അനില്‍ ആന്റണി പോയപ്പോള്‍ മാങ്കൂട്ടത്തിന്റെ നാവ് പെരുന്നാളു കൂടാന്‍ പോയിരുന്നോ?

 
Jess Varkey Thuruthel & Zachariah

 

മകന് ബി ജെ പിയില്‍ അംഗത്വം ലഭിച്ചതോടെ ആ വര്‍ഗ്ഗീയ പാര്‍ട്ടിയോടുള്ള എല്ലാ അറപ്പും വെറുപ്പും മാറിപ്പോയി എന്ന് കൃപാസനത്തിലൂടെ വെളിപ്പെടുത്തിയ ഒരു സ്ത്രീയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അധികാരവും സമ്പത്തും ഉന്നതസ്ഥാനങ്ങളും നേടി, ഇപ്പോഴും പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്. അധികാരം വച്ചു നീട്ടിയാല്‍ എല്ലാ കൊള്ളരുതായ്മകളും മറക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ ഒരു സ്ത്രീ. നെറികെട്ടവര്‍ക്കൊപ്പം കൈ കോര്‍ക്കാന്‍ തങ്ങള്‍ക്കു വേണ്ടത് സ്ഥാനമാനങ്ങള്‍ മാത്രമാണെന്നു പ്രഖ്യാപിച്ചു അവര്‍.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കൊതിച്ച മകനോട് പോയി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനല്ല ആ സ്ത്രീ പറഞ്ഞത്. മറിച്ച്, ഈ നാടിനെ ചുട്ടുചാമ്പലാക്കിയ, മതവിദ്വേഷം കുത്തിനിറച്ച് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന, അങ്ങനെ അധികാരം പിടിച്ചടക്കുന്ന, ജാതിയുടെ പേരില്‍ മനുഷ്യരെ കീഴാളരാക്കുന്ന മനുഷ്യര്‍ക്കൊപ്പം കൈകോര്‍ക്കാനാണ്. അവന്റെ താല്‍പര്യം രാഷ്ട്രീയമായിരുന്നെങ്കില്‍, എന്തേ ജനങ്ങള്‍ക്കിടയില്‍, സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയില്ല? എന്തേ, ജനങ്ങളുടെ ഒപ്പം നില്‍ക്കാന്‍ ശ്രമിച്ചില്ല? എന്തേ അവരോടൊപ്പം പ്രവര്‍ത്തിച്ചില്ല? എ കെ ആന്റണിയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ തന്നെയാണ് മകന്‍ ബി ജെ പി പാളയത്തിലേക്കു പോയത്. അതറിഞ്ഞിട്ടും പ്രതികരിക്കാനായി വായ തുറക്കാന്‍ പോലും ആന്റണി തയ്യാറായില്ല.

കരുണാകരന്റെ മകള്‍ പത്മജ ബി ജെ പിയിലേക്കു പോയതും ഇതേ ലക്ഷ്യത്തിനു വേണ്ടിയാണ്. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലത്രെ! സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലത്രെ! തനിക്ക് അവഗണന മാത്രമാണത്രെ! ശരി, കാലമിത്രയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഈ ജനങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ നേടിക്കൊടുത്തത്? അധികാരങ്ങള്‍ കൈയ്യാളി സ്വന്തം സമ്പത്തും സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ എന്താണ് നിങ്ങള്‍ ഈ ജനങ്ങള്‍ക്കു ചെയ്തു കൊടുത്തത്..?

ഇനി രാഹുല്‍ മാങ്കൂട്ടത്തിലേക്ക്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയിലേക്കു പോയപ്പോള്‍ ഈ ഒച്ചയും അലര്‍ച്ചയുമൊന്നും കണ്ടില്ല. അന്ന് മാങ്കൂട്ടത്തിലിന്റെ നാവ് പള്ളിപ്പെരുന്നാളു കൂടാന്‍ പോയിരുന്നിരിക്കണം. മകള്‍ തന്തയ്ക്കു പിറന്നില്ലത്രെ! തന്ത മാത്രം വിചാരിച്ചാല്‍ മക്കളുണ്ടാവില്ല. പിന്നെ, കരുണാകന്റെ വിത്തല്ല പത്മജയെങ്കില്‍, കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയ്ക്ക് ഒളിസേവയിലൂടെ ഉണ്ടായ മകളാണ് പത്മജ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചു പറയുന്നു. ഇതേ വിമര്‍ശനമെന്തേ അനില്‍ ആന്റണിയുടെ കാര്യത്തില്‍ ഉണ്ടായില്ല? തനിക്കു രഹസ്യബന്ധത്തിലൂടെ ഉണ്ടായ മകളാണോ പത്മജ എന്നു പറയാന്‍ കല്യാണിക്കുട്ടി ജീവനോടെ ഇല്ലാത്തതു കൊണ്ടാണോ ഈ അനാവശ്യങ്ങള്‍ വിളിച്ചു പറയുന്നത്?

