Header Ads

മാനസികാരോഗ്യത്തകര്‍ച്ച: യു കെയില്‍ 560,000 തൊഴില്‍ രഹിതരായ യുവാക്കള്‍

Thamasoma News Desk 

മാനസികാരോഗ്യം തകര്‍ന്നതിനെത്തുടര്‍ന്ന് ജോലിയില്ലാതായ അരദശലക്ഷത്തിലധികം യുവാക്കളാണ് യു കെയിലുള്ളത്. കഴിഞ്ഞ വെറും നാലു വര്‍ഷത്തെ യുകെയുടെ ദേശീയ സ്ഥിതിവിവരക്കണക്കിന്റെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട ഡാറ്റ പ്രകാരം 16-നും 34-നും ഇടയില്‍ പ്രായമുള്ള 560,000-ത്തിലധികം തൊഴില്‍ രഹിതരാണ് ഉള്ളത്. അതിഭീകരമായ മാനസികാരോഗ്യ പ്രശ്‌നമാണിത്. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക നിഷ്‌ക്രിയത്വത്തിന് ആരോഗ്യ സേവനങ്ങളിലെ നിക്ഷേപം കുറവാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ ഡാറ്റയില്‍ ജോലി ചെയ്യാത്തവരും ജോലി അന്വേഷിക്കാത്തവരും ഉള്‍പ്പെടുന്നു.

ജോലി ഉള്ളവര്‍ക്കിടയിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെന്ന് ONS ലേബര്‍ ഫോഴ്സിന്റെ ഒരു സര്‍വേയില്‍ പറയുന്നു. 16-നും 34-നും ഇടയില്‍ പ്രായമുള്ളവരില്‍ മൂന്നിലൊന്ന് അല്ലെങ്കില്‍ ഏകദേശം 36 ശതമാനം ആളുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ ചെറുപ്പക്കാര്‍ക്കിടയില്‍, വിഷാദം, ദേഷ്യം, ഉത്കണ്ഠ എന്നിവയാണ് ഏറ്റവും കൂടുതല്‍.

മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകളും 'പബ്ലിക് ഹെല്‍ത്ത് മേഖലയിലെ 12 വര്‍ഷത്തെ കുറവ് നിക്ഷേപവും മാനസികാരോഗ്യം തകരാറിലാവാന്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് എക്‌സെറ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസറും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ബോര്‍ഡ് ഓഫ് സയന്‍സ് ചെയര്‍മാനുമായ ഡേവിഡ് സ്ട്രെയിന്‍ പറയുന്നു. മാനസികാരോഗ്യം തകരുന്നതില്‍ കോവിഡിനും വ്യക്തമായ പങ്കുണ്ട്.

മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം ആളുകള്‍ ജോലിയില്‍ നിന്ന് പുറത്താകുന്ന അവസ്ഥയുമുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണം 11 വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരട്ടിയായതായി ഹെല്‍ത്ത് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.