Header Ads

ഏകരായിരിക്കുന്നതു നന്നല്ല, അടിച്ചുപൊളിക്കാന്‍ പണം നല്‍കി ഉത്തരകൊറിയ


Thamasoma News Desk

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുക എന്നത് അത്യന്തം ഭയാനകമാണ്. സംസാരിക്കാന്‍ ആരുമില്ലാതെ, വീടിനുള്ളില്‍ അടച്ചിടപ്പെടുന്ന ബാല്യകൗമാരങ്ങളുണ്ട്, നിരവധി ചെറുപ്പക്കാരുണ്ട്. ശുദ്ധവായു ശ്വസിക്കാതെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി, ആരുമായും കൂട്ടുകൂടാതെ ജീവിക്കുന്നവര്‍. ഇത്തരക്കാര്‍ക്കു കൈത്താങ്ങാകുകയാണ് കൊറിയന്‍ സര്‍ക്കാര്‍.

മിനിസ്ട്രി ഓഫ് ജന്റര്‍ ഈക്വാലിറ്റി ആന്റ് ഫാമിലി എന്ന പ്രോഗ്രാമിലൂടെ, ഇത്തരം കുട്ടികള്‍ക്ക് പ്രതിമാസം 500 ഡോളര്‍ നല്‍കുകയാണ് കൊറിയന്‍ സര്‍ക്കാര്‍. സി എന്‍ എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പ്രോഗ്രാമിലൂടെ മാനസികമായും വൈകാരികമായും പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്ന യുവജനങ്ങളെ സമൂഹവുമായി ഇടപെടാനും സന്തോഷകരമായ ഒരു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുവാനുമാണ് ഈ പ്രോഗ്രാം.

എന്നിരുന്നാലും ഈ പണം പാര്‍ട്ടികള്‍ക്കായും മദ്യപാനത്തിനും ചെലവിടാനാവില്ല. എന്നാല്‍, വെളിയില്‍ പോയി ഭക്ഷണം കഴിക്കാനും വസ്ത്രങ്ങള്‍ വാങ്ങാനും വീടിനും മറ്റ് ജീവിതച്ചെലവുകള്‍ക്കും ഉപയോഗിക്കാം. എല്ലാമാസവും തുടര്‍ച്ചയായി ഈ പണം ലഭിക്കണമെങ്കില്‍, തരുന്ന തുക നല്ല രീതിയില്‍ ചെലവഴിച്ചുവെന്നതിന്റെ തെളിവു കാണിക്കേണ്ടതുണ്ട്.

ഉത്തരകൊറിയയില്‍, 3.9 ശതമാനം യുവാക്കളും സാധാരണ ജീവിതം സാധ്യമല്ലാത്ത വിധത്തില്‍ ഏകാന്ത ജീവിതം നയിക്കുന്നവരാണ്. അതായത്, സൗത്ത് കൊറിയയിലെ ഏകദേശം 330,000 കൗമാരക്കാരും ഏകാന്തജീവിതം നയിക്കുന്നവരാണ് എന്നര്‍ത്ഥം. മാനസിക രോഗങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും മൂലം ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു പോയവരാണ് ഇവര്‍.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഏകാന്തവാസം നയിക്കുന്ന 1.5 മില്യന്‍ ജനങ്ങളാണ് ജപ്പാനില്‍ ഉള്ളത്. കോവിഡ്-19 നുമായി ബന്ധപ്പെട്ടുള്ള ലോക്ഡൗണ്‍ ആണ് ജനങ്ങളെ കൂടുതല്‍ ഏകരും ഒറ്റപ്പെട്ടവരുമാക്കി മാറ്റിയത്. ജപ്പാനെപ്പോലെ തന്നെ അധ്വാനിക്കുന്ന ജനങ്ങള്‍ കുറവും വാര്‍ദ്ധക്യം ബാധിച്ചവര്‍ കൂടുതലുമാണ് സൗത്ത് കൊറിയയിലും. വളരെ കുറഞ്ഞ ജനസംഖ്യാ നിരക്കും കടുത്ത ഇമിഗ്രേഷന്‍ പോളിസിയും ഈ പ്രശ്‌നത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു.

കുറഞ്ഞ ജനനനിരക്കു പരിഹരിക്കുക എന്നതിനാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ജനനനിരക്ക് കൂട്ടുന്നതിനായി ഉത്തരകൊറിയ 200 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടും പ്രശ്‌നത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഒറ്റക്കുട്ടി നയത്തില്‍ നിന്നും ചൈനയും ഈയിടെ പിന്‍വാങ്ങിയിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്ന ഗ്രാന്റ് പേരന്റ്‌സിന് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയും ഏകാന്തജീവിതം നയിക്കുന്ന നിരവധി പേരുണ്ട്. ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ട്, ആരും സംസാരിക്കാനില്ലാതെ, ആരോടും സംസാരിക്കാതെ തങ്ങളിലേക്കു തന്നെ ഉള്‍വലിഞ്ഞു ജീവിക്കുന്നവര്‍. ഇത് കടുത്ത മാനസിക രോഗത്തിലേക്കും വിഷാദ രോഗത്തിലേക്കും ഇവരെ നയിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങളും നിരവധി. കുട്ടികളില്‍ പെരുകി വരുന്ന ആത്മഹത്യകള്‍ അതിനൊരു ഉദാഹരണമാണ്. ജനങ്ങളുടെ, പ്രത്യേകിച്ചും കുട്ടികളുടേയും യുവജനങ്ങളുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വളരെ ഗൗരവ പൂര്‍വ്വം പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്.


FEEDBACK: editor@thamasoma.com

PH: 8921990170


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47
അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.