ഒരു ജഡ്ജി കണ്ടതില്‍ വച്ചേറ്റവും അത്യപൂര്‍വ്വ തെളിവു നിരത്തി നര്‍ത്തകികള്‍
കാലം, 1983. അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നു. ഡാന്‍സര്‍മാരായ മൂന്നു സ്ത്രീകളെ വിചാരണ ചെയ്യുകയാണവിടെ. നൈറ്റ് ക്ലബില്‍ ഈ സ്ത്രീകള്‍ കാണിക്കാവുന്നതിലും അധികം നഗ്നത കാണിക്കുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം.
സ്ത്രീകള്‍ക്കെതിരെയുള്ള ആരോപണം ഇവര്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുവെന്നതായിരുന്നു. ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നതായിരുന്നു നിയമം. പക്ഷേ, ഈ സ്ത്രീകള്‍ ആ നിയമം ലംഘിച്ചുവെന്നായിരുന്നു അവര്‍ക്കെതിരെയുള്ള കേസ്.എന്നാല്‍, ഡാന്‍സര്‍മാരായ തന്റെ കക്ഷികളുടെ അടിവസ്ത്രം അവരുടെ നഗ്നത മറയ്ക്കാന്‍ പര്യാപ്തമാണെന്നും അതിനാല്‍ രഹസ്യപോലീസിന്റെ ആരോപണം പച്ചക്കള്ളമാണെന്നും യുവതികള്‍ക്കു വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു.
അനുവദിക്കുകയാണെങ്കില്‍ കോടതിമുറിയില്‍ ഡാന്‍സു ചെയ്യാന്‍ തന്റെ കക്ഷികള്‍ തയ്യാറാണെന്നും അവരുടെ നഗ്നത കാണാന്‍ കഴിയുന്നുണ്ടോയെന്ന് ജഡ്ജിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാവുന്നതാണെന്നും വക്കീല്‍ വെളിപ്പെടുത്തി.
ജഡ്ജി ഒരു യുവാവായിരുന്നു. അതിനാല്‍, തന്റെ ചേംബറില്‍ സ്ത്രീകള്‍ ഡാന്‍സു ചെയ്യുന്നത് അനുവദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വേറെ തെളിവെന്തെങ്കിലുമുണ്ടോ എന്നായി ജഡ്ജി.. പിന്നീട് ആ യുവതികള്‍ ചെയ്തതായിരുന്നു ചരിത്രം....
പ്രതിയാക്കപ്പെട്ട മൂന്നു സ്ത്രീകളില്‍ രണ്ടുപേര്‍ ജഡ്ജിക്കു മുന്നില്‍ പുറം തിരിഞ്ഞു നിന്നു. പിന്നെ കുനിഞ്ഞു നിന്നു തങ്ങളുടെ പിന്നാമ്പുറം കാണിച്ചു കൊടുത്തു. അതോടെ ജഡ്ജിക്കു മനസിലായി അവര്‍ ഇട്ടിരിക്കുന്ന അടിവസ്ത്രം അവരുടെ നഗ്നത മറയ്ക്കാന്‍ പര്യാപ്തമാണെന്ന്. ആ തെളിവ് അത്രത്തോളം ശക്തമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം ആ യുവതികള്‍ക്കുമേല്‍ ചുമത്തിയ കുറ്റം തെറ്റാണെന്നു തെളിഞ്ഞു. തുടര്‍ന്ന്, കോടതി ആ നര്‍ത്തകികളെ വെറുതെ വിട്ടു.
.........................................................................................................
#strangestpieceofevidence #judge #Florida #dancers
അഭിപ്രായങ്ങളൊന്നുമില്ല