പിണങ്ങിനിന്ന ഭാര്യയെ കെട്ടിപ്പിടിച്ചു, രണ്ടുപേരും ട്രെയിനിടിച്ചു മരിച്ചു
Thamasoma News Desk
വാരണാസിയിലെ പഞ്ച്‌കോഷി റെയില്‍വേ ക്രോസിംഗിലായിരുന്നു സംഭവം.
ഗോവിന്ദ് സോങ്കര്‍ എന്ന മുപ്പതുകാരനും അദ്ദേഹത്തിന്റെ ഭാര്യ ഖുശ്ബു സോങ്ക(28)റുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുഴുക്കുടിയനായ ഗോവിന്ദിന്റെ മദ്യപാനം നിറുത്താന്‍ ഖുശ്ബു പലരീതിയിലും ശ്രമിച്ചു, പക്ഷ, പരാജയപ്പെട്ടു. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മില്‍ കടുത്ത വഴക്കായി. സഹികെട്ട ഖുശ്ബുവാകട്ടെ, മരിക്കാനായി റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിണങ്ങിനില്‍ക്കുന്ന ഭാര്യയെ തണുപ്പിക്കാനായി കെട്ടിപ്പിടിക്കവെ ട്രെയിന്‍ വരുന്നത് രണ്ടുപേരും കണ്ടില്ല.
ഗോവിന്ദിനും ഖുശ്ബുവിനും ആറും മൂന്നും രണ്ടും വയസുള്ള മൂന്നുമക്കളാണ് ഉള്ളത്. പഴക്കച്ചവടക്കാരനായിരുന്നു ഗോവിന്ദിനെന്ന് പോലീസ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല