Header Ads

എങ്ങനെ എളുപ്പം മരിക്കാം? ആ 9 വയസുകാരന്‍ കണ്ട വീഡിയോ അങ്ങനെ ആയിരുന്നു!

Thamasoma News Desk

കളിചിരികളോടെ, കൂട്ടുകാര്‍ക്കൊപ്പം തിമിര്‍ത്തുല്ലസിക്കേണ്ട ആ ബാല്യത്തില്‍ ആ ഒമ്പതു വയസുകാരന്‍ കണ്ട വീഡിയോകളെല്ലാം എങ്ങനെ എളുപ്പത്തില്‍ മരിക്കാം എന്നതായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഈ ബാലന്‍ പഠിച്ചിരുന്നത് ആറാം ക്ലാസിലായിരുന്നു. ഡിസംബര്‍ 11 ന് അവന്റെ ജന്മദിനാഘോഷമായിരുന്നു.

അന്ന് അവന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കുടുംബാംഗങ്ങളെല്ലാം ബന്ധുവീട്ടില്‍ പോയിരുന്നു. സഹോദരങ്ങള്‍ പുറത്തു കളിക്കുന്നുണ്ടായിരുന്നു. ആ സമയമാണ് അവന്‍ മരിക്കാനായി തെരഞ്ഞെടുത്തത്.

ബാലന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുകയാണ് പോലീസ്.



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.