Header Ads

മകളുടെ അമ്മായിഅമ്മയ്‌ക്കൊപ്പം ഒളിച്ചോടി, ആത്മഹത്യ ചെയ്തു

Thamasoma News

മകളുടെ ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ മധ്യവയസ്‌കനെയും പങ്കാളിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നും കഴിഞ്ഞ മാസമാണ് ഇരുവരും ഒളിച്ചോടിയത്.

ഭാര്യയുടെ മരണ ശേഷം രാംനിവാസ് റാത്തോഡ് (44) തന്റെ ഒരേയൊരു മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ വര്‍ഷം മേയില്‍ ആശാ റാണി എന്ന സ്ത്രീയുടെ മകനുമായുള്ള മകളുടെ വിവാഹം നടന്നത്. രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ടായിരുന്നു ആശാറാണിക്ക് ഉണ്ടായിരുന്നത്.

മകളെ കാണാന്‍ ആശാറാണിയുടെ വീട്ടില്‍ രാംനിവാസ് പതിവായി പോകാറുണ്ടായിരുന്നു, തുടര്‍ന്ന് ആശാ റാണിയുമായി പ്രണയത്തിലായി. സെപ്റ്റംബര്‍ 23നാണ് ദമ്പതികള്‍ ഒളിച്ചോടിയത്.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മനംനൊന്ത ദമ്പതികള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കരുതുന്നതായി പോലീസ് പറയുന്നു.

പാസഞ്ചര്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.