Thamasoma News Desk
ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം (Aadujeevitham). വ്യാഴാഴ്ചാണ് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ ഒന്നാം ദിവസത്തെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 15 കോടിയിലേറെ രൂപയാണ് എന്നാണ് പുറത്തു വരുന്ന കണക്കുകള്‍. പക്ഷേ, ഈ വമ്പന്‍ ആഘോഷനിമിഷങ്ങളില്‍ യഥാര്‍ത്ഥ നായകനായ നജീബിന്റെ അസാന്നിധ്യവും ചര്‍ച്ചയാകുന്നു. ആടുജീവിതം ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ടതിന്റെ ആഹ്ലാദങ്ങള്‍ പലയിടത്തും നടക്കുമ്പോഴും അവിടെയെല്ലാം നജീബിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
കുടുംബക്കാരെല്ലാവരുമൊരുമിച്ച് ആടുജീവിതം കാണണമെന്നായിരുന്നു നജീബിന്റെ തീരുമാനം. പക്ഷേ, ആറു ദിവസങ്ങള്‍ക്കു മുമ്പാണ് നജീബിന്റെ മകന്റെ മകള്‍, ഒന്നര വയസുകാരി സഫാ മറിയം രോഗത്തെത്തുടര്‍ന്ന് മരിച്ചത്. അതിനാല്‍, സിനിമ തീയേറ്ററില്‍ എത്തിയിട്ടും കാണാന്‍ പറ്റിയ മാനസികാവസ്ഥയില്‍ ആയിരുന്നില്ല നജീബ്. എങ്കിലും, ഏറെ നിര്‍ബന്ധത്തിനു ശേഷം നജീബ് മാത്രമായി ചിത്രം കാണുകയായിരുന്നു. താന്‍ അനുഭവിച്ചതെല്ലാം അതേപോലെ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു നജീബ് പ്രതികരിച്ചത്.
ചിത്രം തീയേറ്ററിലെത്തുമ്പോള്‍, തന്റെ ഫേയ്‌സ് ബുക്ക് വാളില്‍ ആടുജീവിതത്തിന്റെ സൃഷ്ടികര്‍ത്താവ് ബെന്ന്യാമിന്‍ ഇങ്ങനെ കുറിച്ചിട്ടു, ‘പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകന്‍. ഈ മനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നുവെങ്കില്‍ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വര്‍ഷം നീണ്ട സപര്യ. അതിനിടയില്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകള്‍. തളര്‍ന്നു പോകേണ്ട നിമിഷങ്ങള്‍. ഉപേക്ഷിച്ചു പോകേണ്ട സന്ദര്‍ഭങ്ങള്‍. ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന പരിഹാസങ്ങള്‍. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികള്‍. ഒന്നിനെയും അയാള്‍ കൂസിയില്ല. ഒന്നിനോടും അയാള്‍ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. ‘നജീബേ, തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നില്‍ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകള്‍ ഹൃദയത്തില്‍ വഹിച്ച് അയാള്‍ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാര്‍ഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചിരുന്നവര്‍ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂര്‍ണ്ണതയില്‍ എത്തുകയാണ്. ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങള്‍ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്ന് ഒരു കണ്ണീരുമ്മ ?? പ്രിയപ്പെട്ടവരേ, എന്താണ് ഈ മനുഷ്യന്‍ ഇത്ര കാലം നടത്തിയ തീക്ഷ്ണ യാത്രയുടെ അന്തിമ ഫലം എന്നറിയാന്‍ നമുക്ക് തിയേറ്ററില്‍ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്‌നേഹം.’
വിശ്വചലച്ചിത്രത്തിലേക്ക് കേരളത്തിന്റെ സമ്മാനമായിട്ടാണ് ആടുജീവിതത്തെ ചലച്ചിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്. പൃഥ്വിരാജിന്റെ അഭിനയം ലോകത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം നിറുത്തത്തക്ക മനോഹരമെന്ന അഭിപ്രായങ്ങളുമെത്തുന്നുണ്ട്. ഓസ്‌കാറില്‍ നടനവിസ്മയമായി കേരളത്തില്‍ നിന്നുമൊരാള്‍ തിളങ്ങട്ടെ എന്നതാണ് സിനിമയെ സ്‌നേഹിക്കുന്നവരെല്ലാം ആഗ്രഹിക്കുന്നത്.
കോണ്‍ഫിഡന്‍സിന്റെ അപരനാമമായി പൃഥ്വിരാജ് എന്ന പേരു ചേര്‍ക്കാവുന്നതാണ്. അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും കണ്ണുകളിലും പ്രകടമാണത്. സിനിമയിലേക്കെത്തിയ ആദ്യനാളുകളില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് തുരത്തിയോടിക്കാന്‍ സംഘടിതമായ നീക്കങ്ങള്‍ നടന്നു, പക്ഷേ, എല്ലാവരും പരാജയപ്പെട്ടു. വിമര്‍ശനങ്ങളോടു പ്രതികരിക്കാതെ, ശ്രദ്ധിക്കാതെ ആ മനുഷ്യന്‍ സ്വന്തം പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തന്റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം മുന്നേറി. തന്നെ ആക്രമിച്ച ഒരാളോടു പോലും പ്രതികരിച്ചില്ല. ഒരുനാള്‍ താനീ വിമര്‍ശകരുടെ വായടപ്പിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. തന്നിലും താന്‍ സ്‌നേഹിച്ച സിനിമയിലും അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. ആടുജീവിതം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുത്തിരിക്കാം. പക്ഷേ ആ പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടായിരിക്കുന്നു. വിശ്വസിനിമാരംഗത്ത് ഇന്ത്യയില്‍ നിന്നുള്ള സമ്മാനമിതാണ്.
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