സർഗാത്മകതയുടെ അതിജീവന ശേഷി
രഘുനാഥന്‍ പറളി
മികച്ച ബാലതാരത്തിനും കലാസംവിധാനത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം കൂടിയായ 'പ്യാലി ' കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയതും കാണാനായതും..! പ്രസ്തുത അവാര്‍ഡുകളുടെ കൃത്യതയും അര്‍ഹതയും സിനിമ കാണുമ്പോള്‍ നമുക്ക് പൂര്‍ണ്ണമായി ബോധ്യമാകുന്നുണ്ട്.
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ പേരാണ് പ്യാലി എന്നത്. ചിത്രം കണ്ടിറങ്ങുന്ന ആര്‍ക്കും കുട്ടികളുടെ മുഖം എളുപ്പം വിസ്മരിക്കാനാകില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
രഘുനാഥന്‍ പറളി
നവാഗതരായ ബിബിത-റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്ത പ്യാലി, ലളിതമായി പറഞ്ഞാല്‍, മുമ്പു സൂചിപ്പിച്ചതു പോലെ, കേരളത്തിലെത്തിയ കാശ്മീരി സഹോദരങ്ങളുടെയും -മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവരുടെ ഊഷ്മള സ്‌നേഹത്തിന്റെയും - കഥ പറയുന്ന ചിത്രമാണ്.
ആ കുട്ടികള്‍ തങ്ങളുടെ തികച്ചും ആലംബഹീനവും നിസ്സഹായവും അതീവ ശോചനീയമായവുമായ സാഹചര്യത്തിലും തങ്ങളുടെ തളരാത്ത മനസ്സുകൊണ്ടും അനുഗൃഹീതമായ സര്‍ഗ്ഗശേഷികൊണ്ടും സൃഷ്ടിക്കുന്ന അതിജീവനത്തിന്റെ വിജയഗാഥ കൂടിയാണ് പ്യാലി എന്ന ചിത്രം. ഏതു പ്രതിസന്ധിക്കിടയിലും, ജീവിക്കുക എന്നാല്‍ കലാകാരന്‍ / കലാകാരി ആയിരിക്കുക എന്ന ആ ചേതോഹര സങ്കല്പം എത്ര മനോഹരമായാണ് ഈ കുട്ടികള്‍ നമ്മളിലേക്ക് പകരുന്നത്?! തീര്‍ച്ചയായും തങ്ങളുടെ ആദ്യ സംവിധാനത്തില്‍ ബിബിത - റിന്‍ സംവിധായകര്‍ക്ക് ഏറെ അഭിമാനിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല