റോട്ട് വീലറും പിറ്റ്ബുള്ളും ഉള്‍പ്പടെ 7 ബ്രീഡുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്
Thamasoma News Desk
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയും ആക്രമണോത്സുകതയുമുള്ള ഏഴ് നായ ബ്രീഡുകളെ ഇന്ത്യയില്‍ വിലക്കി. ചില പ്രത്യേക ഇനത്തില്‍പ്പെട്ട നായകള്‍ക്ക് സംസ്ഥാനങ്ങള്‍ പ്രത്യേകമായും നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിയന്ത്രണങ്ങളോ നിരോധനങ്ങളോ നേരിടുന്ന ആ ഏഴ് നായ് ഇനങ്ങള്‍ ഇവയാണ്.
റോട്ട് വീലര്‍, പിറ്റ്ബുള്‍, ജാപ്പനീസ് ടോസ, ബുള്‍മസ്റ്റിഫ്‌സ്, ഡോഗോ അര്‍ജെന്റിനോസ്, ഫ്രഞ്ച് മസ്റ്റിഫ്, അമേരിക്കന്‍ ബുള്‍ഡോഡ് എന്നിവയാണ് ഇവ.
ഡല്‍ഹി പോലീസ് ഇന്‍സ്‌പെക്ടര്‍ നാഗേന്ദ്ര ഭാട്ടിയുടെ രണ്ടു കുഞ്ഞുങ്ങളെയാണ് പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ കടിച്ചുകീറിയത്. നായ ആദ്യം ആക്രമിച്ചത് ചെറിയ കുട്ടിയെ ആയിരുന്നു. അനിയന്‍ രാജ് ഭട്ടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചേട്ടന്‍ നാരായണ്‍ ഭട്ടിയെയും നായ ആക്രമിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും വെളിയിലിറങ്ങിയ കുഞ്ഞിന്റെ കൈയില്‍ നായ കടിക്കുകയായിരുന്നു. അലറിവിളിച്ചിട്ടും കടിവിട്ടില്ല. അനിയനെ രക്ഷിക്കാന്‍ ശ്രമിച്ച ചേട്ടനെയും നായ ആക്രമിച്ചു. കുട്ടികളുടെ കൈയിലും കാലിലുമെല്ലാം കടിയേറ്റിരുന്നു.
പിറ്റ്ബുള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ആക്രമിക്കും. നോയ്ഡയില്‍, ഒരു തെരുവുനായയെ പിറ്റ്ബുള്‍ കടിച്ചു കീറിയത് ഈ വര്‍ഷം ഒക്ടോബറിലായിരുന്നു. തെരുവുനായയെ രക്ഷിക്കാന്‍ പിറ്റ്ബുള്ളിന്റെ ഉടമ ശ്രമിച്ചെങ്കിലും നടന്നില്ല.
ഛണ്ഡിഗഡില്‍, ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പിറ്റ്ബുള്‍ ആക്രമിച്ചത്. സുഹൃത്തിന് വാടകവീടു നോക്കി പോയപ്പോള്‍ കുഞ്ഞിന്റെ അമ്മ അവനെയും കൊണ്ടുപോകുകയായിരുന്നു. ഒരു ബഹുനില വീടിന്റെ മുന്നിലെത്തിയപ്പോള്‍ നായ കുരച്ചു കൊണ്ട് ഇവര്‍ക്കു നേരെ ചാടിവീഴുകയായിരുന്നു.
ഇന്ത്യയിലങ്ങോളം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ ഉത്തരവാദിത്വമില്ലാതെയാണ് ചില ഉടമസ്ഥര്‍ വളര്‍ത്തുന്നത്. ലിഫ്റ്റില്‍ വച്ചും നായയുടെ ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉടമ നോക്കി നില്‍ക്കെയാണ് നായ ഒരു കുട്ടിയെ കടിച്ചുകീറിയത്.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Rottweiler #PitBull #dogbreeds #IndiaBanned7DogBreeds #DogbiteInIndia
അഭിപ്രായങ്ങളൊന്നുമില്ല