്പെടാമെന്ന് ഇവര്‍ കരുതിക്കാണും. കാസയും സംഘിയും ഈ പിതൃശൂന്യരുടെ പിതൃത്വം ഏറ്റെടുത്തിട്ടുണ്ട്. അല്ലെങ്കിലും മനുഷ്യമനസില്‍ വിഷം കുത്തിവയ്ക്കാന്‍ നന്നായി അറിയാവുന്നവര്‍ തന്നെയാണ് സംഘികളും കാസയും. രണ്ടും ഒരേതൂവല്‍പ്പക്ഷികള്‍. ഈ നാട്ടില്‍ വര്‍ഗ്ഗീയ വിഷം കുത്തിവച്ച് നേട്ടമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവര്‍. വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നവര്‍. ഇതു കേരളമാണ്, മനുഷ്യത്വത്തിന്റെ നാട് എന്നു മാത്രമേ അവരോടു പറയാനുള്ളു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47