Header Ads

നടുറോഡില്‍ ട്രാഫിക് തടസപ്പെടുത്തി ഡാന്‍സ്; ആഭാസം

Thamasoma News Desk

നാട്ടിലൊരു നിയമമുണ്ടെങ്കില്‍, അത് ഏതെല്ലാം തരത്തില്‍ ലംഘിക്കാം എന്നു ഗവേഷണം നടത്തി കണ്ടെത്തുന്നവരാണ് ഇന്ത്യക്കാര്‍. റോഡിലിറങ്ങുന്ന എല്ലാവരും നിരവധിയായ കാര്യങ്ങള്‍ക്കു വേണ്ടി പോകുന്നവരാണ്. ചിലര്‍ക്ക് പെട്ടെന്നെത്തിയേ തീരൂ. ചിലര്‍ അടിയന്തിരാവശ്യങ്ങള്‍ക്കു വേണ്ടിയും. പോയിട്ട് അത്ര തിരക്കില്ലാത്തവരുമുണ്ട്. ഇവരെ എല്ലാവരെയും ഒരുമിച്ചു തടഞ്ഞു നിറുത്തി, നിങ്ങളിതു കണ്ടിട്ടു പോയാല്‍ മതി എന്ന അവകാശവാദവുമായി നടുറോഡില്‍ ഡാന്‍സ് ചെയ്താലോ? ഓരോ വ്യക്തിയുടേയും സമയത്തിനു വിലയുണ്ട്, അമൂല്യമാണത്. ആ സമയം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ഇനി അഥവാ നഷ്ടപ്പെടുത്തിയാല്‍, അതിനു ശിക്ഷ നല്‍കിയേ തീരൂ. 


റോഡ് ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനുള്ള കടമയുണ്ട്. നിങ്ങള്‍ക്കു ഡാന്‍സ് ചെയ്യാം, അതു കാണാന്‍ താല്‍പര്യമുള്ളവരുടെ മുന്നില്‍. പോയിട്ടു വേറെ അത്യാവശ്യമുള്ളവരെ തടഞ്ഞുനിറുത്തി കാണിച്ചാല്‍, ഡാന്‍സ് എത്ര മനോഹരമായാലും ആഭാസമെന്നു മാത്രമേ പറയാനാവൂ. 


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.