Header Ads

മക്കള്‍ക്ക് ദയാവധം വേണം; മാതാപിതാക്കള്‍ സുപ്രീം കോടതിയിലേക്ക്


Thamasoma News Desk

ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷകനായും ദൈവമായും കേരളത്തില്‍ അവതാരമെടുത്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട് എവിടെപ്പോയി? ദിവസവും മോട്ടിവേഷന്‍ വീഡിയോകളുമായി മലയാളികളെ നേര്‍വഴി നടത്തിയ ആ മഹാനുഭാവന്‍ എവിടെയാണ് ഒളിച്ചത്? എപ്പോഴെങ്കിലും വെളിച്ചത്തു വരികയാണെങ്കില്‍, ഈ കണ്ണുനീരൊന്നു കാണണം. കോട്ടയത്ത്, ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച രണ്ട് മക്കളെ വളര്‍ത്താന്‍ കഴിയാതെ ഒരു കുടുംബം ദയാവധത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മകന്റെ അപൂര്‍വ രോഗത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാവാതെയാണ് കൊഴുവനാല്‍ സ്വദേശികളായ ദമ്പതികള്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഞങ്ങളെങ്ങനെ ഞങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തും? ജോലിയില്ല, മറ്റുവരുമാനമൊന്നുമില്ല. ആരാണ് അവരെ സംരക്ഷിക്കുക? ആരോടാണ് ഞങ്ങള്‍ ചോദിക്കുക? കൊഴുവനാല്‍ സ്വദേശിയായ മൂന്ന് കുട്ടികളുടെ അമ്മയായ സ്മിത ആന്റണി ചോദിക്കുന്നു. അവരുടെ രണ്ട് മക്കള്‍ ഓട്ടിസ്റ്റിക് ആണ്, രണ്ടാമത്തെയാള്‍ക്ക് അഡ്രീനല്‍ ഹൈപ്പര്‍പ്ലാസിയ എന്ന അപൂര്‍വ രോഗവും. സ്മിതയും ഭര്‍ത്താവും നഴ്സുമാരായിരുന്നു. പക്ഷേ, കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ വേണ്ടതിനാല്‍ അവര്‍ക്ക് ജോലിക്കു പോകാന്‍ സാധിക്കാതായി.

കുട്ടികളുടെ പ്രത്യേക ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സ്മിതയ്ക്കോ ഭര്‍ത്താവിനോ സര്‍ക്കാര്‍ അവരുടെ പഞ്ചായത്തില്‍ ജോലി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആവശ്യം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ കൊഴുവനാല്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്ന് സ്മിത പരാതിപ്പെടുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ സാധിക്കാത്തതിനാല്‍ കുഞ്ഞുങ്ങളുടെ ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബം പറയുന്നു.

2022 നവംബര്‍ 5 ന് കൊഴുവനാല്‍ പഞ്ചായത്ത് കമ്മിറ്റി സ്മിതയ്‌ക്കോ അവരുടെ ഭര്‍ത്താവിനോ ജോലി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് കത്ത് അയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം സര്‍ക്കാരിനെ രേഖാമൂലം അറിയിക്കാതെ പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് സ്മിത ചൂണ്ടിക്കാട്ടി. നീതി തേടി കുടുംബം മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. പിന്നീട് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ഓട്ടിസം ബാധിച്ച കുട്ടികളെല്ലാം കഴിവുള്ളവരല്ല. ഈ കുട്ടികള്‍ക്ക് എപ്പോഴും പരിചരണവും ആവശ്യമാണ്. ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഗോപിനാഥ് മുതുകാട് ഉണ്ടെന്ന ചിന്താഗതിയാണ് മലയാളികള്‍ക്ക്. എന്നാല്‍, ഈ കുട്ടികളെ ഒരു നിമിഷം പോലും തനിച്ചു വിടാന്‍ പറ്റില്ലെന്നും ജീവിത കാലം മുഴുവനും സംരക്ഷിക്കപ്പെടേണ്ടവരാണ് ഇവരെന്നും ആരും ചിന്തിക്കുന്നതു പോലുമില്ല.

ജീവിതകാലം മുഴുവനും ഇവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് നിരന്തരം തെറാപ്പികള്‍ ആവശ്യമുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷകനായി ഗോപിനാഥ് മുതുകാട് അവതരിക്കും മുമ്പേ തന്നെ ഇവരെ സംരക്ഷിക്കാന്‍ ഇവിടെ സ്ഥാപനങ്ങളും ആളുകളുമുണ്ടായിരുന്നു. പരിശീലിപ്പിക്കാനും ചികിത്സകള്‍ നടത്താനും ആളുകളുമുണ്ടായിരുന്നു. എന്നാല്‍, ഗോപിനാഥ് മുതുകാട് മാത്രമാണ് ഓട്ടിസം കുട്ടികളുടെ രക്ഷകനെന്ന ചിന്ത ജനങ്ങളിലുണ്ടായതോടെ ഫണ്ട് ഒഴുകുന്നത് അവിടേക്കു മാത്രമായി. ഇവരെ യഥാര്‍ത്ഥത്തില്‍ പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അനേകം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലുമായി. ആരൊക്കെയോ പരിശീലിപ്പിച്ച, കഴിവുകളുള്ള കുട്ടികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുക മാത്രമാണ് മുതുകാട് ചെയ്തത് എന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്തായാലും മുതുകാട് എന്ന മായാജാലക്കാരന്‍ പുകമറയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്.

.....................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--


..............................................................................തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.