കൊച്ചിയില്‍ വീട്ടുവളപ്പില്‍ നിന്നും അഴുകിയ ജഡം കണ്ടെടുത്തു
Thamasoma News
കൊച്ചി പിറവത്തിനടുത്ത് കളമ്പൂരിലെ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വിജയന്‍ എന്നയാളുടെ (68) രണ്ടേക്കര്‍ സ്ഥലത്ത് ഒരു മാസത്തിലേറെയായി ആരുമറിയാതെ കിടക്കുകയായിരുന്നു മൃതദേഹം. അഴുകിയ നിലയിലായിരുന്നതിനാല്‍ ആലെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. വിജയന്റെ കുടുംബാംഗങ്ങളില്‍ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്.
വീട്ടില്‍ നിന്ന് ഏകദേശം 60 മീറ്ററിലധികം അകലെയാണ് ജഡം കിടന്നത്. കുറ്റിക്കാടുകള്‍ കാരണം ആ ഭാഗത്തേക്ക് ആരും പോകാറില്ലായിരുന്നു. എന്നാല്‍ ഈ പ്രദേശത്തുകൂടി നടക്കാന്‍ പോയ വിജയന്റെ കുടുംബാംഗത്തിലൊരാള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
കേസില്‍ കൊലപാതക സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. ''ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ശരീരം ഏകദേശം 90% ജീര്‍ണിച്ചതിനാല്‍, അതില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കാന്‍ പ്രയാസമാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ,' ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മൃതദേഹം രണ്ട് മാസം മുമ്പ് കാണാതായ വിജയന്റെ സഹോദരന്റേതാണെന്നും പോലീസ് സംശയിക്കുന്നു.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
അഭിപ്രായങ്ങളൊന്നുമില്ല