Header Ads

അധിക യോഗ്യത അയോഗ്യതയോ? കോടതി ആശയക്കുഴപ്പത്തില്‍

Thamasoma News Desk 

വലിയ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി. പരസ്യം ചെയ്തതിനെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളത് ജോലിക്ക് അപേക്ഷിക്കുന്നതിന് തടസമാകുന്നത് എങ്ങനെയെന്നാണ് കോടതിയെ അലട്ടുന്ന പ്രശ്‌നം.

ജില്ലാ കോടതിയില്‍ ഓഫീസ് സബോര്‍ഡിനേറ്റ് (അറ്റന്‍ഡന്റ്) തസ്തികയിലേക്ക് അപേക്ഷിച്ച ഒരു സ്ത്രീയുടെ ഹര്‍ജി പരിഗണിഗണിക്കവെ, ചീഫ് ജസ്റ്റിസ് അലോക് ആരാധെയുടെയും ജസ്റ്റിസ് എന്‍ വി ശ്രാവണ്‍ കുമാറിന്റെയും ബെഞ്ചിന് മുമ്പാകെഉയര്‍ന്ന ചോദ്യമായിരുന്നു ഇത്.

ഈ ജോലിക്കു വേണ്ട യോഗ്യത പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം എന്നതായിരുന്നു. പക്ഷേ, ഇന്റര്‍മീഡിയറ്റ്, ഡിഗ്രി പരീക്ഷകള്‍ എഴുതിയതിനാല്‍ ഈ സ്ത്രീയെ അവളെ ഇന്റര്‍വ്യൂവിന് വിളിച്ചില്ല. രണ്ടു പരീക്ഷകളും എഴുതിയെങ്കിലും അവര്‍ വിജയിച്ചിരുന്നില്ല.

മറ്റ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടതി സൂപ്രണ്ട് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും തന്നോട് തന്നോടു ചോദിച്ചില്ലെന്ന് അവര്‍ ഹര്‍ജിയില്‍ പറയുന്നു.

ഈ ജോലിക്ക് ആപേക്ഷിക്കാന്‍ വേണ്ട യോഗ്യത 7-ാം ക്ലാസ് പാസും എന്നാല്‍ പത്താം ക്ലാസില്‍ കൂടരുത് എന്നുമായിരുന്നു എന്ന് ഹൈക്കോടതിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സ്വരൂപ് ഊറില്ല വിശദീകരിച്ചു. 'ഇത് ഒരു അറ്റന്‍ഡര്‍ തസ്തികയായതിനാല്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകള്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതില്‍ മടി കാണിക്കും. അതിനാലാണ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഈ ജോലിക്കു പരിഗണിക്കാത്തത്,' ഊറില്ല കോടതിയെ അറിയിച്ചു.

എന്നാല്‍, ഉയര്‍ന്ന യോഗ്യതയുടെ പേരില്‍ ഒരാളെ നിരസിക്കുന്നത് അന്യായമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

'ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഒരാളെ തള്ളുന്നത് അന്യായമാണ്. അതിനാല്‍ത്തന്നെ ഈ കേസ് വ്യത്യസ്തമാണ്,' ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കൊപ്പുല ശ്രാവണ്‍ കുമാര്‍ പറഞ്ഞു. 'ഇവിടെ ഈ സ്ത്രീ പത്താംക്ലാസിനെക്കാള്‍ ഉയര്‍ന്ന യോഗ്യത നേടിയിട്ടില്ല. ഇന്റര്‍മീഡിയറ്റ്, ഡിഗ്രി പരീക്ഷകള്‍ക്ക് ഹാജരായെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല,' അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇന്റര്‍മീഡിയറ്റ് പാസാകാത്ത ഒരാള്‍ എങ്ങനെയാണ് ഡിഗ്രി പരീക്ഷ എഴുതുന്നത് എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇന്റര്‍ മീഡിയറ്റ് പരീക്ഷ പാസാകാതെ വന്നപ്പോള്‍, വിദൂര വിദ്യാഭ്യാസം വഴി ബിരുദ കോഴ്സിന് അപേക്ഷിക്കുകയായിരുന്നു. പക്ഷേ, ആ പരീക്ഷയും പാസാകാന്‍ അവര്‍ക്കു സാധിച്ചില്ല. നിലവില്‍ അവരുടെ വിദ്യാഭ്യാസം പത്താംക്ലാസ് മാത്രമാണ്. അതിനാല്‍, കീഴുദ്യോഗസ്ഥരുടെ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡത്തിന് ഈ സ്ത്രീ അര്‍ഹയാണ് എന്നും കുമാര്‍ വാദിച്ചു.

ഈ കേസ് പരിഗണിച്ച കോടതി, ഈ സ്ത്രീയെ അഭിമുഖത്തിനു വിളിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.