Header Ads

മകന്‍ വില്‍പ്പനയ്ക്ക്: കടബാധ്യത തീര്‍ക്കാന്‍ യുപിയില്‍ അച്ഛന്റെ കടുംകൈ

Thamasoma News Desk

'മകന്‍ വില്‍പ്പനയ്ക്ക്' എന്ന പ്ലാക്കാര്‍ഡും കഴുത്തില്‍ തൂക്കി, ദൈന്യതയാര്‍ന്ന കണ്ണുകളോടെ ആ മാതാപിതാക്കള്‍ വഴിയരികില്‍ നിന്നു. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകനെ വിറ്റു കടബാധ്യത തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യന്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ഇ-റിക്ഷ ഡ്രൈവറായ രാജ്കുമാറാണ് ആ ഹതഭാഗ്യനായ അച്ഛന്‍.

ഒരു വസ്തു വാങ്ങുന്നതിനായി ഒരു പണമിടപാടുകാരനില്‍ നിന്നും 5000 രൂപ ഇയാള്‍ കടം വാങ്ങിയിരുന്നു. എന്നാല്‍, രാജ്കുമാറിനെ ചതിച്ച്, ഇയാളുടെ വസ്തും റിക്ഷയും പണമിടപാടുകാരന്‍ തട്ടിയെടുത്തു. രാജ്കുമാറിന്റെ തലയിലുള്ള ബാധ്യത 6 ലക്ഷം രൂപയാണ്. താമസിക്കുന്ന വീട്ടില്‍ നിന്നും ഇയാള്‍ തങ്ങളെ പലതവണ ഇറക്കിവിട്ടതായും രാജ്കുമാര്‍ പറയുന്നു.

കുടുംബം പോറ്റാനുള്ള രാജ്കുമാറിന്റെ ഏകമാര്‍ഗ്ഗം ആ ഓട്ടോയായിരുന്നു. എന്നാല്‍, പണമിടപാടുകാരന്‍ അതും കൈക്കലാക്കി. പലതവണ ഇയാളെ പൊതുവഴിയില്‍ അപമാനിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പലപ്പോഴും മക്കളുടെ മുന്നില്‍ വച്ചാണ് ഇയാള്‍ രാജ്കുമാറിനെ ഉപദ്രവിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നത്.

നീതിക്കായി താന്‍ പലതവണ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് രാജ്കുമാര്‍ പറയുന്നു. പണമിടപാടുകാരന് ഇതിനോടകം താന്‍ 6000 രൂപ മടക്കി നല്‍കിയെന്നും ബാക്കി കൊടുത്തു തീര്‍ക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെ വാര്‍ത്ത പ്രചരിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#SonforSale #UPman #AkhileshYadav

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.