Header Ads

ഈ ആക്രമണം നഗ്ന ചിത്രം പ്രചരിപ്പിച്ചതിന്...!

Written By: Jess Varkey Thuruthel & D P Skariah

തൃശൂര്‍ എംപറര്‍ ഇമ്മാനുവല്‍ ധ്യാനകേന്ദ്രത്തിലെ അംഗമായ സ്ത്രീയുടെ മോര്‍ഫു ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ചതിന് തൃശൂര്‍ മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്തു. ഷാജിയുടെ മകന്‍ സാജന്‍ ഷാരോണ്‍, സാജന്റെ ഭാര്യ ആഷ്‌ലി, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ എന്നിവരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഈ ആക്രമണം സഭാ വിശ്വാസികളും സഭ വിട്ടു പുറത്തു പോയവരും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെയുള്ള മാധ്യമങ്ങള്‍.

തൃശൂര്‍ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ധ്യാനകേന്ദ്രത്തിലെ വിശ്വാസികളും സഭാബന്ധമുപേക്ഷിച്ചവരും തമ്മില്‍ തല്ലുണ്ടായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. എംപറര്‍ ധ്യാനകേന്ദ്രത്തിലെ ഒരംഗമായിരുന്നു ഷാജിയും കുടുംബവും. ഈയിടെ ഇവര്‍ സഭയുമായുള്ള ബന്ധമുപേക്ഷിച്ചു. പക്ഷേ, ഷാജി ചുമ്മാതങ്ങ് ഇറങ്ങിപ്പോകുകയല്ല ചെയ്തത്. അംഗമായ സ്ത്രീയുടെ ചിത്രങ്ങള്‍ മോര്‍ഫു ചെയ്തു പ്രചരിപ്പിക്കുക കൂടി ചെയ്തു. ഇതിനെതിരെ ഈ സ്ത്രീ തൃശൂര്‍ ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഈ സംഭവത്തെ സഭാ വിശ്വാസികളും സഭ വിട്ടു പോയവരും തമ്മിലുള്ള കൂട്ടത്തല്ലാക്കി മാറ്റിയിരിക്കുകയാണ് സഭയും മുഖ്യധാരാ മാധ്യമങ്ങളും.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെയും കുടുംബത്തെയും ഇന്നലെ വൈകിട്ടാണ് ഏകദേശം 50-തോളം വരുന്ന സ്ത്രീകള്‍ ആക്രമിച്ചത്. കാറിനു നേരെയും ആക്രമണം നടന്നു.

'സ്ത്രീകളോട് ഇത്തരത്തില്‍ തോന്ന്യാസം കാണിച്ചവരോട് സഭയും മാധ്യമങ്ങളും സമൂഹവും പോലീസും കാണിക്കുന്ന കാരുണ്യം ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ല. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിക്കുന്നവനെയൊക്കെ ഇങ്ങനെ അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത്? നിങ്ങള്‍ പറയൂ. ഗൗരി ലങ്കേഷ് തകര്‍ക്കപ്പെട്ടപ്പോള്‍ മനസ് കൊണ്ട് നിലവിളിയ്ക്കാഞ്ഞവര്‍ ഉണ്ടായിരുന്നിരിയ്ക്കും. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി നിഷ്‌ക്കരുണം തകര്‍ക്കപ്പെട്ടപ്പോള്‍ കണ്ണീരൊഴുക്കാത്തവരും ഉണ്ടാകും. സ്ത്രീകളുടെ ശരീരം വികൃതമാക്കി സന്തോഷിയ്ക്കുന്ന ജന്മങ്ങളെ തടയിടാന്‍ സാധിക്കാതെ നിയമങ്ങളും കോടതികളും നിശ്ചലം നില്ക്കുമ്പോള്‍ അതിലും സന്തോഷിക്കുന്നവര്‍ ഉണ്ടാകും. ഒരു സ്ത്രീ ആയതിനാല്‍ നേരിടുന്നവ ഓര്‍ത്താല്‍ ജനിച്ചതെന്തിന്, ഇങ്ങനെ ജീവിക്കുന്നതെന്തിന് എന്ന് ചിന്തിക്കാത്ത സ്ത്രീകള്‍ ഉണ്ടാകുമോ?,' ഷാജിയെ ആക്രമിച്ച സ്ത്രീകള്‍ ചോദിക്കുന്നു.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കാണിക്കുന്നവരെ വെറുതെ വിടുന്ന പാരമ്പര്യത്തിന്റെ തുടര്‍ക്കഥകളാണ് തൃശൂരിലും നടക്കുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട സ്ത്രീകളെ ഷാജിയെ ആക്രമിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ തേജോവധം ചെയ്തതിനോ അപമാനിച്ചതിനോ ദ്രോഹിച്ചതിനോ കേസില്ല. അതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുത്തുകയാണ് ഇവിടുത്തെ നിയമപാലകര്‍.



#EmporerDevinecentre #Thrissurpolice #Emporerimmanuel #morphing #womenattackedmen

38 അഭിപ്രായങ്ങൾ:

  1. ഇങ്ങനെയുള്ള ഞരമ്പു രോഗികൾക്ക് ഇതു തന്നെയാണ് ആവശ്യമായ ചികിത്സ. ഞങ്ങൾ സ്ത്രീകൾ എന്തിന് ഇനിയും ഇതുമാതിരിയുള്ള ആഭാസൻമാരുടെ ക്രൂര വിനോദങ്ങൾക്ക് ഇരയാകണം?

    മറുപടിഇല്ലാതാക്കൂ
  2. പെണ്ണുങ്ങൾ സെൽഫ് ഡിഫെൻസ് പഠിക്കണം. തുണി പൊക്കി കാണിക്കുകയും.. മോർഫ് ചെയ്‌തു അപമാനിക്കുന്നവനെയും ചെയ്യുന്ന മനോരോഗികൾക്കുള്ള ചികിത്സ ഇതേ ഉള്ളു

    മറുപടിഇല്ലാതാക്കൂ
  3. ഇവൻമാരെ പോലെ ഉള്ള ഞരംമ്പൻമാരേ ഇതല്ല കൊന്നു കളയുകയാ വേണ്ടത്

    മറുപടിഇല്ലാതാക്കൂ
  4. ഇത് കേരളത്തിൽ ഉള്ള സ്ത്രീകൾക്ക് ഒരു മാതൃക തന്നെയാണ്. ഇനി ഒരുത്തനും ഇമ്മാതിരി ചെറ്റതരം ചെയ്യാൻ സ്ത്രീകളായ നമ്മൾ അനുവത്തികരുത്. ഇതുപോലെ ഇക്കൂട്ടർക്ക് രോക്കം കൊടുക്കണം.

    മറുപടിഇല്ലാതാക്കൂ
  5. ഇനി സ്ത്രീകളോട് ഞരമ്പ് രോഗ കാണിക്കുന്നവന് ഇതൊരു പാഠം ആയിരിക്കട്ടെ ഇതാണ് ഓരോ സ്ത്രീകളും ചെയ്യേണ്ടത്

    മറുപടിഇല്ലാതാക്കൂ
  6. ഞരമ്പ് രോഗികൾക്ക്
    ഇതൊരു പാഠമായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. അടി... പൊളിയായിട്ടുണ്ട്.. ഇതു പോലെയുള്ള വൃത്തികേട് കാണിക്കുന്നവർക്ക് അടി കൊടുത്തത് കുറഞ്ഞ് പോയി

    മറുപടിഇല്ലാതാക്കൂ
  8. ഇവർ ഇങ്ങനെ പ്രതികരിക്കണമെങ്കിൽ, ഇയാൾ എന്ത് വൃത്തികെട്ട മനുഷ്യനായിരിക്കണം

    മറുപടിഇല്ലാതാക്കൂ
  9. ഇങ്ങനെതന്നെ എല്ലാ പെണ്ണുങ്ങളും പ്രതികരിച്ചിരുന്നെങ്കിൽ......... ഈ നാടു നന്നാകുമായിരുന്നു. പോലീസും കോടതിയും പൈസയുടെ പുറത്തു മറിയുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന പാവം സഹോദരി മാരെ വീണ്ടും വീണ്ടും കൊല്ലാകൊല ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. അതുകൊണ്ട് പെണ്ണായാൽ ഇങ്ങനെയാവണം. സ്ത്രീ ബലഹീനപാത്രമാണെന്ന പകൽമാന്യൻമാരുടെ അഹങ്കാരത്തിന് തായിട്ട ചേച്ചിമാരെ എങ്ങനെ നിങ്ങളെ മഹത്വപ്പെടുത്തണം എന്നറിയില്ല. പൊതുജനം (ഞങ്ങൾ) കൂടെയുണ്ട്. ചേച്ചിമാർക്ക് ഒരു ബിഗ് സല്യൂട്ട്....

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. ഇത്തരം പ്രവർത്തി ചെയ്ത ഈ ആളെ നിയമം ശിക്ഷിക്കാതെ വരുമ്പോൾ അമ്മയും പെങ്ങൻമാരും പ്രതികരിച്ച് പോകും കാരണം സ്ത്രീയുടെ മാനത്തിനുമില്ലെ ഈ സമൂഹത്തിൽ വില

    മറുപടിഇല്ലാതാക്കൂ
  12. യഥാർത്ഥത്തിൽ ഈ സ്ത്രീകൾ ചെയ്തതിൽ എന്താണ് തെറ്റ്? അഭിമാനം ഉള്ള ഏതൊരാളും ചെയ്യുന്ന കാര്യമേ ഇവർ ചെയ്തൊള്ളൂ. തങ്ങളുടെ കൂട്ടത്തിലെ ഒരു സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചവനെതിരെ കേസ് കൊടുത്തിട്ടും നിയമം നോക്കുകുത്തിയായി നിൽക്കുന്നുവെങ്കിൽ വേറെ എന്താണ് ചെയ്യുക ?

    മറുപടിഇല്ലാതാക്കൂ
  13. ചേച്ചിമാർ ചെയ്തത് തന്നെ ആണ് ശെരി.... കേരളത്തിലെ സ്ത്രീകളെ ഇത്രേം ചുണക്കുട്ടികൾ ആയി കാണാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.... 🔥ഉറപ്പായും അവനെ ഇങ്ങനെ തന്നെ ആണ് ശിക്ഷിക്കേണ്ടത്... ഇനി അവൻ ഈ തോന്നിവാസം ആരോടും കാണിക്കില്ല...ആ മാതിരി അവനു കിട്ടിയിട്ടുണ്ട്... ഇതൊരു പാഠം ആകട്ടെ... ചേച്ചിമാർ pwolichu🔥😍

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം നല്ലതുതന്നെ ഇങ്ങനത്തെ ഞരമ്പ് രോഗികൾക്ക് ഇത് അത്യാവശ്യം ആണ് ഇങ്ങനെ ഉള്ളവന്മാരെ ഇതുപോലെ കൊടുത്താൽ തന്നെ ഇതുപോലെ ചെയ്യാതിരിക്കും

    മറുപടിഇല്ലാതാക്കൂ
  15. ആ സ്ത്രീകൾ ചെയ്തതിൽ ഒരു തെറ്റുമില്ല... അവനു കാശിന്റ അഹങ്കാരമാണ്... നിയമം വെറുതെ വിട്ടാലും ദൈവം നിന്നെ വിടില്ല.... 😡😡😡😡😡😡

    മറുപടിഇല്ലാതാക്കൂ
  16. എന്തിനാണാവോ ഇവൻ ഇനി ജീവിക്കുന്നത്. 😂

    മറുപടിഇല്ലാതാക്കൂ
  17. ഈ നാറി ചെയ്ത തെറ്റ് എന്താണെന്ന് നിയമപാലകർക്കും സകല
    ഊളകൾക്കും അറിയാം. എന്നിട്ടും അവന് ഇപ്പോഴും സംരക്ഷണവും ഒത്താശയും ചെയ്യുന്നവർ....
    ഈ ചേച്ചിമാർ ചെയ്തതിൽ ഒരു തെറ്റുമില്ല👍👍👍👏🏻👏🏻👏🏻.

    മറുപടിഇല്ലാതാക്കൂ
  18. തെറ്റ് ചെയ്യുന്നവരെ നിയമം സംരക്ഷിച്ചാൽ പിന്നെ പൊതുജനം എന്താ ചെയ്യുക. പ്രതേകിച്ചു സ്ത്രീകൾ അവർ ചെയ്ത് ആണ് ശെരി ഇവന്മാർക്ക് ഇങ്ങനെ കൊടുത്തില്ലേ ഇനിയും ആവർത്തിക്കും അതിനു ഇട കൊടുക്കരുത് 😍😍😍😍

    മറുപടിഇല്ലാതാക്കൂ
  19. ഇനി ഇവൻ ജീവിതത്തിൽ ഇങ്ങനെ ഉള്ള കാര്യം ചെയ്യില്ല..

    മറുപടിഇല്ലാതാക്കൂ
  20. തല്ല് വാങൻ എലിനു ബലം ഇല്ലെഗിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യരുത്..

    മറുപടിഇല്ലാതാക്കൂ
  21. എന്നാലും എന്ത് ധൈര്യതിലാ അവൻ കാറിന്റെ പുറത്ത് ഇറങ്ങിയത്.

    മറുപടിഇല്ലാതാക്കൂ
  22. എത്ര എന്നാ സഹിക്കുക. ചെയ്തത് നന്നായി.. 👌

    മറുപടിഇല്ലാതാക്കൂ
  23. എത്ര എന്നാൽ ആണ് ഈ സ്ത്രീ സമൂഹം സഹിക്കുക.? ഈ ചെയ്തതിനോട് ഞാൻ യോജിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  24. ഇങ്ങനെ ഒരു പ്രതികരണം ഈ ഭൂമിയിൽ ആദ്യം ആയിട്ടാണ്.. ഞാൻ യോജിക്കുന്നു ഇവർ ചെയ്തത് നല്ല കാര്യം തന്നെ ആണ്..

    മറുപടിഇല്ലാതാക്കൂ
  25. സ്ത്രീകൾക്കെതിരെ ഇമ്മാതിരി ചെറ്റത്തരം കാണിച്ചവരെ ഒന്നുംചെയ്യാത്ത ഇവിടത്തെ നിയമ വ്യവസ്ഥകളെ പറഞ്ഞാൽ മതിയല്ലോ!!
    എന്തായാലും ആ ചേച്ചിമാർ കലക്കി..ഇതുപോലെയാവണം സ്ത്രീകൾ

    മറുപടിഇല്ലാതാക്കൂ
  26. ഇതാണ് യോജിപ്പ് എന് പറയുന്നത്... നല്ല കാര്യം ❤️❤️❤️

    മറുപടിഇല്ലാതാക്കൂ
  27. ഇത് പോലെ തോന്ന്യവാസം ചെയ്യുന്നവനെ ഇതല്ല ഇതിൻ്റെ അപ്പുറമാണ് ചെയ്യേണ്ടത്.... നാണംകെട്ടവൻ.....

    മറുപടിഇല്ലാതാക്കൂ
  28. Alla pinne sahichum karanjum okke irunna kalam kazhinju...ippo spot il prathikarikkum...ithalle sherikkum mass

    മറുപടിഇല്ലാതാക്കൂ
  29. ഇതൊക്കെ സിനിമയിൽ കണ്ടിട്ടേ ഉള്ളൂ!!! എന്തായാലും നന്നായി..... ഇങ്ങനെ ഉള്ളവന്മാർക്ക് ഇതൊക്കെ തന്നെ വേണം! കൃമികടിക്ക് ശമനം വന്നു കാണും....

    മറുപടിഇല്ലാതാക്കൂ
  30. ഞാൻ ഒരു സ്ത്രീ എന്ന നിലയിൽ ഈ ചെയ്തത് വളരെ ചെറിയ ശിക്ഷ ആയി പോയി.. ആ നായയെ ഇതിലും വലിയ കാര്യം ചെയ്യണമായിരുന്നു. സത്യം എപ്പോഴും വിജയിക്കും ഇനിയും വിജയിക്കും.. 💥

    മറുപടിഇല്ലാതാക്കൂ
  31. കാശു കൊടുത്ത് എന്തും നേടാം എന്ന് വിചാരിച്ച ഇപ്പോഴും ഇവർ നടക്കുന്നത്. മറ്റുള്ളവരോട് ചെയുന്നത് പോലെ ആണ് അവരോടു ചെയ്യാൻ നോക്കിയത് പക്ഷെ നടന്നില്ല.. തല്ല് കിട്ടി തൂറി പോയി... 😂

    മറുപടിഇല്ലാതാക്കൂ
  32. I really appreciate these women who gangstered against this monster who have no respect for women. Am proud these women have set an example on what should be the final destiny of such men who have no morality

    മറുപടിഇല്ലാതാക്കൂ
  33. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  34. അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത ഞരമ്പു രോഗികൾക്ക് ഇത് തന്നെയാ നല്ല മരുന്ന്🤜🤛👊👊👊👊👊

    മറുപടിഇല്ലാതാക്കൂ
  35. ആളൂർ പിങ്ക് പോലീസും ജനപ്രിയ പോലീസും സ്ത്രീകൾക്കൊപ്പം നിൽക്കുന്നതിനുപകരം മോർഫിങ്ങ് വീരൻ ഷാജിക്കും ഷാജനും, സ്ത്രീലംഭടൻ cc ജോൺസണുമൊപ്പം. നഗ്നചിത്രം പരസ്യമാക്കി മാന്യമായി ജീവിക്കുന്ന സ്ത്രീയെ അപകീർത്തിപ്പെടുത്തിയ ഷാജനും മകൻ സാജനും പുറത്ത് .. ഈ തന്തയില്ലാത്തരം ചോദ്യം ചെയ്ത സ്ത്രീകൾ പൊലീസ് കസ്റ്റഡിയിലും.. പിങ്ക് പൊലീസ് പോലും.. നാണംകെട്ടവർഗ്ഗം, കേരള പൊലീസ് ഇത്ര അധപതിച്ചു പോയല്ലോ.

    മറുപടിഇല്ലാതാക്കൂ

Blogger പിന്തുണയോടെ.