Header Ads

രക്താര്‍ബുദം മാറാന്‍ ഗംഗാ നദിയില്‍ മുക്കി; 5 വയസുകാരന്‍ മരിച്ചുThamasoma News Desk

മതം മനുഷ്യനെ അന്ധനാക്കിയാല്‍, കൂടെയുള്ളവരുടെ ജീവിതം കൂടി ദുരിതക്കയത്തിലാണ്ടുപോകും. മരണം സുനിശ്ചിതമായിരിക്കേ, കഴിയുന്നത്ര വേദനാരഹിതമായി, സമാധാനപൂര്‍ണ്ണമായി മരിക്കാനുള്ള മനുഷ്യരുടെ അവകാശം പോലും അന്ധവിശ്വാസിയായ ഒരു മനുഷ്യന്‍ കവര്‍ന്നെടുക്കും. രക്താര്‍ബുദം ബാധിച്ച അഞ്ചു വയസ്സുകാരനെ രോഗവിമുക്തനാക്കാന്‍ മാതാപിതാക്കള്‍ ഗംഗാ നദിയില്‍ മുക്കി, ബാലന്‍ മരിച്ചു. തീര്‍ത്തും നിസ്സഹായനായ ആ കുഞ്ഞിന്റെ വേദനയില്‍ പിടഞ്ഞ കരച്ചില്‍ പോലും ആ മാതാപിതാക്കളെ പിന്തിരിപ്പിച്ചില്ല. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.

ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ മകന്‍ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കളും മറ്റ് ചില കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയെ ഗംഗാ നദിയുടെ തീരത്ത് എത്തിച്ച് നദിയില്‍ മുക്കുകയായിരുന്നു.


അസ്വസ്ഥജനകമാണ് ആ വീഡിയോ. അതില്‍ ചുവന്ന സാരി ധരിച്ച ഒരു സ്ത്രീ, അഞ്ചു വയസ്സുകാരനെ നദിയില്‍ ഒന്നിലധികം തവണ അഞ്ച് മിനിറ്റോളം മുക്കുന്നതു കാണാം. ആദ്യം കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു, പക്ഷേ അല്‍പ്പ സമയത്തിനകം ആ കരച്ചില്‍ നിലച്ചു.

''ബ്ലഡ് ക്യാന്‍സര്‍ രോഗിയായ മകന്‍ ഗംഗാസ്‌നനം (വിശുദ്ധ ഗംഗയില്‍ സ്‌നാനം) കഴിച്ചാല്‍ രോഗം ഭേദമാകുമെന്ന് അന്ധവിശ്വാസികളായ മാതാപിതാക്കള്‍ കരുതി,'' ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കണ്ടുനിന്നവര്‍ ഇടപെട്ട് കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുടുംബത്തിനെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ഏതു മാരക രോഗവും ദൈവം മാറ്റിത്തരുമെന്ന വിശ്വാസത്തില്‍, ചികിത്സ പോലും വേണ്ടെന്നു വച്ച് പ്രാര്‍ത്ഥന മാത്രമായി ജീവിക്കുന്നവര്‍ നിരവധിയാണ്. കേരളത്തില്‍ രോഗവിമുക്തി ധ്യാനങ്ങളും പ്രാര്‍ത്ഥനകളും അതിന്റെ ഭാഗമാണ്. ഇവിടങ്ങളിലേക്ക് ആളുകളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ബുദ്ധിമാന്ദ്യം ബാധിച്ചവരെയോ അംഗ വൈകല്യമുള്ളവരെയോ ഓട്ടിസമോ സെറിബ്രല്‍ പാള്‍സിയോ ബാധിച്ചവരെയോ നാളിതുവരെ ഈ രോഗശാന്തി ശുശ്രൂഷകര്‍ ചികിത്സിച്ചു ഭേതമാക്കിയിട്ടില്ല. എന്നിട്ടും ഈയ്യാംപാറ്റകളെപ്പോലെ ദൈവത്തെ വിറ്റുകാശാക്കുന്ന ഈ രോഗശാന്തിക്കാരുടെ അരികിലേക്ക് വിശ്വാസികള്‍ കൂട്ടമായി എത്തുകയാണ്. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കേണ്ട ഭരണ നേതൃത്വം തന്നെ ഈ അന്ധവിശ്വാസങ്ങള്‍ക്കു കുട പിടിക്കുമ്പോള്‍, ഇനിയും ഇത്തരത്തില്‍ നിരവധി മരണങ്ങളിവിടെ നടക്കും.

.......................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--


...................................................................................തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.