മലയാളം സിനിമകളെ പുകഴ്ത്തി അനുരാഗ് കാശ്യപ്

Thamasoma News Desk

ബോളിവുഡ് സിനിമകളെക്കാള്‍ മലയാളം സിനികളാണ് മികച്ചതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് (Anurag Kashyap). ഗ്യാങ്സ് ഓഫ് വാസിപൂര്‍, അഗ്ലി, ദേവ് ഡി തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് അനുരാഗ് കാശ്യപ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു പ്രാദേശിക ഭാഷയിലെ സിനിമകളെക്കുറിച്ചും അദ്ദേഹം ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യത്വപരമായ കഥകളും കഥാപാത്രങ്ങളും മലയാള സിനിമയെ മറ്റു സിനിമകളെക്കാള്‍ മഹത്തരമാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാള സിനിമയുടെ ‘ആത്മാവ്’ കുടികൊള്ളുന്നത് ആധികാരികതയിലും അനുഭവത്തിന്റെ അടിസ്ഥാനത്തിലുമാണ്. ബോളിവുഡ് സിനിമകള്‍ യാഥാര്‍ത്ഥ്യവുമായി വളരെ അകന്നു നില്‍ക്കുന്നു. പ്രൊഡക്ഷന്‍ ഹൗസുകളില്‍ സിനിമയെ സ്‌നേഹിക്കുന്നവരും അറിയുന്നവരും കൂടുതലായി ഇടപെടുന്നതാണ് മലയാള സിനിമയുടെ വിജയത്തിന്റെ മറ്റൊരു കാരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫഹദ് ഫാസില്‍ നായകനായ ആവേശം, നസ്ലിന്‍-മമിത ബൈജു എന്നിവരഭിനയിച്ച പ്രേമലു എന്നിവയാണ് അദ്ദേഹം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിയത്.

സൗത്തിന്ത്യന്‍ സിനിമകളില്‍ പതിയെ സജീവമാകുകയാണ് അദ്ദേഹം. കമല്‍ ഹാസന്റെ വിക്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ സിനിമകളോടുള്ള ആരാധനകാരണമാണ് താന്‍ വിജയ് നായകനായ ലിയോയുടെ സെറ്റിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലിയോയിലെ അവിസ്മരണീയമായ മരണ രംഗം അവതരിപ്പിച്ചത് അനുരാഗ് ആയിരുന്നു.

നയന്‍താരയുടെ ഇമൈക്കാ നൊടികള്‍ (2018) എന്ന ചിത്രത്തിലെ ഒരു പ്രധാന പ്രതിനായക വേഷവും കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ മഹാരാജാസിലും അദ്ദേഹമുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, കശ്യപ് ഇന്നുവരെ ഒരു മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.

മലയാളം സിനിമകളിലെ തനതായ കഥകളും ചലച്ചിത്ര നിര്‍മ്മാണ ശൈലിയുമാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. മലയാള സിനിമകള്‍ വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വരുന്നത് മറ്റു പ്രാദേശിക സിനിമകളാണെന്നും അദ്ദേഹം പറഞ്

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *