ഭൂമുഖത്തു നിന്നും തുടച്ചു നീക്കേണ്ടത് ഇത്തരം ദുരന്തങ്ങളെയാണ്! ദുരന്തത്തിനു മു്ന്നിലും വിഷം ചീറ്റുന്നവര്‍. ചവിട്ടി നില്‍ക്കുന്ന മണ്ണ് ഏതു നിമിഷവും ഒലിച്ചു പോയേക്കാമെന്ന ചിന്തയിലും മതവിഷം ചീറ്റുന്നവര്‍.

പ്രകൃതിദുരന്തങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തെ കഷ്ടപ്പാട് കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതല്ല…. കാരുണ്യത്തിന്റെ കരങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നില്‍ എങ്കിലും ഒഴിവാക്കപ്പെടേണ്ട വാക്കുകള്‍ ആണ് ഹിന്ദു.. ക്രിസ്ത്യന്‍… മുസ്ലിം എന്നതൊക്കെ….

തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു പോയേക്കാം…. മൂര്‍ഖനെ അല്ല തെക്കനെ അദ്യം കൊല്ലണം എന്ന് ആരു പറഞ്ഞോ ആ മാന്യന്‍ ആണ് ആദ്യം കൊല്ലപ്പെടേണ്ടത്…. ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ഒരുപക്ഷെ നിങ്ങളെ പോലെയുള്ളവരെ target ചെയ്തും ആകാം എന്ന് തെക്കുന്നൊരുത്തി എഴുതിയാല്‍?

ഒരായിരം പേരെ മറ്റുള്ളവര്‍ സഹായിക്കുന്നതു കണ്ടു തന്നെയാണ് ഒരാളെ ഞാനും സഹായിക്കേണ്ടത്…. ആയിരം ആയാലും ഒന്നായാലും അവിടെ തുറക്കേണ്ടതു നമ്മുടെ മനസിന്റെ വാതില്‍ മാത്രമാണ്….

ഒരു നൂറ്റാണ്ട് മുന്നേ നന്നായി പോകണ്ട ഈ നാട് ഇനീം….. ഇപ്പോഴും…..

ദയവായി നമ്മളെപ്പോലെ മറ്റൊരാളും കഷ്ടപ്പെടുന്നത് കണ്ടിട്ടു അതവര്‍ അര്‍ഹിക്കുന്നു എന്നപോലെ പെരുമാറി കൂടുതല്‍ അവരെ വേദനിപ്പിക്കരുത്….

Leave a Reply

Your email address will not be published. Required fields are marked *