Header Ads

ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം


Thamasoma News Desk

ഭര്‍ത്താവിന് ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി. വേര്‍പിരിഞ്ഞ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഭര്‍ത്താവിന് ജോലി ഉണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. അവിദഗ്ധ തൊഴിലാളിയായി പണി ചെയ്താല്‍ പ്രതിദിനം 300-400 രൂപ സമ്പാദിക്കാന്‍ കഴിയും. അതിനാല്‍, ഭാര്യക്ക് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതായി ഒരു പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് രേണു അഗര്‍വാളിന്റെ ബെഞ്ച് കുടുംബകോടതി ഉത്തരവിനെതിരായി യുവാവിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളുകയും ഇതിനകം നല്‍കിയ ജീവനാംശം വീണ്ടെടുക്കാന്‍ ഭര്‍ത്താവിനെതിരെ എല്ലാ വഴികളും സ്വീകരിക്കാന്‍ ട്രയല്‍ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജിയോട് നിര്‍ദേശിക്കുകയും ചെയ്തു.

2015ല്‍ വിവാഹിതരായി ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍, 2016 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ടതാണെന്ന് പറയുന്നു. 2016-ല്‍ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വീചട്ടില്‍ നിന്നും പോകുമ്പോള്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട കുടുംബ കോടതി നമ്പര്‍ 2 ന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് 2023 ഫെബ്രുവരി 21 ന് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. ഭാര്യ ബിരുദധാരിയായ ആളാണെന്നും അധ്യാപനത്തില്‍ നിന്ന് മാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം. താന്‍ ഗുരുതരാവസ്ഥയിലാണെന്നും കൂലിപ്പണി ചെയ്യുന്നതിനിടയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അപേക്ഷിച്ചു. വാടകമുറിയില്‍ താമസിക്കുന്നതിന്റെ അധിക സാമ്പത്തിക ബാധ്യതയും പ്രായമായ മാതാപിതാക്കളുടെയും അവിവാഹിതരായ സഹോദരിമാരുടെയും പരിചരണച്ചെലവുകളും അദ്ദേഹം ഉദ്ധരിച്ചു.

ഭര്‍ത്താവ് ആരോഗ്യവാനാണെന്നും ശാരീരിക അധ്വാനത്തിലൂടെ പണം സമ്പാദിക്കാന്‍ കഴിവുള്ളയാളാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. അധ്യാപനത്തില്‍ നിന്ന് ഭാര്യ 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഭര്‍ത്താവിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അതില്‍ പറയുന്നു. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കൃഷിയില്‍ നിന്നും കൂലിപ്പണി ചെയ്താണ് താന്‍ അല്‍പ്പം സമ്പാദിക്കുന്നതെന്നുള്ള യുവാവിന്റെ വാദവും പരിഗണിച്ചില്ല.


.........................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--


................................................................................................തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.