സെസ് എടുത്തുമാറ്റി, മദ്യ നികുതി ഇരട്ടിയാക്കി, സര്‍ക്കാരിന്റെ കാഞ്ഞബുദ്ധിക്കു പിന്നില്‍!

 
(വെളിപ്പെടുത്തലിന്റെ അവസാന ഭാഗം)
 
ഏറ്റവും പുതിയ ട്വിസ്റ്റ്: ഇനിമേല്‍ സെസ്സില്ല  
 

തങ്ങള്‍ നിധി കാക്കുന്ന വെറും കാവല്‍ക്കാരാണെന്ന പ്രഖ്യാപനം, പുതിയ വെളിപാടുകള്‍ക്ക് കാരണമായി എന്നതാണ്, ഈ കഥയിലെ ഏറ്റവും പുത്തന്‍ ട്വിസ്റ്റ്. ഫലത്തില്‍ പുതിയ ബഡ്ജറ്റില്‍ നിന്നും എല്ലാവിധ സെസും സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം എടുത്തു കളഞ്ഞു

ധന മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് അനുസരിച്ച് 2018 ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിനു വില കൂടും, 200 ശതമാനം മുതല്‍ 210 ശതമാനം വരെയാണ് ഈ വില വര്‍ദ്ധന. ഇതുവരെ മദ്യത്തിനു ചുമത്തിയിരുന്ന ടാക്‌സ് 125 ശതമാനം മുതല്‍ 135 ശതമാനം വരെയായിരുന്നു. കൂടാതെ, 16 ശതമാനം സെസും (10 സോഷ്യല്‍ സെക്യൂരിറ്റിക്കു വേണ്ടി, 5 ശതമാനം പുനരധിവാസത്തിനു വേണ്ടി, ഒരു ശതമാനം മെഡിക്കല്‍ സെസ്) ഉണ്ടായിരുന്നു. പുതിയ ബജറ്റ് അനുസരിച്ച് 16 ശതമാനം സെസ് പൂര്‍ണ്ണമായും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. കോടതി ഉത്തരവനുസരിച്ച് 5 ശതമാനം സെസില്‍ നിന്നും ഒരു ചില്ലി പോലും സര്‍ക്കാരിനു തൊടാന്‍ കഴിയില്ലെന്നു മനസിലായതോടെയാവണം ഈ നീക്കം. പകരം മദ്യത്തിന്റെ നികുതി 200 ശതതമാനം മുതല്‍ 210 ശതമാനം വരെയാക്കി. ഇതോടെ, സര്‍ക്കാരിന് ഈ തുക സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാം.
ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സര്‍ക്കാരിന് നാലു മാസം കൂടി സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ പുനര്‍ജ്ജനി 2030 നെക്കുറിച്ച് വ്യക്തമായ പഠനം നടത്തി, തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് അവകാശപ്പെട്ട തുക നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 
കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ആരോ രൂപം കൊടുത്ത വെറും ഒരു സാങ്കല്‍പിക പദ്ധതി മാത്രമായിരുന്നോ ഈ പുനര്‍ജ്ജനി 2030? 
സര്‍ക്കാരിന് ഈ പദ്ധതിയെക്കുറിച്ചോ ഇത് ഏതുരീതിയില്‍ നടപ്പാക്കണം എന്നതിനെക്കുറിച്ചോ ഒരറിവുമില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആ പണവും കൂടി അടിച്ചു മാറ്റാനായിരിക്കണം സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടാവുക. പദ്ധതിക്ക് ഒരു പേരു പ്രഖ്യാപിച്ചു എന്നതില്‍ കവിഞ്ഞ് ഈ പദ്ധതിക്കു വേണ്ടി നാളിതു വരെ ഇരു സര്‍ക്കാരുകളും യാതൊന്നും ചെയ്തിട്ടില്ല എന്നതാണ് യാഥ്യാര്‍ത്ഥ്യം. ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഈ കേസ് ഹൈക്കോടതിയില്‍ വാദിക്കുന്നത് അഭിഭാഷകരായ പി ചന്ദ്രശേഖറും, സി.വി. മനുവില്‍സനുമാണ്.
അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ പുറത്തെടുക്കുന്ന അടവുകളോരോന്നും നമുക്ക് കാത്തിരുന്നു കാണാം. അതേ, ഈ സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ്, ഒന്നൊന്നായി…..

പത്രമാധ്യമങ്ങള്‍ പൂഴ്ത്തിവച്ചാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ചതിച്ചാലും
തൊഴിലാളി നേതാക്കളെങ്കിലും ഇവരുടെ കണ്ണീര്‍ കാണേണ്ടതല്ലേ….!!! കാണില്ല,
കാരണം കവര്‍ന്നെടുക്കാന്‍ ഈ തൊഴില്‍ രഹിതരുടെ കൈയില്‍ എന്തുണ്ട്
ബാക്കി….! 
അശുഭം 

 

(തീര്‍ന്നു)


Part 1:


ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

 
Part II: 


പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല

 

Leave a Reply

Your email address will not be published. Required fields are marked *