Header Ads

ലൈംഗികന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്തവര്‍ക്കു പോകാം; വിപ്ലവ തീരുമാനവുമായി ക്രിസ്ത്യന്‍ സഭ


Thamasoma News Desk

ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് പോകാമെന്ന് യുണൈറ്റഡ് മെത്തഡോളജിസ്റ്റ് സഭ. ക്രിസ്ത്യന്‍ സഭയില്‍ നിന്നും ഇതാദ്യമായിട്ടാണ് എല്‍ജിബിറ്റിക്യു അംഗങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടാകുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്ത 70 ദൈവാലയങ്ങള്‍ ഇനി യുണൈറ്റഡ് മെത്തഡോളജിസ്റ്റ് സഭയില്‍ തുടരേണ്ടതില്ലെന്ന് നോര്‍ത്ത് ജോര്‍ജ്ജിയയില്‍ ചേര്‍ന്ന മതനേതാക്കള്‍ തീരുമാനമെടുത്തു.


'ആരെയും നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് ഒത്തൊരുമയോടെ നില്‍ക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. പക്ഷേ, ഗേയ്ക്കും എല്‍ജിബിറ്റിയ്ക്കും എതിരാണ് ഞങ്ങളെന്ന രീതിയില്‍ അറിയപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ സഭയില്‍ നിന്നും പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ നിയമാവലികള്‍ പാലിക്കേണ്ടതില്ല. പക്ഷേ, എല്‍ജിബിറ്റിക്യു വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകാനാണ് സഭയുടെ തീരുമാനം,' സഭയുടെ നിലപാടു വ്യക്തമാക്കവെ എബനേസര്‍ യുണൈറ്റഡ് മെത്തഡോളജിസ്റ്റ് സഭയുടെ വക്താവായ റവ ഗ്ലെന്‍ ഹാന്നിഗന്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ സഭകളില്‍ എന്നെന്നും വിപ്ലവകരമായ പുരോഗമനപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള സഭയാണ് യുണൈറ്റഡ് മെത്തഡോളജിസ്റ്റ് സഭ. മറ്റു സഭകളെ അപേക്ഷിച്ച് ഈ സഭ പാരമ്പര്യമൂല്യങ്ങളില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നില്ല. എന്നാല്‍ ഈ സഭയിലെ മറ്റു പല കോണ്‍ഗ്രിഗേഷന്‍സും എല്‍ജിബിറ്റിക്യുവിന് അനുകൂലമായ യുണൈറ്റഡ് സഭയുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. അങ്ങനെയുള്ള സഭകള്‍ക്ക് സ്വയം ഒഴിഞ്ഞുപോകാമെന്നും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നുമാണ് മെത്തഡോളജിസ്റ്റ് സഭ അറിയിച്ചത്.


ഞങ്ങളുടെ സഭയില്‍ നിരവധി എല്‍ജിബിറ്റി അംഗങ്ങളുണ്ട്. അതിനാല്‍, ഇത് ഓരോ സഭാംഗങ്ങളുടെയും അഭിപ്രായമാണ്. മെത്തഡോളജിസ്റ്റ് തത്വങ്ങളില്‍ ഉറച്ചു നില്‍ക്കുക എന്നത് ഞങ്ങളുടെ എല്ലാവരുടെയും തീരുമാനമാണ്. അതില്‍ യാതൊരു തരത്തിലുമുള്ള മാറ്റം വരുത്തുവാനും ഞങ്ങള്‍ തയ്യാറല്ല. ചില സഭകള്‍ ഞങ്ങളില്‍ ലയിക്കും. ചിലവ വിട്ടുപോകും. സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാല്‍, മെത്തഡോളജിസ്റ്റ് സഭയുടെ തത്വങ്ങള്‍ അവര്‍ അംഗീകരിക്കേണ്ടതില്ല, ഹാനിഗന്‍ പറഞ്ഞു.

...........................................................................................

#LGBTQ #UnitedMethodologistChurch #Georgiachurches #Sexualminorities 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.