അടിമയല്ലവള്‍, പരിശോധിക്കേണ്ടത് ധാര്‍മ്മികത: ഹൈക്കോടതി
Thamasoma News Desk
വിവാഹ ജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും വിവാഹ ജീവിതം സംരക്ഷിക്കാനും അഭിപ്രായവ്യത്യാസങ്ങളെ കുഴിച്ചുമൂടണമെന്ന കുടുംബക്കോടതി വിധിക്കെതിരെ ഹൈക്കോടതി. തന്റെ വിവാഹമോചനക്കേസ് കൊട്ടാരക്കരയില്‍ നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ല സ്ത്രീകളെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. പല കുടുംബക്കോടതികളിലും ഇപ്പോഴും കേസുകള്‍ പരിഗണിക്കുന്നത് പുരുഷാധിപത്യപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ പ്രശ്‌നങ്ങള്‍ മാത്രമാണ് ഈ സ്ത്രീയുടെ ജീവിതത്തിലുമുള്ളു എന്ന കാരണം ചൂണ്ടിട്ടാട്ടി ഇവര്‍ നല്‍കിയ വിവാഹമോചന ഹര്‍ജി തൃശ്ശൂരിലെ കുടുംബ കോടതി നേരത്തെ തള്ളിയിരുന്നു.
ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കുടുംബക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോഴും പുരുഷാധിപത്യമാണ് നിലനില്‍ക്കുന്നത് എന്ന കാര്യത്തില്‍ ഞാന്‍ ഖേദിക്കുന്നു,'' ജഡ്ജി പറഞ്ഞു.
ജോലി സംബന്ധമായി തലശേരിയിലേക്കു പോയതിനാലാണ് കേസ് തലശേരി കുടുംബക്കോടതിയിലേക്കു മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല