കേരളത്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ ബി ജെ പിയുടെ തേര്‍വാഴ്ച


Jess Varkey Thuruthel

കേരളത്തില്‍ നിന്നും യുവതീ-യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിന് ഇടതുപക്ഷ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്നവര്‍ ഈ കാഴ്ചയിലേക്കു കൂടിയൊന്നു കണ്ണോടിക്കണം. സദാചാരം നടപ്പാക്കാനിറങ്ങിയ ബി ജെ പിയുടെ കുലസ്ത്രീകളെ ഒരു നിരീക്ഷിക്കണം. സാധിക്കുമെങ്കില്‍, ചൂലെടുത്ത് പ്രയോഗം തുടങ്ങിയ ഈ സ്ത്രീകളുടെ പിന്നാമ്പുറം നോക്കി നാലു പെടയെങ്കിലും കൊടുക്കണം. കാരണം, പലായനം ചെയ്യുന്ന ഓരോ യുവത്വവും മതവിശ്വാസം തലയ്ക്കു പിടിച്ച മത രാഷ്ട്രീയ കോമരങ്ങളോടു പറഞ്ഞത് ഒന്നുമാത്രം. ‘ഞങ്ങള്‍ക്കിവിടെ സ്വാതന്ത്ര്യമില്ല, ആണും പെണ്ണും ഒരുമിച്ചിരിക്കാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല. സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കുന്നില്ല.’

ആരാണിവിടെ യുവാക്കളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നത്? ഇവിടിപ്പോള്‍ ഭരണം നടത്തുന്ന സര്‍ക്കാരാണോ അതു ചെയ്യുന്നത്? മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തരഫലം തന്നെയാണ് ഇത്. സദാചാരമെന്ന പേരില്‍ ഇവര്‍ നടത്തുന്നതത്രയും പേക്കൂത്തുകളാണ്. എന്തിനാണിവിടെ ബീച്ച്? എന്തിനാണിവിടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍? ഇഷ്ടപ്പെടുന്ന ഓരോ മനുഷ്യനും, ആണോ പെണ്ണോ ആകട്ടെ, അവരുടെ സമയം സന്തോഷപൂര്‍വ്വം ചെലവഴിക്കാന്‍ വേണ്ടിയുള്ളതാണിതെല്ലാം. ഇതൊന്നും സഹിക്കാന്‍ ശേഷിയില്ലാത്ത മതാന്ധത ബാധിച്ച സമൂഹം പുറത്തിറങ്ങാതിരിക്കുകയല്ലേ ചെയ്യേണ്ടത്?

ബി ജെ പി മാത്രമല്ല ഇവിടെ വര്‍ഗ്ഗീയതയും മതാന്ധതയും വിളമ്പുന്നവര്‍. എല്ലാ മതവിഭാഗത്തിലുമുണ്ടത്. ദൈവത്തിന്റെ പേരില്‍ നടക്കുന്ന രോഗശാന്തി ശുശ്രൂഷകള്‍ക്കു തടയിടാന്‍ ഒരു ഭരണ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. മതനിയമങ്ങള്‍ മാത്രമനുസരിക്കുന്ന മുസ്ലീം നേതാക്കള്‍ക്കു തടയിടാനും ഇവിടൊരു ഭരണ സംവിധാനവുമില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതവാദികളെല്ലാം ചേര്‍ന്ന് ഇവിടെയുള്ള പുരോഗമനാശയങ്ങളെയെല്ലാം തച്ചു തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു! പണവും അധികാരവും കിട്ടിയാല്‍ ആര്‍ക്കൊപ്പവും പോകാന്‍ മടിയില്ലാത്ത നേതൃത്വങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഈ തോന്ന്യാസങ്ങള്‍ക്കു വളം വയ്ക്കുകയാണ്.

കോഴിക്കോട് കോന്നാട് ബീച്ചില്‍ സദാചാര ഗുണ്ടായിസം നടത്തിയ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നു, അവര്‍ ഇത് ഇനിയും തുടരുമെന്ന്. ബീച്ചിലെത്തിയ യുവതീ യുവാക്കളെ ചൂലെടുത്ത് അടിച്ചോടിക്കുകയായിരുന്നു ഇവര്‍. ഇവര്‍ നടത്തുന്നത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് എന്നാരോപിച്ചായിരുന്നു മഹിളാ മോര്‍ച്ചയുടെ അഴിഞ്ഞാട്ടം. സ്വസ്ഥമായി ഇത്തിരി നേരം കാറ്റുകൊണ്ടിരിക്കാമെന്നു കരുതി എത്തുന്ന യുവതീ യുവാക്കളില്‍ നിന്നും യാതൊരു പ്രതിഷേധങ്ങളും ഉണ്ടാകില്ല എന്ന് ഈ സ്ത്രീകള്‍ക്കറിയാം. എന്നുമാത്രമല്ല, പ്രണയത്തോടു വെറുപ്പും വിരോധവുമുള്ള ആളുകളുടെ പിന്തുണയും ഇവര്‍ക്കു ലഭിക്കുകയും ചെയ്യും. ആഭാസം കാണിച്ചു എന്നാരോപിച്ചാല്‍ ആരും ചോദ്യം ചെയ്യില്ല എന്ന ഉറപ്പും ഈ സ്ത്രീകള്‍ക്കുണ്ട്.

ഇവിടെ ഒരു ഭരണമില്ലെന്നും പോലീസ് പരാജയമാണെന്നും നിയമം നടപ്പാക്കാന്‍ തങ്ങള്‍ മാത്രമേയുള്ളുവെന്നും തങ്ങളില്ലെങ്കില്‍ ഈ കേരളം തന്നെ കുട്ടിച്ചോറാവുമെന്നും വരുത്തിത്തീര്‍ക്കുകയാണ് ഈ സ്ത്രീകളും ബി ജെ പിയും ഇവരുടെ മൂടു താങ്ങികളും. സദാചാര-മതാന്ധത ബാധിച്ചവരുടെ ഈ അഴിഞ്ഞാട്ടങ്ങള്‍ കേരള മണ്ണില്‍ അനുവദിച്ചു കൂടാ.

……………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………………………………………………..
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

Leave a Reply

Your email address will not be published. Required fields are marked *