Header Ads

അനെക് ഡോട്ട് ക്യാമറമാന്‍ ചെയ്തത് തോന്ന്യാസം


Thamasoma News Desk

ഒരു മൈക്കും ക്യാമറയും കൈയിലുണ്ടെന്നു കരുതി ഒരാളുടേയും സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യയിലെ നിയമസംഹിത ഇക്കാര്യം അനുവദിക്കുന്നുമില്ല. ദ്വയാര്‍ത്ഥ ചോദ്യങ്ങള്‍ ചോദിച്ചു കുപ്രസിദ്ധിയും സമൂഹത്തില്‍ നിന്നും പ്രതിഷേധവും അടിയും വാങ്ങിക്കൂട്ടിയ അനെക് ഡോട്ട് (AnecDot) എന്ന ചാനല്‍ വീണ്ടും പബ്ലിക് ഒപ്പീനിയന്‍ എന്ന പേരില്‍ കോപ്രായങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

പ്രതികരിക്കാനോ ക്യാമറയ്ക്കു മുഖം കൊടുക്കാനോ താല്‍പര്യമില്ലാത്ത ഒരു യുവാവിനെ ക്യാമറയുടെ ഫോക്കസില്‍ തന്നെ നിറുത്തി, മിനിറ്റുകളോളം ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്നു. താല്‍പര്യമില്ലെന്നു വ്യക്തമായി അറിയിച്ചിട്ടും അതിന്റെ കാരണം തിരക്കുക മാത്രമല്ല, ആ മനുഷ്യന്റെ പ്രതികരണം, വീഡിയോ ചിത്രമുള്‍പ്പടെ, പ്രസിദ്ധീകരിച്ചിരിക്കുന്നു.


ഇത്, ഒരു മനുഷ്യന്റെ റൈറ്റ് ടു പ്രൈവസിയുടെ കടുത്ത ലംഘനമാണ്. ഇതും പോരാതെ, 'ചോദ്യം ചോദിച്ചതിന് ചൂടാവുന്നത് എന്തിനാണെന്നു മനസിലായില്ല' എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഓരോ മനുഷ്യന്റെയും സ്വകാര്യതയിലേക്ക് കടന്നുകയറുക എന്നത് ഒരവകാശം പോലെയാണ് ചിലര്‍ക്ക്. No എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തവര്‍. ദ്വയാര്‍ത്ഥം കിട്ടത്തക്ക ചോദ്യങ്ങളുമായി ഇവര്‍ ഈ സമൂഹത്തിലേക്ക് ഇറങ്ങുന്നത് എന്തിന്? അതുകൊണ്ട് ആര്‍ക്ക് എന്തു ഗുണമാണ് ഉള്ളത്? ഇതൊന്നും പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങളല്ല.

ഈ ഭൂമിയില്‍ പിറന്നുവീണ ഒരു കുഞ്ഞു ജീവനു പോലുമുണ്ട് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം. പറ്റില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം പറ്റില്ല എന്നുതന്നെയാണ്. തന്റെ വീഡിയോ പകര്‍ത്തുന്നതിനെതിരെ പല തവണ വിയോജിപ്പു കാണിച്ചിട്ടും എന്തോ വൈരാഗ്യം തീര്‍ക്കാനെന്ന പോലെ ക്യാമറാമാന്‍ അയാളുടെ വീഡിയോ പകര്‍ത്തുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനമെന്നത് കൂട്ടിക്കൊടുപ്പിനേക്കാള്‍ മ്ലേച്ഛമാകും.

......................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--

.....................................................................................

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.