Header Ads

ദുരിതമീ യാത്ര! വൈകി ഓടി കൊച്ചുവേളി എക്‌സ്പ്രസ്, വെള്ളവുമില്ല


Thamasoma News Desk

പേര് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്! പക്ഷേ, ഓടുന്നതാകട്ടെ, 18 മണിക്കൂര്‍ വൈകിയും!! പോരാത്തതിന് ട്രെയിനില്‍ വെള്ളവുമില്ല! ട്രെയിന്‍ നമ്പര്‍ 22660 യോഗ്നഗരി ഋഷികേശ്- കൊച്ചുവേളി കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റില്‍ കയറിയവര്‍ കടന്നു പോകുന്നത് അത്യന്തം ദുരിതകരമായ യാത്രാനുഭവത്തിലൂടെ. ട്രെയിനിന്റെ ശുചിമുറിയില്‍ ചിതറിക്കിടക്കുന്ന മനുഷ്യവിസര്‍ജ്ജ്യം മൂലം അവിടേക്കു കാലെടുത്തു കുത്താന്‍ വയ്യാത്ത അവസ്ഥയാണ്. അതുംകൂടാതെ, ക്ലോസറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്നതു മൂലമുള്ള ദുര്‍ഗന്ധവും. മലവും മൂത്രവും കലര്‍ന്ന ഈ വെള്ളമാകട്ടെ, ട്രെയിന്‍ കുലുങ്ങുന്നതിനൊപ്പം യാത്രക്കാര്‍ക്കിടയിലേക്ക് ഒഴുകിയെത്തുന്നു. ഗോവയില്‍ നിന്നും യാത്ര പുറപ്പെട്ട ശേഷം രണ്ടിടത്ത് വാട്ടര്‍ ഫില്ലിംഗ് പോയിന്റുകള്‍ ഉണ്ടായിട്ടും അവിടെ നിന്നൊന്നും വെള്ളം നിറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. വീഡിയോയില്‍ കാണുന്നത് എസ്4 കംപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള കാഴ്ചയാണ്.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.