പ്രിയ കേജ്രിവാള്‍, ആരാണ് നിങ്ങളുടെ എതിരാളി?


Jess Varkey Thuruthel & Zachariah

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നലെ സന്ദര്‍ശനം നടത്തി. രാമക്ഷേത്ര നിര്‍മാണം രാജ്യത്തിനും സമൂഹത്തിനും ലോകത്തിനും മുഴുവന്‍ ഭാഗ്യമാണെന്നാണ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം കെജ്രിവാള്‍ പറഞ്ഞത്. രാംലല്ലയെ കണ്ട ശേഷം തനിക്ക് അതിയായ സമാധാനം ലഭിച്ചു എന്നാണ് കേജ്രിവാള്‍ മാധ്യമങ്ങളോടു പറഞ്ഞത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി, പലരും തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നിട്ടും സ്വന്തം എതിരാളികള്‍ ആരാണെന്നോ ആര്‍ക്കെതിരെയാണ് തങ്ങള്‍ മത്സരിക്കുന്നതെന്നോ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മനസിലായിട്ടില്ല എന്നതാണ് സത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിരുന്നിലും പങ്കെടുത്ത് വയര്‍ നിറയെ ഭക്ഷണവും കഴിച്ചു വന്ന് എം പി എന്‍ കെ പ്രേമചന്ദ്രന്‍ പറയുന്നു, താനിതില്‍ തെറ്റൊന്നും കാണുന്നില്ല എന്ന്. ആര്‍ത്തവ തമ്പുരാട്ടിയെ ചെന്നുകണ്ട് അഭിനന്ദിച്ച ശേഷം ശശി തരൂര്‍ പറയുന്നു, അവര്‍ക്ക് അര്‍ഹമായ ബഹുമതിയാണ് ലഭിച്ചതെന്ന്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ രണ്ടു വാക്കുകള്‍ നീക്കം ചെയ്യുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ബി ജെ പി. ഇന്ത്യ സെക്കുലര്‍ സോഷ്യലിസ്റ്റ് രാജ്യമാണ് എന്നതാണ് ഇവരെ വെറി പിടിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു വാക്കുകളും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മാറ്റണമെന്നതാണ് ബി ജെ പിയുടെ ആവശ്യം. ഇതേ ആവശ്യം തന്നെയാവണം ഇന്ത്യയിലെ മറ്റുമതങ്ങള്‍ക്കുമുള്ളത്. കാരണം, മത നിയമങ്ങള്‍ മാത്രമേ തങ്ങള്‍ അനുസരിക്കുകയുള്ളു, ഈ രാജ്യത്തിന്റെ പരമാധികാരവും നിയമങ്ങളും തങ്ങളെ ബാധിക്കുന്നവയല്ല എന്ന് ചില ക്രിസ്ത്യന്‍ മുസ്ലീം കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത് ഹിന്ദുക്കളാണ്. അതിനര്‍ത്ഥം മത വര്‍ഗ്ഗീയത അവര്‍ക്കിടയില്‍ മാത്രമാണ് നിലനില്‍ക്കുന്നത് എന്നല്ല. മുസ്ലീങ്ങള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലുമെല്ലാം അതിരൂക്ഷമായ വര്‍ഗ്ഗീയതയുണ്ട്. ഇത് സ്വോഭാവികമായ നിഷ്‌കളങ്കമായ വിശ്വാസം മാത്രമാണെന്നും വിശ്വാസികളുടെ അവകാശങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞുവയ്ക്കുകയാണ് ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.

വര്‍ഗ്ഗീയതയ്‌ക്കെതിരെ ആഞ്ഞടിക്കണമെന്ന് പറയുകയും മറുവശത്തു കൂടി തങ്ങളും വിശ്വാസികളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ആ വര്‍ഗ്ഗീയത ശക്തിപ്പെടുത്തുകയുമാണിവര്‍. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടി രാമക്ഷേത്രത്തിനു മുന്നില്‍ സ്രാഷ്ടാംഗം പ്രണമിച്ചു കഴിഞ്ഞു. നിഷ്‌കളങ്ക മനുഷ്യരുടെ ചോരയിലും കണ്ണീരിലും പടുത്തുയര്‍ത്തിയ രാമേേക്ഷത്രം ബഹുകേമം എന്നു പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. തങ്ങളും വിശ്വാസികളാണ് എന്നും രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു കഴിഞ്ഞു.

ബി ജെ പിയ്‌ക്കെതിരെ സഖ്യമുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടുമൊരു ചോദ്യം. ആരാണ് നിങ്ങളുടെ പ്രതിയോഗികള്‍? ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ബി ജെ പിയോ അതോ ജനാധിപത്യമൂല്യങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഇന്ത്യയിലെ യഥാര്‍ത്ഥ രാജ്യസ്‌നേഹികളോ? നിങ്ങള്‍ക്കു കൂറും ബഹുമാനവും ഇന്ത്യന്‍ ജനാധിപത്യത്തോടും അതിന്റെ ബഹുസ്വരതയോടും മതേതരത്തോടുമായിരുന്നുവെങ്കില്‍ വിശ്വാസങ്ങള്‍ക്കപ്പുറം നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു പ്രാധാന്യം നല്‍കിയേനെ. ഇന്ത്യയെ വെട്ടിപ്പിളര്‍ന്ന ചോരയില്‍ പണിത ക്ഷേത്രങ്ങളോടോ ആരാധനാലയങ്ങളോടോ അവരുടെ നിര്‍മ്മാതാക്കളോടോ നിങ്ങള്‍ക്കു കൂറുണ്ടാവില്ലായിരുന്നു.

ഓരോ ആരാധനാലയങ്ങളിലും മാറിമാറി സന്ദര്‍ശനം നടത്തുന്ന, മത മേലധികാരികളുടെ അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്ന ഓരോ രാഷ്ട്രീയ നേതാക്കളും നമ്മോടു പറയുന്ന കാര്യമുണ്ട്. ജനത കാണുന്നതെല്ലാം വെറും നാടകം മാത്രം. ആത്യന്തികമായി ഈ നേതാക്കളെല്ലാം നിലകൊള്ളുന്നത് ഒരു മത രാഷ്ട്രത്തിനു വേണ്ടിയാണ്, വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ്. അല്ലാതെ, ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് എന്ന് ഇനിയും കരുതുന്നുണ്ടെങ്കില്‍ അതുവെറും വ്യാമോഹം മാത്രം. കാരണം, അവരെല്ലാം ചേര്‍ന്ന് നമ്മുടെ രാജ്യത്തിനും മുകളിലായി മതദൈവങ്ങളെ പ്രതിഷ്ഠിച്ചു കഴിഞ്ഞു.

……………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


……………………………………………………………………….


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47Leave a Reply

Your email address will not be published. Required fields are marked *