ബി ജെ പി പണം തട്ടിയെടുത്തു, പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ഗൗതമി
Thamasoma News
തമിഴ് നടിയും ബിജെപി നേതാവുമായ ഗൗതമി തടിമല്ല പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു.
'എന്റെ 17-ാമത്തെ വയസുമുതല്‍ ഞാന്‍ ജോലി ചെയ്യുന്നതാണ്. കഴിഞ്ഞ 37 വര്‍ഷത്തിനിടയില്‍ എന്റെ കരിയര്‍ ഞാന്‍ വിപുലപ്പെടുത്തി. സിനിമ, ടെലിവിഷന്‍, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ തുടങ്ങിയവയിലെല്ലാം ഞാന്‍ ജോലി ചെയ്യുന്നു. എന്റെയും മകളുടെയും സുരക്ഷിതത്വത്തിനും ഭാവിക്കും വേണ്ടി ഞാന്‍ സമ്പാദിച്ചതത്രയും ബി ജെ പി നേതാവ് സി അളഗപ്പന്‍ തട്ടിയെടുത്തു.
ഞാനിപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലൂടെയാണ്. പാര്‍ട്ടിയോ നേതാക്കളോ ആരുമെന്നെ പിന്തുണയ്ക്കുന്നില്ല. ജീവിതകാലമത്രയും ഞാന്‍ സമ്പാദിച്ചതത്രയും കവര്‍ന്നെടുക്കുകയും എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്ത അളഗപ്പനെയാണ് പാര്‍ട്ടിയും നേതാക്കളും പിന്തുണയ്ക്കുന്നത്.
ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണവും രേഖകളും വസ്തുവകകളുമാണ് അളഗപ്പന്‍ തട്ടിയെടുത്തത്. എനിക്ക് അവ തിരിച്ചു കിട്ടിയേ മതിയാകൂ. ഇതിനായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ പിന്തുണയോടെ പോരാടാനാണ് എന്റെ തീരുമാനം. മുഖ്യമന്ത്രിയിലും പോലീസിലും നീതിന്യായ വ്യവസ്ഥയിലും എനിക്കു വിശ്വാസമുണ്ട്. അതിനാല്‍, പരാതിയുമായി ഞാന്‍ മുന്നോട്ടു പോകുകയാണ്,' രാജിക്കത്തില്‍ ഗൗതമി പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല