Jess Varkey Thuruthel
കേരളം കണ്ടതില്‍വച്ചേറ്റവും ആഘാതം സൃഷ്ടിച്ച ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ ഉണ്ടായത്. ഏറ്റവുമൊടുവില്‍ ലഭിച്ച വിവരമനുസരിച്ച് 270 പേര് മരിച്ചിരിക്കുന്നു. മണ്ണിനടിയില്‍ ഇനിയും ധാരാളമാളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അതിനാല്‍ത്തന്നെ ഈ സംഖ്യ ഇനിയുമുയര്‍ന്നേക്കാം. 2018 ലെ വെള്ളപ്പൊക്കത്തില്‍പ്പോലും കേരളത്തിലെമ്പാടും പല ദിവസങ്ങളായി മരണമടഞ്ഞത് 480 പേരാണ്. പക്ഷേ, ഇതിപ്പോള്‍ ഒരു മലഞ്ചെരുവില്‍ ഒറ്റ രാത്രികൊണ്ട് ഇത്രയേറെപ്പേര്‍ മരിച്ചിരിക്കുന്നു.
കേരളം വിറങ്ങലിച്ചു നില്ക്കുന്ന ഈ അവസരത്തിലും വര്‍ഗ്ഗീയ വിഷം ചീറ്റി നിരവധി ജീവികള്‍ (poisonous creatures) മാളങ്ങളില്‍ നിന്നും പുറത്തു ചാടിയിരിക്കുന്നു. ദുരന്തങ്ങളെ കേരളം നേരിടുന്ന മാതൃക കണ്ട് വിറളിപൂണ്ട വലിയൊരു സമൂഹം നമുക്കു ചുറ്റുമുണ്ട്. അപകടമോ പ്രകൃതി ദുരന്തമോ ഉണ്ടാകുമ്പോള്‍ കേരളം അതിനെ നേരിടുന്നത് ഒറ്റക്കെട്ടായിട്ടാണ്. അതിനെ ഏകോപിപ്പിക്കാനായി ഭരണസംവിധാനങ്ങളും മുന്‍നിരയില്‍ തന്നെയുണ്ട്. എന്നിട്ടും തൃപ്തിയാവാതെ വര്‍ഗ്ഗീയ വിഷം ചീറ്റുകയാണ് ചിലര്‍.
![](https://www.thamasoma.com/wp-content/uploads/2024/08/baburaj.jpg)
എസി റൂമില്‍ അടച്ചിരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് വയനാട്ടിലേക്ക് എത്തണമെന്നായിരുന്നു ആദ്യമവര്‍ പ്രചരിപ്പിച്ചിരുന്നത്. മന്ത്രിസഭയില്‍ നിന്നും 7 മന്ത്രിമാരാണ് ദുരന്ത സ്ഥലത്തുള്ളത്. ഈ സമയത്ത് മുഖ്യമന്ത്രി ദുരന്തഭൂമിയിലല്ല, മറിച്ച് ഓഫീസിലിരുന്ന് കാര്യങ്ങള്‍ വേണ്ടവിധം ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍ വിഷജീവികള്‍ മറ്റൊരു വാദവുമായി മുന്നോട്ടു വന്നിരിക്കുന്നു. പെറ്റുകൂട്ടിയതു കൊണ്ടുണ്ടായ ദുരന്തമാണത്രെ! പെറ്റുകൂട്ടിയ കണക്കെടുത്താല്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവരും ഒട്ടും പിന്നിലല്ല എന്ന് ഈയിടെ പുറത്തുവിട്ട സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.
![](https://www.thamasoma.com/wp-content/uploads/2024/08/breastmilk1.jpg)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന കൊടുക്കരുത് എന്നതാണ് ഇപ്പോള്‍ പരക്കെ നടക്കുന്ന പ്രചാരണം. നേരിട്ടു കൊടുക്കണം പോലും. അല്ലെങ്കില്‍ അവര്‍ക്കു വിശ്വാസമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഏല്‍പ്പിക്കണം പോലും! ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്തു പൈസ പോലും കൊടുത്തു സഹായിക്കാന്‍ താല്പര്യമില്ലാത്തവര് പറയുന്ന മുട്ടാപ്പോക്കു യുക്തിയാണിത്. സ്വയം കൊടുക്കുകയുമില്ല, കൊടുക്കുന്നവരെക്കൊണ്ടു കൊടുപ്പിക്കുകയുമില്ല. ബി ജെ പിക്കു വേണ്ടി കുഴലൂത്തു നടത്തുന്ന മറുനാടന്‍ മറുതയെപ്പോലുള്ള മാധ്യമങ്ങളെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ആക്ഷേപവുമായി ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കേരളത്തിന്റെ ഐക്യവും പരസ്പര സഹായവും ആപത്തു കാലത്ത് ഒരുമിച്ചു നില്‍ക്കാനുള്ള മനസും കണ്ട് ഹാലിളകിയ ഒരുകൂട്ടം വിഷജന്തുക്കള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കൊണ്ട് കേരളീയ മനസിനെ തളര്‍ത്താനാവില്ല.
![](https://www.thamasoma.com/wp-content/uploads/2024/08/sanghi-1.jpg)
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47