ആ ശവമെവിടെ? പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്

Honor killing

ഹരിയാനയിലെ സോഹ്നയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കഴിഞ്ഞ ഒക്ടോബറിലാണ് രാഹുലും മാന്‍സിയും കണ്ടുമുട്ടിയത്. രണ്ടപരിചിതരായി ഒരുമിച്ച് ഒരു ബസിലവര്‍ യാത്ര ചെയ്തു. ആ യാത്രയുടെ അവസാനം പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അഞ്ചുമാസങ്ങള്‍ക്കു ശേഷം മാന്‍സി (18) കൊല്ലപ്പെട്ടരിരിക്കുന്നു! രാഹുലി(19)നാകട്ടെ, പേടിയാല്‍ വീട്ടിലേക്കു മടങ്ങിച്ചെല്ലാനാകാത്ത അവസ്ഥയും. കാത്തിരിക്കുന്നത് മാന്‍സിയുടെ വിധിയാണെന്ന് രാഹുലിനു നന്നായി അറിയാം (Honor Killing).

ആ ബസ് യാത്രയ്ക്കു ശേഷം അവര്‍ പിന്നെയും പലതവണ കണ്ടുമുട്ടി, ബന്ധം സൗഹൃദമായി, അതു പിന്നെയും വളര്‍ന്നു പ്രണയമായി, ഒരിക്കലും പിരിയാനാവാത്ത വിധം അവര്‍ അടുത്തു. അവരുടെ വീടുകള്‍ തമ്മില്‍ 30 കിലോമീറ്ററുകള്‍ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ, അവര്‍ തമ്മിലുള്ള ജാതിയുടേയും സാമൂഹിക അസമത്വങ്ങളുടേയും അകലം വച്ചു നോക്കിയാല്‍ വീടുകള്‍ തമ്മിലുള്ള അകലം നിസ്സാരമായിരുന്നു. എന്നിരുന്നാലും, ഒരുമിച്ചല്ലാതൊരു ജീവിതം അവര്‍ക്കു സാധ്യമല്ലായിരുന്നു. ഒടുവില്‍, ഈ ജനുവരിയില്‍ അവര്‍ നാടുവിട്ടു.

വിവാഹം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ച അവര്‍ക്കു മുന്നില്‍ രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ഭീഷണിയെത്തി, അതും ഒളിച്ചോടി 48 മണിക്കൂറുകള്‍ക്കുള്ളില്‍! മാന്‍സിയെ ഉപേക്ഷിച്ച് മര്യാദയ്ക്കു തിരിച്ചു വന്നില്ലെങ്കില്‍ അനന്തരഫലങ്ങള്‍ താങ്ങാവുന്നതിലും അപ്പുറമാണെന്നവര്‍ ഭീഷണിപ്പെടുത്തി. ഫെബ്രുവരി 2 ന് നാട്ടിലുള്ള പൗരപ്രമുഖര്‍ക്കു മുന്നിലൊരു മീറ്റിംഗ് വിളിച്ചു കൂട്ടി. അന്ന്, മാന്‍സിയെ അവളുടെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കേണ്ടി വന്നു. പിന്നീടൊരിക്കലും അവളെ ആരും കണ്ടിട്ടില്ല.

അവള്‍ പിറ്റേന്നു തന്നെ കൊല്ലപ്പെട്ടതായും ശരീരം ആരവല്ലി കാട്ടിലെവിടെയോ കുഴിച്ചിട്ടതായും പോലീസ് പറയുന്നു. അച്ഛനും അമ്മാവനും കസിനുമാണ് പ്രധാന പ്രതികള്‍. മാന്‍സിയുടെ ശരീരം ഇതുവരെയും കണ്ടെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. എങ്കിലും ഇതൊരു ദുരഭിമാനക്കൊലയാണെന്നുള്ളതിന്റെ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചതായി പോലീസ് പറയുന്നു.

മാന്‍സിയുടെ മരണശേഷം രാഹുല്‍ ഉണ്ടിട്ടില്ല, ഉറങ്ങിയിട്ടില്ല. രാഹുല്‍ ഒരു ദളിതനായിരുന്നു. അവര്‍ രണ്ടുപേരും ഒളിച്ചോടിയ ജനുവരി 31 ന്, മാന്‍സിയുടെ കുടുംബാംഗങ്ങള്‍ റെയ്‌സിനയിലുള്ള രാഹുലിന്റെ വീട്ടിലെത്തി. ഇരുവരും മടങ്ങിയെത്തിയില്ലെങ്കില്‍ കുടുംബത്തോടെ ചുട്ടുകൊല്ലുമെന്നായിരുന്നു ഭീഷണി. പിന്നീട് മാന്‍സിയെ തിരികെ കൊണ്ടുപോകാനായി ഫെബ്രുവരി 2 ന് രാത്രിയില്‍ അവര്‍ റെയ്‌സിനയില്‍ വീണ്ടും വന്നു.

