Header Ads

തോന്നിയ പോലെ വാടക ഗര്‍ഭധാരണം അനുവദിക്കാനാവില്ല: സുപ്രീം കോടതി


Thamasoma News Desk

വിവാഹത്തെയും വിവാഹ ജീവിതത്തെയും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇവരില്‍ പലരും സ്വന്തമായി ഒരു കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാമെന്നും അങ്ങനെ സ്വന്തമായി ഒരു കുടുംബം കെട്ടിപ്പടുക്കാമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് സുപ്രീം കോടതിയുടെ ഈ വിധി ഒരു പ്രഹരമാണ്. അതേസമയം, തോന്നിയ പോലെ കുഞ്ഞുങ്ങളെ ജനിപ്പിച്ച് അവരെ വേണ്ടവിധം പരിപാലിക്കാതെ സമൂഹത്തിന് ദ്രോഹമായി മാറുന്ന സാഹചര്യങ്ങള്‍ക്ക് തടയിടാന്‍ ഈ വിധി അത്യന്താവപേക്ഷിതവുമാണ്.

വിവാഹ ബന്ധത്തിലൂടെ കുട്ടികളെ ജനിപ്പിക്കുകയും ആ കുട്ടികളെ മാതാവും പിതാവും ചേര്‍ന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യ പിന്തുടര്‍ന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവിത മൂല്യം. ദത്തെടുക്കല്‍ എന്ന നൂലാമാലയ്ക്കു പിന്നാലെ പോകാതെ, സ്വന്തം ചോരയില്‍ തന്നെ ഒരു കുഞ്ഞു വേണമെന്നും എന്നാല്‍ അതിനായി വിവാഹ ബന്ധത്തിനു തയ്യാറല്ലാത്തവരും പിന്നീട് ആശ്രയം വയ്ക്കുന്നത് വാടക ഗര്‍ഭധാരണത്തെയാണ്. ഇത് ഏറെ പണച്ചിലവുള്ള ഒന്നാണെന്നു മാത്രമല്ല, ഇന്ത്യയിലെ സരോഗസി നിയമങ്ങള്‍ വളരെ കടുപ്പമേറിയതുമാണ്.

വിവാഹ ബന്ധത്തിലൂടെയല്ലാതെ, വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച 44 കാരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിവാഹമെന്ന സമ്പ്രദായത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ദിശയിലേക്ക് ഇന്ത്യയ്ക്കു പോകാനാവില്ലെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. വാടകഗര്‍ഭധാരണ (നിയന്ത്രണം) നിയമത്തിലെ സെക്ഷന്‍ 2(എസ്) പ്രകാരം 35 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വിധവയോ വിവാഹമോചിതയോ ആയ ഒരു ഇന്ത്യന്‍ സ്ത്രീ യ്ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കാമെന്നാണ്. ഈ നിയമപ്രകാരം അവിവാഹിതയായ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ നിയമം അനുവദിക്കുന്നില്ല.

ഈ നിയമം വിവേചനപരവും യുക്തിരഹിതവുമാണെന്നായിരുന്നു ഹര്‍ജ്ജിക്കാരിയുടെ വാദം. പ്രസ്തുത നിയന്ത്രണങ്ങള്‍ ഹര്‍ജിക്കാരിയുടെ മൗലികാവകാശങ്ങളെ മാത്രമല്ല, യുഎന്‍ അംഗീകരിച്ച കുടുംബം രൂപീകരിക്കാനുള്ള ഒരു വ്യക്തിയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവും പ്രത്യുല്‍പാദന അവകാശങ്ങളുടെ ലംഘനവുമായി യുവതി കോടതിയില്‍ ഉയര്‍ത്തിക്കാട്ടി.

എന്നാല്‍, ഒരു സ്ത്രീയ്ക്ക് അമ്മയാകണമെങ്കില്‍ വിവാഹം കഴിക്കുകയോ കുട്ടിയെ ദത്തെടുക്കുകയോ ചെയ്യാമെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാഹമെന്ന സമ്പ്രദായത്തെ വലിച്ചെറിഞ്ഞു കളയാന്‍ കഴിയില്ല. അച്ഛനും അമ്മയും ആരെന്നറിയാത്ത ധാരാളം കുട്ടികള്‍ പാശ്ചാത്യ നാടുകളില്‍ വളരുന്നുണ്ട്. പക്ഷേ, ആ സാഹചര്യം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഒരുപക്ഷേ, യാഥാസ്ഥിതികരെന്നു നിങ്ങള്‍ ഞങ്ങളെ മുദ്രകുത്തിയേക്കാം. പക്ഷേ, ഞങ്ങള്‍ക്കിത് അംഗീകരിക്കാന്‍ കഴിയില്ല,' ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു.


........................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--


...............................................................................തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.