ഇന്ത്യയില്‍ ഇങ്ങനെയും ചില നന്മകളുണ്ട്.......
വെറുപ്പു വിതച്ച് കോടികോടിയായി വെറുപ്പു കൊയ്യുന്ന ഇന്ത്യയില്‍ ഇങ്ങനെയും ചില നന്മകള്‍ നമുക്കു കാണാനാകും......
സഹജീവികളോടുള്ള സ്‌നേഹം മൂലം സ്വന്തം സന്തോഷത്തെയും സുഖത്തെയും ത്യജിക്കാന്‍ തയ്യാറുള്ള ഒട്ടേറെ മനുഷ്യരുണ്ടിവിടെ.....
ആകാശങ്ങളില്‍ ദൈവങ്ങളെ തിരഞ്ഞ് ഭൂമിയില്‍ പരസ്പരം തലതല്ലിക്കീറുന്നതിനിടയില്‍ ഭൂമിയിലെ ഈ യഥാര്‍ത്ഥ ദൈവങ്ങളെ കാണാതെ പോകരുത്.....
മധ്യപ്രദേശ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ രണ്‍ജീത് സിംഗാണ് ഇവിടെ നായകന്‍...
ചെയ്തതൊരു ചെറിയ നന്മയായിരിക്കാം.... പക്ഷേ, അതിന്റെ വ്യാപ്തി വളരെ വലുതാണ്.
കത്തിയെരിയുന്ന വെയിലില്‍, തിളച്ചുമറിയുന്ന റോഡില്‍ ചെരിപ്പില്ലാതെ നടന്നുപോകുന്ന തെരുവു ബാലനെ കണ്ടപ്പോള്‍, അവനെ സഹായിക്കാന്‍ ഒരേയൊരു വഴിയേ മുന്നിലുണ്ടായിരുന്നുള്ളു. തന്റെ കാലുകളില്‍ അവനെ കയറ്റി നിറുത്തുക. ബൂട്ടണിഞ്ഞ തന്റെ കാലുകള്‍ക്കു മുകളില്‍ അവനെ നിറുത്തിക്കൊണ്ടു തന്നെ അദ്ദേഹം ട്രാഫിക് നിയന്ത്രിച്ചു. ആ നിമിഷത്തെ പ്രതിസന്ധിയെ മറികടന്ന ശേഷം അവനെയും കൂട്ടിക്കൊണ്ടുപോയി ഒരു ജോഡി പുത്തന്‍ ചെരിപ്പുവാങ്ങി നല്‍കുകയും ചെയ്തു അദ്ദേഹം.....
നന്മപ്പൂക്കള്‍ വിരിയട്ടെ....
............................................................................
#Godinearth #therealhumangods
അഭിപ്രായങ്ങളൊന്നുമില്ല