എന്റെ ജീവന്‍ രക്ഷിക്കൂ…… കന്യാസ്ത്രീ മഠത്തില്‍ നിന്നും വീണ്ടും നിലവിളി ശബ്ദം


തന്റെ പ്രൊവിന്‍സില്‍ നടന്ന അഴിമതികളെ കുറിച്ച് അധികാരികള്‍ക്ക് എഴുതിയ കത്തിന് മഠം അധികൃതര്‍ സിസ്റ്റര്‍ സുധ എം ബെന്‍സേനയെ മാനസിക രോഗിയാക്കാന്‍ മഠം അധികൃതരും സഭയും. മാനസിക രോഗം ആരോപിച്ച് ആശുപത്രിയില്‍ എത്തിച്ച ഇവര്‍ക്ക് നേരിടേണ്ടിവന്നത് കൊടിയ പീഢനങ്ങള്‍. സഹ കന്യാസ്ത്രീകള്‍ തന്നെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും കണ്ടപ്പോള്‍ അപകടം മണത്ത സുധ സിസ്റ്റര്‍ സംഭവത്തെക്കുറിച്ച് വിശദമായി വീഡിയോ ചെയ്ത് ബന്ധുക്കളെ ഏല്‍പ്പിച്ചു. അതിനാല്‍ തക്ക സമയത്ത് ഇവര്‍ക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടാനായി.

 


മൈസൂരിലെ ശ്രീരാംപുരയിലെ റോസല്ലോ കോണ്‍വെന്റിലെ സിസ്റ്ററാണ് സുധ എം ബെന്‍സേന. മഠത്തിലെ അന്തേവാസികള്‍ക്കെതിരെ അധികാരികള്‍ക്ക് നല്‍കിയ പരാതിക്കത്ത് പിന്‍വലിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ഇവരെ ഭ്രാന്തിയാക്കി മാറ്റാന്‍ ശ്രമിച്ചത്.

ഞാന്‍ Daughters Of Our Lady Of Mercy (FDM) എന്ന കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയാണ്. എന്റെ കോണ്‍ഗ്രിഗേഷനില്‍ നടന്ന അന്യായം അനീതി അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ഒരു കത്തെഴുതിയിരുന്നു. അതു പിന്‍വലിക്കാന്‍ പറഞ്ഞ് സിസ്റ്റര്‍മാര്‍ എന്നെ ഒത്തിരി പീഢിപ്പിച്ചിരുന്നു. എന്നെ വധിച്ചു കളഞ്ഞേക്കുമെന്നു ഭയന്ന ഞാന്‍ എന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. അത് സ്വന്തം സഹോദരങ്ങള്‍ക്കും ഞാന്‍ അയച്ചിരുന്നു. പക്ഷേ കഴിഞ്ഞ 31-ാം തീയതി ഏഴുമണിയോടു കൂടി പള്ളിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേ രണ്ടുമൂന്ന് ആണുങ്ങള്‍ വന്ന് എന്നെ പിടിച്ചു കൊണ്ടുപോയി. അടിച്ചു വീഴിച്ച്, കൈയും കാലും കൂച്ചിക്കെട്ടി, കൈയില്‍ നിന്നും മൊബൈലും തട്ടിപ്പറിച്ചു മേടിച്ച് മയക്കു മരുന്നു കുത്തിവച്ച് തളര്‍ത്തി വണ്ടിയില്‍ കൊണ്ടിട്ട് സിസ്റ്റേഴ്‌സിന്റെ തന്നെ മാനസിക രോഗാശുപത്രിയില്‍ കൊണ്ടാക്കി. വീഡിയോ സഹോദങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. സിസ്റ്റര്‍ സുധ പറയുന്നു.


മഠം അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്ന സഭ വക ഹോസ്പിറ്റലില്‍ നിന്നും എത്തിയ മെയില്‍ നഴ്‌സുമാരാണ് സിസ്റ്ററെ മരുന്ന് കുത്തിവച്ച് വലിച്ചിഴച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത്. സഹകന്യാസ്ത്രികളുടെ മുന്‍പിലൂടെയാണ് സിസ്റ്ററെ അവര്‍ വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. നേരത്തെ ചെയ്ത് വച്ച വിഡിയോ പോലീസില്‍ കാണിച്ചത് കൊണ്ട് പോലീസ് എത്തി സിസ്റ്ററെ മോചിപ്പിച്ചു.

സിസ്റ്റര്‍ സുധയെ തിരികെ മഠത്തില്‍ പ്രവേശിപ്പിക്കാനോ അവര്‍ പിടിച്ചെടുത്ത സിസ്റ്ററുടെ ഫോണ്‍ തിരിച്ച് നല്‍കാനോ എന്തിന് സിസ്റ്ററുടെ വസ്ത്രങ്ങള്‍ പോലും തിരിച്ച് നല്‍കാന്‍ മഠം അധികൃതര്‍ തയ്യാറായിട്ടില്ല. പോലീസിന് ഒപ്പം സിസ്റ്റര്‍ ചെന്നിട്ടും ഗേറ്റ് പൂട്ടി പോലീസിനെ ഉള്‍പ്പെടെ അകത്ത് പ്രവേശിക്കാന്‍ മഠം അധികൃതര്‍ അനുവദിച്ചില്ല.


……………………………………………………………………………………
#Sr.SudhaMBensena #RosalloconventSreerampura #Mysore #DaughtersOfOurLadyOfMercy (FDM)

Leave a Reply

Your email address will not be published. Required fields are marked *