Header Ads

ആംബുലന്‍സ് വന്നില്ല, മരക്കട്ടിലില്‍ കൊണ്ടുപോയ സ്ത്രീ ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു

Thamasoma News Desk

റോഡു മോശമായതിന്റെ പേരില്‍ ആംബുലന്‍സ് എത്തിയില്ല, പശ്ചിമ ബംഗാളില്‍ മരക്കട്ടിലില്‍ കയറ്റിക്കൊണ്ടുപോയ സ്ത്രീ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. മാള്‍ഡ ജില്ലയിലെ മല്‍ദംഗ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയും ഗ്രാമവും തമ്മില്‍ 10 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതില്‍ അഞ്ച് കിലോമീറ്റര്‍ ചെളി റോഡാണ്. രോഗിയായ സ്ത്രീയെ മരക്കട്ടിലില്‍ കിടത്തി, ചെളിവെള്ളത്തില്‍ രണ്ടുപേര്‍ ചുമന്നുകൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

''സംഭവത്തെക്കുറിച്ച് എനിക്കറിയാം. വളരെ ദാരുണമായ സംഭവമാണ്. ചെയ്യേണ്ടതെന്തും അടിയന്തിരമായി ചെയ്യും,'' ജില്ലാ മജിസ്ട്രേറ്റ് നിതിന്‍ സിംഘാനിയ പറഞ്ഞു.

മരിച്ച മമോനി റോയി (24) യ്ക്ക് ബുധനാഴ്ചയാണ് പനി ആരംഭിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അവരുടെ നില വഷളായപ്പോള്‍, ഭര്‍ത്താവ് കാര്‍ത്തിക് റോയ് അവരെ അടുത്തുള്ള സര്‍ക്കാര്‍ ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചു.

'ഞാന്‍ എല്ലാവരെയും വിളിച്ചു. സ്വകാര്യ ആംബുലന്‍സ്, കാറുകള്‍, പിന്നെ ടോട്ടോ (ഇ-റിക്ഷ) തുടങ്ങിയവരെപ്പോലും വിളിച്ചു. മല്‍ദംഗ ഗ്രാമത്തില്‍ നിന്നുള്ള ആളാണെന്ന് കേട്ടപ്പോള്‍, റോഡ് നിറയെ ചെളിയാണന്നു പറഞ്ഞ് എല്ലാവരും വിസമ്മതിച്ചു. തുടര്‍ന്ന് ഭാര്യയെ ഒരു മരക്കട്ടിലില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവള്‍ മരിച്ചിരുന്നു. ഗ്രാമത്തില്‍ നല്ലൊരു റോഡുണ്ടായിരുന്നെങ്കില്‍ എന്റെ ഭാര്യ ജീവിച്ചിരിക്കുമായിരുന്നു', കാര്‍ത്തിക് റോയ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നിരവധി ആളുകള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കട്ടിലില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മാള്‍ഡയിലെ ബമംഗോളയില്‍. ആംബുലന്‍സും ഇ-റിക്ഷയും വരാന്‍ വിസമ്മതിക്കുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥ. ഇത് എത്രത്തോളം ഭയാനകമാണെന്ന് അറിയാന്‍ മാള്‍ഡ സര്‍ക്കാര്‍ ആശുപത്രി കണ്ടാല്‍ മതി. മമത ബാനര്‍ജി കുങ്കുമപ്പൂവിനെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിപ്പിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' ബംഗാള്‍ ബിജെപി യൂണിറ്റിന്റെ സഹ-ഇന്‍ചാര്‍ജ് അമിത് മാളവ്യ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.