Header Ads

ഗോബി മഞ്ചൂറിയന്‍ യുദ്ധക്കളത്തില്‍ സ്വദേശി-വിദേശി കൂട്ടയടി


Thamasoma News Desk

ബീച്ചുകള്‍ക്കും ഭക്ഷണ വൈവിധ്യത്തിനും മദ്യത്തിനും പേരുകേട്ട ഗോവ ഇപ്പോള്‍ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഗോബി മഞ്ചൂറിയന്‍ ആണ് അങ്കത്തട്ട്. തമ്മില്‍ പോരടിക്കുന്നതാകട്ടെ സ്വദേശി-വിദേശി ഭക്ഷണ പ്രിയരും. കാരണം, ഗോബി മഞ്ചൂറിയന്റെ നിരോധനം. ഈ ഇന്തോ-ചൈന ഡിഷ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സോസിലും നിറത്തിലുമുള്ള വിഷാംശം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍, ഈ ഡിഷ് തന്നെ നിരോധിക്കുകയായിരുന്നു ഗോവന്‍ ടൗണ്‍ ആയ മപുസ. സ്ട്രീറ്റ് സ്റ്റാളുകളിലെ മെനുവില്‍ നിന്നും അതോടെ ഗോബി മഞ്ചൂറിയന്‍ പുറത്തായി.

ഇതോടെ, ഇന്ത്യയിലുടനീളമുള്ള ഭക്ഷണപ്രേമികള്‍ മുതല്‍ പോഷകാഹാര വിദഗ്ധര്‍ വരെ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. പ്രാദേശിക ഗോവന്‍ പാചകരീതിയും വിദേശി പാചക രീതിയും തമ്മിലുള്ള യുദ്ധം. ഇന്ത്യയിലെ തനതായ രുചികളെ മാത്രം നിലനിര്‍ത്തി വിദേശ രുചികളെ പടികടത്താനുള്ള തന്ത്രമാണ് ഈ നിരോധനമെന്നാണ് മഞ്ചൂറിയന്‍ ആരാധകരുടെ വാദം.

ഗോബി മഞ്ചൂറിയനില്‍ അമിതമായി ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും അഡിറ്റീവുകളും ആരോഗ്യത്തെ തകര്‍ക്കുന്നതിനാലാണ് ഈ വിഭവത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭവം വളരെ ക്രിസ്പിയായി തയ്യാറാക്കാനായി വലിയ തോതില്‍ വാഷിംഗ് പൗഡറും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമങ്ങളും ശിക്ഷാ നടപടികളും സ്വീകരിക്കുന്നതിനു പകരം ഈ വിഭവം തന്നെ നിരോധിക്കുന്നത് എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം തര്‍ക്കുന്നവരെ നിലയ്ക്കു നിറുത്താന്‍ കഴിയാത്ത സര്‍ക്കാര്‍ അതിനു പരിഹാരം കാണുന്നത് ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവം നിരോധിച്ചു കൊണ്ടാണെന്നും അവര്‍ കുറ്റപ്പെടുത്തന്നു.

ബീച്ച് ഭക്ഷണസ്റ്റാളുകളില്‍ മീന്‍കറിയും ചോറും വിളമ്പണമെന്ന ഗോവന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സ്വദേശി വിദേശി ഭക്ഷണ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. വടക്കേ ഇന്ത്യന്‍ ഭക്ഷണത്തോടുള്ള ജനപ്രീതി തകര്‍ക്കാനാണ് ഈ നീക്കം.

എക്സില്‍, അഡിറ്റീവുകള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പകരം അധികാരികള്‍ വിഭവം നിരോധിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകള്‍ ചോദിക്കുന്നു. ജനപ്രിയമായ എല്ലാ തെരുവു ഭക്ഷണത്തിനും പറയാന്‍ ഒരു കഥയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ഒരു കണ്ടുപിടുത്തത്തിന്റെയും കഥയില്ലാത്ത വിഭവമാണ് ഗോബി മഞ്ചൂറിയന്‍. ഇതിന്റെ ഉത്ഭവം കൊല്‍ക്കത്തയുമായും മുംബൈയുമായും ബന്ധപ്പെട്ടിരിക്കുന്നു. വിഭവത്തിന്റെ നോണ്‍-വെജിറ്റേറിയന്‍ പതിപ്പ്, ചിക്കന്‍ മഞ്ചൂറിയന്‍, മുംബൈയില്‍ ഇന്തോ-ചൈനീസ് ഭക്ഷണം ജനപ്രിയമാക്കിയ റെസ്റ്റോറേറ്ററും ഷെഫുമായ നെല്‍സണ്‍ വാങുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ചൈനീസ് ഭക്ഷണ വിതരണക്കാരനായിരുന്ന അദ്ദേഹം, മുംബൈയില്‍ വളരെ പ്രചാരമുള്ള ചൈന ഗാര്‍ഡന്‍ തുറന്നു. മെനുവില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന ഉപഭോക്താവിന്റെ ആഗ്രമാണ് മഞ്ചൂറിയന്‍ പിറവിക്കു കാരണമായി പറയുന്നത്. വാങ് ക്യൂബ്ഡ് ചിക്കന്‍ എടുത്ത് കോണ്‍ ഫ്‌ളോറില്‍ പൊതിഞ്ഞ് വറുത്തെടുത്തു. ചുവന്ന സോസിനായി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, വിനാഗിരി, സോയ എന്നിവ ഉപയോഗിച്ചു.

ഈ ചിക്കന്‍ മഞ്ചൂറിയന്റെ മറ്റൊരു പതിപ്പായ കോളിഫ്‌ളവര്‍ (ഗോബി) മഞ്ചൂറിയന്‍ വളരെ ജനപ്രിയമാണ്. എന്നാല്‍ ഇതിന്റെ ഉത്ഭവം ചൈനയിലല്ല. ന്യൂയോര്‍ക്ക്, ഡബ്ലിന്‍, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിലെ പ്രധാന മെനുകളിലൊന്നായ ഗോബി മഞ്ചൂറിയന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ സൃഷ്ടിയാണ്.

...............................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--


..................................................................................................................


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.