നന്മയുടെ വഴി ഈ കുട്ടികളില്‍ നിന്നും പഠിക്കാം....
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ
ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു ശുഭം വര്‍മ്മ എന്ന ആ മനുഷ്യന്‍. അയാള്‍ക്കരികിലായി, ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ചു പാട്ടു കേട്ടുകൊണ്ട് കൗമാരക്കാരനായ ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. മെട്രോയുടെ പ്ലാറ്റ്‌ഫോം തൂത്തുവാരി വൃത്തിയാക്കിയിട്ടിരുന്നു. ഒരു ചെറിയ പൊടി പോലും ഇല്ലാത്ത വിധം ക്ലീനായിരുന്നു മെട്രോയുടെ ഉള്‍വശം.
കൈയിലിരുന്ന ബാഗില്‍ നിന്നും വാട്ടര്‍ ബോട്ടിലെടുത്ത് വെള്ളം കുടിക്കാനായി തുനിഞ്ഞ കൗമാരക്കാരന്റെ കൈ തട്ടി അയാളുടെ ഭക്ഷണ പാത്രം താഴെ വീണു. ഫ്‌ളോറില്‍ നിറയെ ആഹാരാവശിഷ്ടങ്ങള്‍. മെട്രോയിലെ ജീവനക്കാര്‍ ആരെങ്കിലും വന്ന് അതു ക്ലീന്‍ ചെയ്യും വരെ അതങ്ങനെ വൃത്തികേടായി കിടക്കുമെന്ന് ശുഭം കണക്കു കൂട്ടി. പക്ഷേ, അയാളെ ഞെട്ടിച്ചുകൊണ്ട് മറ്റൊന്നവിടെ സംഭവിച്ചു.
തന്റെ നോട്ട്ബുക്കില്‍ നിന്നും ഒരു പേജ് ആ കൗമാരക്കാരന്‍ കീറെയെടുത്തു, പിന്നെ നിലത്തിരുന്ന് തൂകിപ്പോയ ആ ഭക്ഷണമത്രയും ആ പേപ്പറില്‍ അദ്ദേഹം കോരിയെടുത്തു. അതുകൊണ്ടും അവസാനിച്ചില്ല, കൈയിലിരുന്ന തൂവാലയെടുത്ത് ഭക്ഷണം തൂകി വീണ ആ തറ അദ്ദേഹം തുടച്ചു. തന്റെ പാത്രത്തില്‍ നിന്നും ഭക്ഷണം വീണു വൃത്തികേടാകും മുന്‍പ് ആ തറ എങ്ങനെയിരുന്നുവോ അതുപോലെ വൃത്തിയാക്കിയിട്ടു ആ കൗമാരക്കാരന്‍....
അവന്റെ പേര് പ്രാഞ്ചാല്‍ ദുബെ.
ക്ലീന്‍ ഇന്ത്യ campaign നു വേണ്ടി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കേണ്ടതില്ലെന്ന് പിന്നീട് വര്‍മ്മ തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.....
നമ്മുടെ രാജ്യത്തെ ഹരിതാഭമാക്കാന്‍, വൃത്തിയായി സൂക്ഷിക്കാന്‍, ദുബെയെപ്പോലെ, നമ്മുടെ കൗമാരം പ്രാപ്തമാണ്.
രണ്ടുതരം ഹീറോസുണ്ട്. പൊതുസ്ഥലങ്ങള്‍ അഴുക്കായി കിടക്കുന്നതു കണ്ട് കുറ്റപ്പെടുത്തുന്നവരും അതിനെതിരെ എഴുതുന്നവരും. സര്‍ക്കാരിന്റെ കഴിവില്ലായ്മയെ കുറ്റപ്പെടുത്തുന്നവര്‍.
ഇനി മറ്റൊരു കൂട്ടരുണ്ട്. ദുബെയെ പോലെ അനേകായിരങ്ങള്‍. പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍.
നമ്മുടെ കുട്ടികളെ സ്വതന്ത്രരായി വിടുക..... എന്താണ് ചെയ്യേണ്ടതെന്ന്, ഈ നാടിന് എന്താണ് ആവശ്യമെന്ന് അവര്‍ക്കറിയാം..... അനാവശ്യവേലിക്കെട്ടുകള്‍ തീര്‍ത്ത് അവരുടെ മനസുകളെ മലീമസമാക്കാതിരിക്കുക.....
അഭിപ്രായങ്ങളൊന്നുമില്ല