ബൈജൂസ്: വമ്പന്‍ വിജയത്തില്‍ നിന്നും വീണതിങ്ങനെ

Thamasoma News Desk

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ട്, ബൈജു രവീന്ദ്രന്‍ എന്ന മലയാളി ബൈജൂസ് ആപ്പ് സ്ഥാപിച്ചത് (Byjus App) 2011 ലായിരുന്നു. ഒരുകാലത്ത്, 2,200 കോടി രൂപ (22 ബില്യന്‍ ഡോളര്‍) മൂല്യമുണ്ടായിരുന്ന ഈ കമ്പനി ഇപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളുടെ പടുകുഴിയിലാണ്. വിഷലിപ്തമായ ഒരു തൊഴില്‍ സംസ്‌കാരവും തെറ്റായ മാനേജ്മെന്റും കമ്പനിയെ നാശത്തിലേക്കു നയിച്ചതിന്റെ കാരണങ്ങളില്‍ ചിലതാണ്.

ബൈജുവിന്റെ ടീമിലെ ചില സാമ്പത്തിക ഉപദേഷ്ഠാക്കളാണ് തകര്‍ച്ചയുടെ പ്രധാന കാരണമെന്നാണ് ചില വലയിരുത്തലുകള്‍. ലാഭത്തില്‍ മാത്രം അധിഷ്ഠിതമായ സമീപനമായിരുന്നു ബൈജുവിന്റെത്. മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിച്ചില്ല. പണം സമ്പാദിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു പ്രതിബദ്ധതയും ബൈജുവിന് ഉണ്ടായതുമില്ല, അധ്യാപികയും ബൈജൂസ് ആപ്പ് ഉപഭോക്താവുമായ പ്രിയങ്ക സിംഗ് പറഞ്ഞു. ‘ബൈജുവിലെ രജിസ്ട്രേഷന്‍ പ്രക്രിയ വളരെ സുഗമമായിരുന്നു. പക്ഷേ, ക്ലാസുകള്‍ ആരംഭിച്ചതോടെ പ്രശ്നങ്ങളുടെ ഘോഷയാത്രയായി. മുന്‍കൂട്ടി അറിയിക്കാതെ പല ക്ലാസുകളും റദ്ദാക്കി. പ്രശ്നങ്ങള്‍ക്കു പരിഹാരവും ആരും നല്‍കിയില്ല,’ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) നായി ബൈജുവിനെ ആശ്രയിച്ച സോന യാദവ് പറഞ്ഞു. പഠനത്തിന് ആനുപാതികമായ സാമഗ്രികള്‍ നല്‍കിയതേയില്ല, പക്ഷേ, അവരുടെ ഫീസ് വളരെ ഉയര്‍ന്നതായിരുന്നു, സോന കൂട്ടിച്ചേര്‍ത്തു. ‘തങ്ങളുടെ സേവനങ്ങളും പഠന സാമഗ്രികളും മറ്റാര്‍ക്കും നല്‍കാനാവില്ല എന്നാണ് ബൈജുസ് പറഞ്ഞിരുന്നത്. പക്ഷേ, അതെല്ലാം വെറും പൊള്ളത്തരം മാത്രമായിരുന്നു. ബൈജൂസിനെക്കാള്‍ മികച്ച സേവനങ്ങള്‍ മറ്റിടങ്ങളില്‍ കുറഞ്ഞ ഫീസില്‍ ലഭ്യമാണ്,’ സോന പറഞ്ഞു. ബൈജുവുമായി താരതമ്യപ്പെടുത്തുമ്പോള്‍, മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് കമ്പനികള്‍ നല്‍കുന്നത് വളരെ മെച്ചപ്പെട്ട സേവനമാണെന്നും അവര്‍ പറഞ്ഞു.

”എന്റെ സ്‌കൂള്‍ പഠന കാലത്താണ് ഞാന്‍ BYJU-ല്‍ സൈന്‍ അപ്പ് ചെയ്തത്. ഒരു ദിവസം, അവരുടെ എല്ലാ വീഡിയോകളിലേക്കും ഒരു പുതിയ ടാബ്ലെറ്റിലേക്കും ആക്‌സസ് വാഗ്ദാനം ചെയ്ത് 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് അവര്‍ എന്നെ വിളിച്ചു. പേയ്‌മെന്റ് നടത്തിയതിന് ശേഷം, ലോഗിന്‍ ചെയ്യുമ്പോള്‍, എനിക്കതിനു സാധിക്കാതെ വന്നു. ഇതേത്തുടര്‍ന്ന് പാസ് വേഡിലും പിശകു വന്നു. സഹായത്തിനായി ബൈജുസിനെ വിളിച്ചിട്ടും യാതൊരു സഹായവും ലഭിച്ചില്ല. എന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയും തന്നില്ല. എന്റെ പണം നഷ്ടപ്പെട്ടതായി എനിക്കു ബോധ്യമായി. തന്ന ടാബ് ലെറ്റ് ആകട്ടെ, യാതൊരു ഗുണവുമില്ലാത്ത ഒന്നായിരുന്നു,’ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള വിശേഷ് സിംഗ് പറഞ്ഞു.

ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍, ലോകം വീട്ടകങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍, ബിസിനസില്‍ വളര്‍ച്ച നേടാന്‍ ബൈജൂസിനും സാധിച്ചു. അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ആ വളര്‍ച്ചയ്ക്കു പിന്നില്‍. പക്ഷേ, അവരുടെ ഫീസും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും പൊരുത്തപ്പെടാതെ നിന്നു. കോവിഡ് കാലഘട്ടത്തില്‍ ബൈജുവില്‍ ചേര്‍ന്നവര്‍ക്ക് പിന്നീട് ലഭിച്ചത് ബൈജുവില്‍ നിന്നുള്ള നിരവധിയായ ഫോണ്‍കോളുകളായിരുന്നു. അധിക സേവനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടുള്ള സെയില്‍സ് ടീമിന്റെ കോളുകളായിരുന്നു അവയെല്ലാം. വേണ്ടെന്നു പലതവണ പറഞ്ഞിട്ടും നിറുത്താതെ വിളിച്ചുകൊണ്ടേയിരുന്നു, അതോടെ സമാധാനവും പോയിക്കിട്ടി.

ആരംഭത്തില്‍, ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിദ്യാഭ്യാസ സേവനങ്ങളാണ് BYJU’S നെ വിജയത്തിലേക്കു നയിച്ചത്. എന്നാല്‍, പിന്നീട്, ബ്ലാക്ക്‌റോക്ക്, പ്രോസസ് തുടങ്ങിയ പ്രമുഖ പിന്തുണക്കാരില്‍ നിന്ന് നിക്ഷേപക പിന്തുണയില്‍ കുത്തനെ ഇടിവുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളും മറ്റ് ആന്തരിക വെല്ലുവിളികളും കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമായി.

ജീവനക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിടുന്നതും ചില പ്രധാനപ്പെട്ട തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കിയതും BYJU-ന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെറ്റായ മാനേജ്‌മെന്റും ശമ്പളം വൈകിയതുമെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നയിച്ചു.

ഈ തിരിച്ചടികള്‍ക്കിടയിലും, 150 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുണ്ടെന്ന് BYJU അവകാശപ്പെടുന്നു, ഇത് ബെംഗളൂരു ആസ്ഥാനമായുള്ള എഡ്‌ടെക് ഭീമനിലുള്ള തുടര്‍ച്ചയായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, കമ്പനിയുടെ പൊതു സമരങ്ങള്‍ ഇന്ത്യയിലെ എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളോടുള്ള വിശാലമായ വികാരത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *