പ്രതിക്ക് സംരക്ഷണം, പ്രതികരിച്ചവരെ അറസ്റ്റു ചെയ്ത് പോലീസ്
Jess Varkey Thuruthel & D P Skariah
നിയമം കൈയിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നതു ശരിതന്നെ. പക്ഷേ, തെളിവുകളോടെ പരാതിപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരെ യാതൊരു നടപടികളും പോലീസ് സ്വീകരിക്കാതെ വന്നപ്പോള്‍, പ്രതികരിച്ചു പോകുകയായിരുന്നു തൃശൂരില്‍ കൂട്ട ആക്രമണം നടത്തിയ സ്ത്രീകള്‍. എന്നാല്‍, പോലീസും മാധ്യമങ്ങളും കാര്യങ്ങള്‍ വളച്ചൊടിച്ചു. ഈ ലൈംഗിക അതിക്രമത്തെ ധ്യാനകേന്ദ്രത്തില്‍ നിന്നും പുറതതുപോയവരും വിശ്വാസികളും തമ്മിലുള്ള അടിയാക്കി മാറ്റി മാധ്യമങ്ങള്‍. പോലീസാകട്ടെ, ഇപ്പോള്‍ സ്ത്രീകളെ അറസ്റ്റ് ചെയ്തു റിമാന്റു ചെയ്തിരിക്കുന്നു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റവാളിയെന്നു തെളിയും വരെ വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സമൂഹമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാലില്ലെന്ന നിയമം പോലും പോലീസ് പാലിച്ചില്ല.
കൊടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഈ സ്ത്രീകള്‍ ചികിത്സ തേടിയത്. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞ് പോലീസ് നിര്‍ബന്ധിച്ച് അവരെ അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണെന്നു പോലും പറഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പോലീസ് പിന്നീട് ഇവരെ നേരെ ചാലക്കുടി പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. കേസ് നടക്കുന്നത് ആളൂര്‍ പോലീസ് സ്‌റ്റേഷനിലാണെങ്കിലും ഇവര്‍ അഡ്മിറ്റ് ആയത് കൊടകരയില്‍ ആയതിനാല്‍ അവിടെ നിന്നും ഇവരെ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങിച്ച്, ചാലക്കുടി പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി, മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച് റിമാന്റ് ചെയ്യുകയായിരുന്നു. ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടു പോലും പോലീസ് അതിനു തയ്യാറായില്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.
ആക്രമണം നടത്തിയത് സ്ത്രീകളാണെങ്കിലും ഉന്തിലും തള്ളിലും പെട്ട് ചില സ്ത്രീകള്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഷാജിയുടെ മകന്‍ സാജന്റെ ദേഹത്തും ചതവുകള്‍ ഉണ്ടായിട്ടുണ്ട്. ഷാജിയും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞുനിറുത്തിയാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ നിന്നും ഷാജി ഇറങ്ങി ഓടുന്നതും പിന്നീട് തിരിച്ചു വന്ന് സ്ത്രീകളെ തിരിച്ചാക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വളരെ സമ്പന്നനായ ഒരു വ്യക്തിയാണ് ഷാജി. ഇദ്ദേഹവും അനിയനും കൂടി വിദേശത്ത് ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നാട്ടില്‍ ഇദ്ദേഹത്തിന് നിരവധി ഭൂസ്വത്തുമുണ്ട്. എംപറര്‍ ഇമ്മാനുവല്‍ ധ്യാനകേന്ദ്രത്തില്‍ ആദ്യം വന്നത് ഷാജിയുടെ അനുജനാണ്. ഇനി സുവിശേഷത്തിന്റെ വഴിയിലൂടെയാണ് തന്റെ യാത്രയെന്ന് തീരുമാനിച്ചാണ് അദ്ദേഹം മടങ്ങിപ്പോയത്. പണം സമ്പാദിക്കലല്ല തന്റെ ലക്ഷ്യമെന്നും താനിനി സുവിശേഷത്തിനു വേണ്ടി ശിഷ്ട ജീവിതം മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം ഷാജിയെ അറിയിച്ചു. ഇത് ഷാജിക്കു സ്വീകാര്യമായിരുന്നില്ല. അനിയനെ സുവിശേഷവേലയില്‍ നിന്നും പിന്തിരിപ്പിച്ച് സീയോനെതിരെ ക്വട്ടേഷന്‍ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാജി സത് വാര്‍ത്തയിലെത്തിയത്. പക്ഷേ, ധ്യാനം കൂടിയതോടെ ഷാജിയുടേയും മനസുമാറി. ആദ്യകാലങ്ങളില്‍ വളരെ തീഷ്ണതയോടെയാണ് ചര്‍ച്ചിനു വേണ്ടി ഷാജി പ്രവര്‍ത്തിച്ചിരുന്നതെന്ന് എംപറര്‍ ധ്യാനകേന്ദ്രം അറയിച്ചു.
അതി സമ്പന്നനായിരുന്നെങ്കിലും വലിയ വിദ്യാഭ്യാസം ഒന്നുമില്ലായിരുന്നു ഷാജിക്ക്. അതിനാല്‍ത്തന്നെ, സമ്പത്തിനനുസരിച്ചുള്ള പ്രമാണിത്തം ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതിനാല്‍, സമൂഹത്തില്‍ നല്ലൊരു മേധാവിത്വത്തിനായി അദ്ദേഹം എപ്പോഴും പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍, എംപറര്‍ ധ്യാനകേന്ദ്രത്തില്‍, അദ്ദേഹത്തിന്റെ സമ്പത്തിന്റെ പേരില്‍ ഒരു പ്രാധാന്യവും അദ്ദേഹത്തിനു ലഭിച്ചില്ല. ഇതോടെ, അദ്ദേഹം ധ്യാനകേന്ദ്രത്തില്‍ നിന്നും പതിയെ അകലാന്‍ തുടങ്ങി. കച്ചവടക്കാരനായ ഷാജി, സീയോന്റെ കുറെ വസ്തുക്കള്‍ കള്ളത്തരത്തിലൂടെ കൈക്കലാക്കി വിറ്റതായും ആരോപണമുണ്ട്. സീയോനില്‍ വരുന്ന വ്യക്തികളെ വഞ്ചിക്കാനും തട്ടിക്കാനും സ്വന്തം പ്രാമാണിത്വം ഉറപ്പിക്കാനും സാധിക്കാതെ വന്നപ്പോള്‍ ഇയാള്‍ സ്വമേധയാ പുറത്തു പോകുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ കൈവശപ്പെടുത്തി മോര്‍ഫു ചെയ്ത് അവരെ ബ്ലാക്‌മെയില്‍ ചെയ്തത്.
ഇതിനെതിരെ സ്ത്രീകള്‍ ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതേക്കുറിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. ഷാജിയില്‍ നിന്നുള്ള ഭീഷണി കൂടി വരികയും ചെയ്തതോടെ നിയമം കൈയിലെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ആക്രമണം നടത്തിയ സ്ത്രീകള്‍ വെളിപ്പെടുത്തി.
#Emperorimmanuelretreatcentre #sexualharrassment #Womenattackfamilyinthrissur #Keralapolice
ഇത് എന്തു നീതി.... ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ ഇനി ഏത് ആണിനും സ്വന്തം താത്പര്യം അനുസരിച്ച് ഒരു സ്ത്രീയേ ഉപദ്രവിക്കാമെന്നാണോ.. സംരക്ഷകരാവേണ്ട നിയമാധികാരികൾ വെറും നോക്കുകുത്തികൾ മാത്രമാണെന്ന് അറിയുമ്പോൾ ഞങ്ങൾ ജനം എന്തു ചെയ്യണം. നിങ്ങളാരും ഞങ്ങളെ സംരക്ഷിക്കാൻ വരണ്ട പക്ഷെ ഞങ്ങൾ തന്നെ ഞങ്ങളെ സ്വയം സംരക്ഷിക്കാനെങ്കിലും അനുവദിക്കു ..
മറുപടിഇല്ലാതാക്കൂനിയമം നടപ്പാക്കേണ്ടവർ പക്ഷപാതപരമായി, ധനലാഭത്തിലേക്കു നോക്കുമ്പോൾ ജനത്തിന് പ്രതികരിക്കേണ്ടി വരുന്നു
മറുപടിഇല്ലാതാക്കൂസ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടവർ പണത്തിന് അടിമകൾ ആകുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീകൾ തന്നെ ഇറങ്ങേണ്ടി വരും
മറുപടിഇല്ലാതാക്കൂതെറ്റുചെയ്തവന് ശിക്ഷയില്ല, പ്രതികരിച്ചവരെ അറസ്റ്റു ചെയ്ത് പോലീസ്. തെളിവുകളോടെ പരാതിപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരെ യാതൊരു നടപടികളും പോലീസ് സ്വീകരിക്കാതെ വന്നപ്പോള്‍, പ്രതികരിച്ചു പോയ ഈ സ്ത്രീകളുടെ മിനസീകാവസ്ഥ എനിക്ക് മനസ്സിലാകുന്നു... എന്നാൽ ആളൂർ police station പരിധിയിലുള്ള ഈ കേസിൽ പോലീസ് നീതി നടത്തുമോ എന്ന് കാത്തിരുന്ന് കാണണം
മറുപടിഇല്ലാതാക്കൂPavappetta sthreekalkku police neethi nadathikodukkuka
മറുപടിഇല്ലാതാക്കൂഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്, തെളിവുകൾ ഉണ്ടായിട്ടും, പണം വാങ്ങി നോക്കി നിൽക്കാനാണ് പോലിസ് എങ്കിൽ എന്തിനാ സർക്കാർ ശമ്പളം
മറുപടിഇല്ലാതാക്കൂസ്ത്രീകളെ അപമാനിച്ച ഇവൻമാർക്കെതിരെ പ്രതികരിച്ച താണ് ഇപ്പേൾ പ്രശനമാക്കി മാറ്റിയത്.. സ്ത്രീകൾക്ക് ഇവിടെ എന്തു സുരക്ഷയാണ് ഉള്ളത്.
മറുപടിഇല്ലാതാക്കൂപണമുള്ളവന്റെ മുമ്പിൽ സ്ത്രീകൾക്ക് ഒരു നീതിയും കേരളത്തിൽ ലഭിക്കുന്നില്ല എന്നു വന്നാൽ സ്ത്രീകൾ തിരിച്ചടിക്കുകയല്ലാതെ എന്താണ് ചെയ്യുക. എന്തായാലും നമ്മുടെ പോലീസ് നക്കിയ കാശിന്റെ കൂറ് കാണിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