Header Ads

ലിവ്-ഇന്‍ ബന്ധങ്ങളെല്ലാം വെറും ടൈം പാസ്: ഹൈക്കോടതി

Thamasoma News Desk

വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ ആത്മാര്‍ത്ഥതയോ സ്ഥിരതയോ ഇല്ലാത്ത വെറും ടൈം പാസ് ബന്ധങ്ങള്‍ മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. പല അവസരങ്ങളിലും സുപ്രീം കോടതി ലിവ്-ഇന്‍ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ട്. എന്നാല്‍, ഒരുമിച്ചു താമസിക്കുന്നവരുടെ പ്രായവും എത്രനാള്‍ ഒരുമിച്ചു താമസിച്ചു എന്നതുമാണ് പരിഗണിക്കപ്പെടേണ്ടത് എന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ രാഹുല്‍ ചതുര്‍വേദിയും മുഹമ്മദ് അസ്ഹര്‍ ഹുസൈന്‍ ഇദ്രിസിയും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതം പൂമെത്തയല്ല. അതികഠിനവും പരുഷവുമായ യാഥാര്‍ത്ഥ്യങ്ങളാണ് ഓരോ വിവാഹ ജീവിതത്തിലും കാത്തിരിക്കുന്നത്. ലിവ്-ഇന്‍ ബന്ധങ്ങള്‍ 'താത്കാലികവും ദുര്‍ബലവുമാണ്. അത്തരം ബന്ധങ്ങള്‍ പലപ്പോഴും വെറും ടൈംപാസ് മാത്രമാണ്. നീണ്ടുനില്‍ക്കാത്ത ബന്ധങ്ങളാണ് ഇവ. പുതുമോടി തീരുമ്പോള്‍ ഇത്തരം ബന്ധങ്ങളും അവസാനിക്കും, ബെഞ്ച് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് നിര്‍ബന്ധിക്കല്‍) എന്ന വകുപ്പു പ്രകാരം പ്രകാരം യുവാവിനെതിരെ യുവതിയുടെ അമ്മ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്പതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശ് ഗുണ്ടാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ് എന്നാണ് യുവതിയുടെ അമ്മ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, തനിക്ക് 20 വയസ് ആയി എന്നും തന്റെ ഭാവി തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് യുവതി പറഞ്ഞു.

എഫ്ഐആര്‍ റദ്ദാക്കുന്നതിന് ഹരജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ മതിയായ കാരണങ്ങളല്ലെന്ന് ഇരുഭാഗവും പരിഗണിച്ച ശേഷം കോടതി വിധിച്ചു.



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.