സമീറിന്റെ കൊലപാതകത്തില്‍ നിങ്ങളുടെ പങ്കെന്ത്….??


നിങ്ങളാണോ ആ കൊലയാളി….??


സമീറിന്റെ കൊലയാളികളില്‍ നേരിട്ടോ അല്ലാതെയോ നിങ്ങള്‍ക്കു പങ്കുണ്ടോ…?? ചെറിയ രീതിയിലെങ്കിലും നിങ്ങളതില്‍ പങ്കാളിയാണോ…?? അതോ നിങ്ങള്‍ തീര്‍ത്തും നിരപരാധിയോ…??

കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ വളരെ അധികം ഷെയര്‍ ചെയ്യപ്പെടുന്ന ഒരു ചിത്രമാണിത് :

ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് സമീര്‍ എന്നൊരു കുട്ടി ഉണ്ടായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന പഠനത്തില്‍ നല്ല ആത്മാര്‍ഥത ഉള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍.

തന്റെ ശരീരത്തെ ചൊല്ലി ജീവിതത്തില്‍ ഉടനീളം അവന്‍ കളിയാക്കലുകളും ഭീഷണികളും നേരിട്ടുകൊണ്ടേയിരുന്നു.

സഹപാഠികളും, അധ്യാപകരും അങ്ങനെ കാണുന്നവര്‍ എല്ലാം അവനോട് മോശമായി പെരുമാറി.

ഫുട്ബാള്‍ ഒരുപാട് ഇഷ്ടമുള്ള അവന് അത് കളിക്കുവാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, അവന്റെ സ്‌പോര്‍ട്‌സ് അദ്ധ്യാപകന്‍ അവനെ വേണ്ടത്ര കഴിവുള്ളതായി കണ്ടെത്തിയില്ല.

മറ്റുള്ളവരില്‍ നിന്നും സമീറിനുള്ള വ്യത്യാസം അവനെ ഒരുപാടധികം കളിയാക്കലുകള്‍ക്കിരയാക്കി. ഇതെന്താ അത്ര അസാധാരണം ആണോ?

അവന്‍ അധികം സംസാരിക്കാത്ത, തന്റെ സങ്കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന സ്വഭാവം ആയിരുന്നു.

ഒരു ദിവസം അവന്റെ ശരീരത്തെ മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ ഉള്ള ഒരു ഉപാധി എന്നതില്‍ നിന്നും മാറ്റണമെന്ന് അവന്‍ തീരുമാനിച്ചു.

നമ്മളില്‍ പലരും ചെയ്യുന്നത് തന്നെ അവനും ചെയ്തു. ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ക്കായി അവന്‍ ഇന്റര്‍നെറ്റില്‍ നോക്കി.

**

കളിയാക്കലുകളും, അപമാനവും പേടിച്ച് അവന്‍ ശക്തമായ കീറ്റോ ഡയറ്റ് പിന്തുടര്‍ന്നു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവന്റെ ശരീരഭാരം വെറും 40 കിലോ ആയി കുറഞ്ഞു.

അവനെന്തെങ്കിലും രോഗം ഉണ്ടോ എന്ന് അവന്റെ മാതാപിതാക്കള്‍ വിഷമിച്ചു. ആഹാരം കഴിക്കാനുള്ള ആഗ്രഹമേ അവനില്ലാതായി. എന്ത് കഴിച്ചാലും ഛര്‍ദിക്കുന്ന അവസ്ഥയിലേക്ക് അവനെത്തി.

സമീറിന് Anorexia nervosa ആണെന്ന് സ്ഥിരീകരിച്ചു.

അവന്റെ ആരോഗ്യസ്ഥിതി അത്യന്തം വഷളാകുന്നത് കണ്ട് ബാംഗ്ലൂരില്‍ ചികിത്സയ്ക്കായി എത്തണമെന്ന് ആഗ്രഹം ഉണ്ടായിട്ടുകൂടി കൊറോണ വ്യാപനം മൂലം അതിന് സാധിച്ചില്ല.

വണ്ണം കൂടുമോ എന്ന് മനസ്സില്‍ പതിഞ്ഞ ഭയം, ആ അവസ്ഥയില്‍ പോലും അവനെ ഒന്നും കഴിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചു.

അവന്റെ യഥാര്‍ത്ഥ ശരീരത്തിലേക്ക് മടങ്ങാന്‍ അവന് ഭയം ആയിരുന്നു.

**

സമീര്‍ ഇന്ന് നമ്മുടെ കൂടെ ഇല്ല. ലോകത്ത് ഉള്ള ക്രൂരതയെ പറ്റി അധികം മനസ്സിലാകാതെ പോയ നിഷ്‌കളങ്കനായ ഒരു കുട്ടി. ലോകത്തിന്റെ മോശമായ ഭാഗങ്ങളെ പറ്റി അധികം അറിയാതെ പോയവന്‍.

ജീവിതം തുടങ്ങുന്നതിന് മുന്‍പേ അവന്‍ മരിച്ചു.

അവന്‍ മരുന്നുകളോട് പ്രതികരിക്കാതെയായി. അവന്‍ അതിന് ആഗ്രഹിച്ചിരുന്നു ഇല്ല.

ഒരു വ്യക്തിക്ക് ജീവിക്കാന്‍ ഉള്ള ആഗ്രഹം നഷ്ടപ്പെട്ടാല്‍ ദൈവത്തിന് പോലും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

നിങ്ങളും സമീറിനെ കളിയാക്കിയവരില്‍ ഒരാളാണോ?

നമ്മുടെ ചുറ്റുമുണ്ട് ഇതുപോലെ നിരവധി പേര്‍. കളിയാക്കലുകളിലൂടെ അത്യാഗാധമായ സങ്കടങ്ങളിലേക്കും അപമാനങ്ങളിലേക്കും മരണത്തിലേക്കു പോലും നമ്മളവരെ തള്ളിയിട്ടു….. പരിശോധിക്കാം, നിങ്ങളിലാ കൊലയാളി, കൊടും കുറ്റവാളി ഉണ്ടോ എന്ന്…. ഉണ്ടാകാതിരിക്കട്ടെ…. 


Leave a Reply

Your email address will not be published. Required fields are marked *