ബി ജെ പിയുടെ വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ എക്കാലവും മൃദു സമീപനം സ്വീകരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ആചാര സംരക്ഷണമെന്ന പേരില്‍ അവര്‍ ഇവിടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുമ്പോള്‍ കട്ടയ്ക്കു കൂടെ നിന്നവരാണവര്‍. ഈ മണ്ണില്‍ വര്‍ഗ്ഗീയത വിളയില്ലെന്ന് ശക്തമായ നിലപാടെടുക്കേണ്ടിടത്ത്, മുഖത്തു ഭസ്മവും കുറിയും വാരിപ്പൂശി സര്‍വ്വ പിന്തുണയും നല്‍കി കൂടെ നിന്നു. നിലപാടുകള്‍ വച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വലിയ വ്യത്യാസമില്ല. പണപ്പെട്ടിയുമായി ബി ജെ പി വന്നു വിളിച്ചപ്പോള്‍ യാതൊരു നാണവുമില്ലാതെ പിന്നാലെ ഇറങ്ങിപ്പോകുന്നു ഈ പാര്‍ട്ടി പ്രവര്‍ത്തര്‍.

അധികാരത്തിനും സമ്പത്തിനും വേണ്ടി ഈ രാജ്യത്തെയും ജനങ്ങളെയും ഒറ്റുകൊടുക്കാന്‍ തയ്യാറായ രണ്ടുപേരാണ് പത്മജ വേണുഗോപാലും അനില്‍ ആന്റണിയും. കേരള രാഷ്ട്രീയത്തിലെയല്ല, മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ പേരുകളായിരുന്നു കെ കരുണാകരനും എ കെ ആന്റണിയും. കോണ്‍ഗ്രസിലൂടെ വളര്‍ന്നവര്‍. അധികാരവും സമ്പത്തും ഉന്നത പദവിയുമെല്ലാം അവര്‍ക്കു കൈവന്നതും കോണ്‍ഗ്രസിലൂടെ തന്നെ. ഇന്ത്യയുടെ മതേതരത്വത്തിന്റെ അടിവേരറുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കു പിന്നാലെ പോയിരിക്കുന്നത് അവരാണ്. നാടിനെയും ജനങ്ങളെയും ഒറ്റുകൊടുത്തവര്‍. ഇന്ത്യയുടെ നാനാത്വത്തെയും അഖണ്ടതയെയും മതേതരത്വത്തെയും സ്‌നേഹിക്കുന്ന ഒരാളും ഇവര്‍ക്കു മാപ്പു കൊടുക്കില്ല. ബി ജെ പിയില്‍ നിന്നും ചണ്ടിയായി വലിച്ചെറിയുമ്പോള്‍ ഇവരെ കോണ്‍ഗ്രസ് വീണ്ടും സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെറ്റുമനസിലാക്കി തിരിച്ചെത്തി എന്ന ടാഗ് ലൈനോടു കൂടി. ഒറ്റുകാരെ സ്വീകരിക്കില്ലെന്ന നിലപാടുള്ള ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും നമ്മുടെ ഇന്ത്യയില്‍ ഇല്ലല്ലോ. മറ്റുപാര്‍ട്ടികളില്‍ നിന്നും വരുന്ന പ്രവര്‍ത്തരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ ഒറ്റുകാരെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളത്?

ലോക രാഷ്ട്രങ്ങള്‍ പുരോഗതിയിലേക്കു കുതിക്കുമ്പോള്‍, മനസമാധാനത്തിന്റെ വഴികള്‍ കണ്ടെത്തുമ്പോള്‍, നമ്മള്‍ 16-ാം നൂറ്റാണ്ടിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ്. ദൈവവിശ്വാസത്തിന് കൂടുതല്‍ ക്കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഓരോ മതങ്ങളും തങ്ങളുടെ ദൈവങ്ങളുടെ ശക്തി വര്‍ണ്ണിക്കുന്നു, അപരനെ കൊന്നൊടുക്കുന്നു, ദൈവങ്ങള്‍ക്കു മിണ്ടാട്ടമേയില്ല. ദൈവമോ വിശ്വാസമോ അല്ല ഇവരുടെ ലക്ഷ്യം. മെയ്യനങ്ങാതെ പണിയെടുക്കാതെ തിന്നുകൊഴുക്കാനും ഇവര്‍ക്കുവേണ്ടി കഴുതകളെപ്പോലെ പണിയെടുക്കാനും അടിമകളെ വേണം. അതിനുവേണ്ടിയുള്ള പരിശ്രമമാണിത്. പത്മജയും അനിലും മാത്രമല്ല, അധികാരത്തിന്റെ അപ്പക്കഷ്ണം മോഹിക്കുന്ന സകലരും ഈ പരിശ്രമങ്ങളില്‍ പങ്കാളികളാകും. അതിന് തന്തയാര് തള്ളയാര് എന്നു ചികയേണ്ടതില്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് ചോര നക്കാന്‍ ആര്‍ത്തിരിക്കുന്ന വര്‍ഗ്ഗത്തിന് ഒരേയൊരു മുഖമേയുള്ളു, ചതിയുടെ ക്രൂരമുഖം.

………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

Leave a Reply

Your email address will not be published. Required fields are marked *