Header Ads

പുരോഹിതനെ കൈകൂപ്പി താണു വണങ്ങി ഐഎഎസ് ഉദ്യോഗസ്ഥന്‍


Thamasoma News

പുരോഹിതനെ ഓഫീസിലേക്കു വിളിച്ചു വരുത്തി തന്റെ കസേരയില്‍ ഇരുത്തി കൈകൂപ്പി താണുവണങ്ങുന്ന വെസ്റ്റ് ഡല്‍ഹിയിലെ ജില്ലാ മജിസ്ട്രേറ്റ് ലക്ഷയ് സിംഗാള്‍ ഐ എ എസ് ന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുരോഹിതനെ ഷാള്‍ അണിയിച്ച് ലക്ഷയ് സിംഗാള്‍ സ്വാഗതം ചെയ്യുന്നതും കൂപ്പുകൈകളോടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഡിഎമ്മിന്റെ ഔദ്യോഗിക കസേരയിലാണ് വൈദികനെ ഇരുത്തിയിരിക്കുന്നത്.

വീഡിയോ വൈറലായതോടെ ഡല്‍ഹി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വിഷയത്തില്‍ ബ്യൂറോക്രാറ്റിനോട് വിശദീകരണം തേടുകയും ചെയ്തു. ''വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, എന്തുകൊണ്ടാണ് അദ്ദേഹം ഒരു പൊതു ഓഫീസില്‍ ഇത് ചെയ്തത് എന്നതിന് മറുപടി നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു,' ഒരു മുതിര്‍ന്ന റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ പറഞ്ഞു.


താന്‍ സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാന്‍ കാരണമായ ഈ പുരോഹിതന്‍ തന്റെ ഗുരുവാണെന്നും അതിനാല്‍, നന്ദിയുടെയും ആദരവിന്റെയും അടയാളമായി അദ്ദേഹത്തെ ആദരിക്കുകയായിരുന്നുവെന്നും ലക്ഷയ് സിംഗാള്‍ വ്യക്തമാക്കി.

''ഞാന്‍ ജനിച്ചത് മുതല്‍ അദ്ദേഹം എന്റെ ഗുരുവാണ്. അദ്ദേഹത്തെ അഭിനന്ദിക്കാനാണ് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. എന്റെ കോളേജ് പഠനകാലത്ത് യു.പി.എസ്.സി സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ എന്നെ ഉപദേശിച്ച ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നു. എന്റെ പിതാവിന് വെറും 23 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛനെ അദ്ദേഹത്തിനു നഷ്ടപ്പെട്ടതിനാല്‍ എന്റെ പിതാവ് ഈ പുരോഹിതനെ പിതാവായി കണക്കാക്കിയിരുന്നു,'' ലക്ഷയ് സിംഗാള്‍ പറഞ്ഞു. 

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.