ഇരുവരും ഒളിച്ചോടിയതു ശരിയായില്ലെന്ന് രാഹുലിന്റെ അച്ഛനും തോന്നിയിരുന്നു. കാരണം അത്രമാത്രം ശാന്തമായിട്ടായിരുന്നു മാന്‍സിയുടെ കുടുംബാംഗങ്ങളുടെ പെരുമാറ്റം. എന്തെല്ലാം തടസങ്ങളുണ്ടായാലും തനിക്കു രാഹുലിനൊപ്പം ജീവിച്ചാല്‍ മതിയെന്നു മാന്‍സി പറഞ്ഞിരുന്നു. ഫെബ്രുവരി 2ന് ഏകദേശം 10.30 ആയപ്പോഴാണ് മാന്‍സിയെ അവളുടെ കുടുംബാംഗങ്ങള്‍ കൂട്ടിക്കൊണ്ടു പോയത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വിവാഹം നടക്കുമെന്ന വിശ്വാസത്തിലായിരുന്നു മാന്‍സി.

എന്നാല്‍, പിറ്റേന്ന് പോലീസ് രാഹുലിന്റെ വീട്ടിലെത്തി. മകളെ കാണാനില്ലെന്നും രാഹുലിനെ സംശയമുണ്ടെന്നുമായിരുന്നു അവര്‍ പറഞ്ഞത്. രാഹുലും മാന്‍സിയും തമ്മില്‍ അടുപ്പത്തിലാണെന്ന് മാന്‍സിയുടെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കാണാതായതിനു ശേഷം ചില നാട്ടുകാരാണ് ഇവരെ പലയിടത്തുവച്ചും ഒരുമിച്ചു കണ്ടിട്ടുള്ളതായി പറഞ്ഞത്. രാഹുല്‍ ITI യ്ക്കും മാന്‍സി ഒരു കംപ്യൂട്ടര്‍ സെന്ററിലും പ്രവേശനം നേടിയിരുന്നു.

ഫെബ്രുവരി രണ്ട് രാത്രിയില്‍ മാന്‍സിയെയും കൊണ്ട് വീട്ടില്‍ പ്രവേശിച്ചതും ആ വലിയ വീടിന്റെ ഗേറ്റ് അടഞ്ഞു. 24 മണിക്കൂറിനു ശേഷം, പിറ്റേന്നു രാത്രി, മരവിപ്പിക്കുന്ന തണുപ്പില്‍ ആ വീടിന്റെ ഗേറ്റ് വീണ്ടും തുറക്കപ്പെട്ടു. കാറില്‍, മാന്‍സിയെയും കൊണ്ട് അവര്‍ പുറത്തേക്കു പോയി, മാന്‍സിയുടെ അങ്കിളും കസിനും മറ്റൊരു ബന്ധുവും ഒരു വെറ്റിനറി ജീവനക്കാരനും. ആ കാറില്‍ വച്ച് അവര്‍ മാന്‍സിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു ബെഡ് ഷീറ്റില്‍ അവളുടെ ശരീരം പൊതിഞ്ഞു, ഓരോരുത്തരായി മാറിമാറിയെടുത്ത് നിബിഢവനത്തിലെവിടെയോ ആ ബോഡി തള്ളി.

സ്വന്തം കുടുംബക്കാര്‍ തന്നെ മാന്‍സിയെ കൊന്നുവെന്ന കണ്ടെത്തലിലേക്ക് പോലീസ് എത്തിയത് ഒരുമാസത്തിനു ശേഷമാണ്. ഇതുമായി ബന്ധപ്പെട്ട് മാന്‍സിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റു ചെയ്തു. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ, മാന്‍സിയുടെ ശരീരമെവിടെ? അതു കിട്ടിയാല്‍ മാത്രമേ കേസിനു കരുത്തുണ്ടാവുകയുള്ളു. കുറ്റവാളികളെ പഴുതുകളില്ലാതെ പൂട്ടാനാവുകയുള്ളു. പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്.

…………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *